32 ദിവസം പിന്നിട്ട ആദ്യത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി
ഭൂമിയുടെ ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി. 1994-ൽ രൂപം കൊണ്ട് 31 ദിവസം നിലനിന്ന ജോൺ ചുഴലിക്കാറ്റായിരുന്നു ഇതുവരെ ഏറ്റവും ദൈർഘ്യമേറിയത്. എന്നാൽ ഫ്രെഡി ചുഴലിക്കാറ്റിൻറെ ദൈർഘ്യം ഇന്നു 32 ദിവസം പിന്നിട്ടു. ഇനിയും ദിവസങ്ങളോളം ചുഴലിക്കാറ്റ് സജീവമായിരിക്കുമെന്നാണു സൂചനകൾ. വടക്കൻ ഓസ്ട്രേലിയൻ തീരത്തിനു സമീപത്തായി രൂപം കൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചാരം തുടരുകയായിരുന്നു ഫ്രെഡി ചുഴലിക്കാറ്റ്. ഫെബ്രുവരി 21-നു മഡഗാസ്ക്കറിലും 24-ന് മൊസാംബിക്കിലും വീശിയടിച്ചു. ഇവിടങ്ങളിൽ കനത്ത മഴയ്ക്കും കാരണമായി. …
32 ദിവസം പിന്നിട്ട ആദ്യത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി Read More »