Timely news thodupuzha

logo

Local News

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി . .സംസ്ക്കാര  ശുശ്രൂഷകൾ ചൊവ്വാഴ്ച (14 .05 .2024 )  ഉച്ചകഴിഞ്ഞു  2 .30  ന് കരിമണ്ണൂർ കമ്പിപ്പാലത്തുള്ള  വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ  സെന്റ് മേരീസ് ഫൊറോനാ  പള്ളിയിയിൽ . തിങ്കളാഴ്ച  വൈകുന്നേരം അഞ്ചു മണിക്ക്  ഭൗതിക ശരീരം  ഭവനത്തിൽ എത്തിക്കുന്നതാണ് .   ഭാര്യ പരേതയായ  മേരി, വാഴക്കുളം  പേടിക്കാട്ടുകുന്നേൽ  കുടുംബാംഗം . മക്കൾ : സിമിലി ജോർജ് ,വിൻസെന്റ് ജോർജ് (കാനഡ ), …

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി Read More »

നിലമ്പൂർ സ്വദേശിക്ക് യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. നിലമ്പൂർ മയ്യന്താനി സ്വദേശി സുരേഷിനാണ്(53) സൂര്യാഘാതമേറ്റത്. സുരേഷിന്‍റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സൂര്യഘാതം ഉണ്ടായത്. കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ വേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തൊലിയിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു. ഇതോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

അരവിന്ദ് കെജ്‌രിവാളിനു ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

തൊടുപുഴ: ഇ.ഡി അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രീം കോടതി ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഇടുക്കി ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു എട്ടുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പാലിറ്റി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. പ്രതിഷ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് റോയി പ്ലാത്തോട്ടത്തിൽ നേതൃത്വം നൽകി. നിയോജക മണ്ഡലം ഭാരവാഹികളായ മായാ ബാബു, അഭിലാഷ് ബഷീർ, ജാസിൽ കെ …

അരവിന്ദ് കെജ്‌രിവാളിനു ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി Read More »

പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിക്കുന്ന പോസ്റ്റ്മാന് അടിവാട് ടൗണിൽ പൗരസ്വീകരണം നൽകി

കോതമം​ഗലം: നാല് പതിറ്റാണ്ടിലേറെക്കാലം പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി സേവനം അനുഷ്ഠിച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന മുഹമ്മദ് ഷാഫി പൊന്നിരിക്കലിന് അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിലേത്പോലെ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പോസ്റ്റ്മാൻ്റെ സാനിദ്ധ്യം ഏറെ ശ്രദ്ദേശമായിരുന്നു. പ്രവാസികളുടെ വീട്ടുകാരും പ്രിയപ്പെട്ടവരുടെ വിശേഷങ്ങളും ആശംസാ കാർഡുകളും കാത്തിരിക്കുന്നവരും മറ്റിതര ജോലികൾ കാത്തിരിക്കുന്നവർക്കുമെല്ലാം ഷാഫിയുടെ സൈക്കിളിൻ്റെ മണിയടി ശബ്ദത്തിന് …

പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിക്കുന്ന പോസ്റ്റ്മാന് അടിവാട് ടൗണിൽ പൗരസ്വീകരണം നൽകി Read More »

എ.എച്ച്.എസ്.റ്റി.എ സംസ്ഥാന പഠന ക്യാമ്പിന് മൂന്നാറിൽ തുടക്കമായി.

തൊടുപുഴ: ഹയർ സെക്കണ്ടറി മേഖലയെ ഏകീകരണത്തിലൂടെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയ സാഹചര്യത്തിൽ, ചെറുത്തുനിൽപ്പിൻ്റെ രണഭേരി മുഴക്കിക്കൊണ്ട് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ ദ്വിദിന സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് മൂന്നാർ ശിക്ഷക് സദനിൽ ആരംഭിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നായി 90 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പിന് സംസ്ഥാന പ്രസിഡണ്ട് ആർ അരുൺകുമാർ പതാക ഉയർത്തിയതോടെ ഔദ്യോഗികമായ തുടക്കമായി. മുൻ എം എൽ എ യും ഐ എൻ ടി യു സി ദേശീയ …

എ.എച്ച്.എസ്.റ്റി.എ സംസ്ഥാന പഠന ക്യാമ്പിന് മൂന്നാറിൽ തുടക്കമായി. Read More »

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ

ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വർഷം തടവ് വിധിച്ച് കോടത്. ജാംനഗറിലെ പോക്സോ പ്രത്യേക കോടതി ജഡ്ജി എ.എ വ്യാസാണ് ശിക്ഷ വിധിച്ചത്. 2022 ലാണ് അയൽവാസിയുടെ മകനെ 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ദിവസ വേതനക്കാരനായ 26കാരനെതിരെ ഐ.പി.സി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും പ്രതി ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് നാല് ലക്ഷം രൂപ നൽകാനും …

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ Read More »

കെ.ആർ ഗൗരിയമ്മയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് നേതാക്കൾ, ചുടുകാട്ടിൽ അനുസ്മരണ സമ്മേളനം നടത്തി

ആലപ്പുഴ: സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന കെ.ആർ ഗൗരിയമ്മയ്ക്ക് നാടിൻ്റെ സ്മരണാഞ്ജലി. സി.പി.ഐ(എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.ആർ ഗൗരിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. സി.പി.ഐ(എം) കേന്ദ്ര കമ്മറ്റി അംഗം സി.എസ് സുജാത, ജില്ല സെക്രട്ടറി ആർ നാസ്സർ എന്നിവർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി വേണുഗോപാൽ, എച്ച് സലാം എം.എൽ.എ, പി.പി ചിത്തരഞ്ജൻ എം.എൽ.എ, കെ പ്രസാദ്, എം സത്യപാലൻ, ജി …

കെ.ആർ ഗൗരിയമ്മയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് നേതാക്കൾ, ചുടുകാട്ടിൽ അനുസ്മരണ സമ്മേളനം നടത്തി Read More »

കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞു

കൊച്ചി: തൃപ്പൂണിത്തുറ ഏരൂരിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞതായി പരാതി. ഇന്നലെ രാത്രിയാണ് 71 വയസുള്ള ഷൺമുഖനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞതായി പരിസരവാസികൾ അറിയുന്നത്. ഉടൻ തന്നെ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുടമ എത്തി പൊലീസിനെ വിവരം അറിയിച്ചു. മകൻ അജിത്ത് അച്ഛനെ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ …

കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞു Read More »

പേരാമ്പ്ര തെരുവുനായ ആക്രമണം; 5 പേർക്ക് പരുക്കേറ്റു

കോഴിക്കോട്: പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്‍റെ സമീപത്തു വെച്ചാണ് തെരുനായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര പാറേന്‍റെ മീത്തൽ രാജൻ(60), കിഴക്കൻ പേരാമ്പ്ര കണ്ണോത്ത് അശോകൻ(50), ആവള നെല്ലിയുള്ള പറമ്പിൽ പാർത്തിവ്(17), പൈതോത്ത് കാപ്പുമ്മൽ കുമാരൻ(68), എരവട്ടൂർ പാച്ചിറ വയൽ ആദർശ്(22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് വിവരം.

കരമനയിലെ യുവാവിന്‍റെ കൊലപാതകത്തികത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്ത്

തിരുവനന്തപുരം: കരമന സ്വദേശി അഖിലാണ്(22) കൊല്ലപ്പെട്ടത്. യുവാവിനെ അക്രമികൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുക ആയിരുന്നു. കരമന അനന്ദുവധക്കേസിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശരീരത്തിലേക്ക് കല്ലെടുത്ത് എറിയുന്നതും, ഹോളിബ്രിക്സു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുന്നതും ദൃശങ്ങളിലുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിലെത്തിച്ചത്. മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നാണ് വിവരം. കഴിഞ്ഞാഴ്ച ബാറിൽവെച്ച് നടന്ന സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള …

കരമനയിലെ യുവാവിന്‍റെ കൊലപാതകത്തികത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്ത് Read More »

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. ഒന്നരക്കോടിയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജീൻസിനകത്തു പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിരിച്ചറിയാതിരിക്കാൻ ജീൻസ് തുന്നിച്ചേർത്തിരുന്നു. ഗ്രീൻ ചാനനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

മാളയിൽ അപകടം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

മാള: മേലഡൂരിൽ യാത്രക്കാരുമായി പോയിരുന്ന ഓട്ടോറിക്ഷയിൽ ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം സംഭവിച്ചത്. മാള പരനാട്ടുകുന്ന് സ്വദേശി കമ്മാന്തറ വീട്ടിൽ മുഹമ്മദ് അസ്പാൻ ആണ് മരണപ്പെട്ടത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്പാൻ മാളയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. പിന്നീട് ഓട്ടോറിക്ഷ വാങ്ങി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ സുബൈദ. മക്കൾ: പരേതനായ റാഷിദ്, അക്ബർ, അൻസാരി, അമീർ.

എ.കെ.വി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയന് എതിരെ കൊടുത്ത നിരോധന ഉത്തരവ് കോടതി തള്ളി

തൊടുപുഴ: അഡ്വ. പി.ആർ ദേവദാസ് നേതൃത്വം നൽകുന്ന അഖില കേരള വിശ്വകർമ്മ മഹാസഭയുടെ തൊടുപുഴ താലൂക്ക് യൂണിയൻ ഭാരവാഹികളോ അവരുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സഭ അംഗങ്ങളോ അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ ഓഫീസ് ഉപയോഗിക്കുന്നതിനെ തടഞ്ഞു കൊണ്ട് കെ.കെ അജിത് കുമാർ, കെ.ജി ബിനു എന്നിവർ തൊടുപുഴ മുൻസിപ്പ് കോടതിയിൽ നിന്ന് നേടിയ താൽക്കാലിക നിരോധന ഉത്തരവ് തൊടുപുഴ മുൻസി കോടതി തള്ളി. യഥാർത്ഥ വസ്തുതകൾ മറച്ചു വെച്ചാണ് കോടതിയിൽ ഹർജി സമർപ്പിച്ചതെന്ന് …

എ.കെ.വി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയന് എതിരെ കൊടുത്ത നിരോധന ഉത്തരവ് കോടതി തള്ളി Read More »

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവർക്കു നേരെ ആക്രമണം: 7 യുവാക്കൾക്കെതിരെ കേസ്

കണ്ണൂർ: അർധ രാത്രിയിൽ കെ.എസ്.ആർ.റ്റി.സി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ഏഴ് പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം. ബൈക്കുകളിലെത്തിയ യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്‍റെയും ബസിന്‍റെ സൈഡ് മിറ്ററിൽ അടിക്കുന്നതിന്‍റെയും ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടത്തിലൊരാൾ ഡ്രൈവർ ഡോറിലൂടെ ബസിനുള്ളിൽ പ്രവേശിച്ച് ഡ്രൈവറം മർദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കെ.എസ്.ആർ.റ്റി.സി കണ്ണൂർ സ്റ്റേഷൻ മാസ്റ്റർ കെ അരുൺദാസ് നൽകിയ പരാതിയിൽ പറയുന്നു.

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: 150 പേർക്കെതിരെ കേസ്

കോഴിക്കോട്: പൂളങ്കരയില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തെ നാട്ടുകാർ‌ തടഞ്ഞു വച്ചു. എറണാകുളത്തു നിന്നും പന്തിരാങ്കാവിൽ എത്തിയ അന്വേഷ സംഘത്തേയാണ് ആൾകൂട്ടം തടഞ്ഞത്. തുടർന്ന് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും പ്രതി രക്ഷപ്പെടുകയും ചെയ്തു. പൊലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ചതിന് 150 പേർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളം ഞാറയ്ക്കലില്‍ നിന്ന് മോഷണം പോയ കാര്‍ അന്വേഷിച്ച് സ്വകാര്യ വാഹനത്തിലെത്തിയ 3 പൊലീസ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്. ഇവർ സിവിൽ വേഷത്തിലായിരുന്നു …

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: 150 പേർക്കെതിരെ കേസ് Read More »

തൃശൂര്‍ കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാബുവിന്‍റെ നിലയും ഗുരുതരമായി തുടരുകയാണ്. ഭാര്യ ദീപ്തിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കു​ട്ടി​ക്കാ​ന​ത്ത് കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു ​പേ​ർ മ​രി​ച്ചു: പ​രി​ക്കേ​റ്റ നാ​ലു ​പേ​ർ ആ​ശു​പ​ത്രി​യി​ൽ

പീ​രു​മേ​ട്: കൊ​ട്ടാ​ര​ക്ക​ര – ഡി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​നം മു​റി​ഞ്ഞ​പു​ഴ​യ്ക്കു സ​മീ​പം ക​ടു​വാ​പ്പാ​റ​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു ​പേ​ർ മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​ ആയാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ 600 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ലു​ പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​റ്റി​ങ്ങ​ൽ നാ​വാ​യി​ക്കു​ളം വെ​ട്ടു​ചി​റ വെ​ള്ളാ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ഭ​ദ്ര(18), സി​ന്ധു(45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഷി​ബു(51), ഇ​യാ​ളു​ടെ ഭാ​ര്യ മ​ഞ്ജു(43), മ​ക്ക​ളാ​യ ഭാ​ഗ്യ(13), ആ​ദി​ദേ​വ്(20) എ​ന്നി​വ​രെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു …

കു​ട്ടി​ക്കാ​ന​ത്ത് കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു ​പേ​ർ മ​രി​ച്ചു: പ​രി​ക്കേ​റ്റ നാ​ലു ​പേ​ർ ആ​ശു​പ​ത്രി​യി​ൽ Read More »

കുന്നംകുളത്ത് വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരുക്ക്

തൃശൂർ: കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനാറ് പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വാഹനങ്ങളിലെ ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

പത്തനംതിട്ടയിൽ അജ്ഞാതർ വീടിന് തീയിട്ടു

പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ വീടിനാണ് അജ്ഞാതർ തീ വെച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹൈറേഞ്ചിലേക്ക് നടത്താം… സുരക്ഷിത യാത്ര

ഇടുക്കി: ഈ അവധി കാലത്ത് കുടുംബവുമൊത്ത് ഹൈറേഞ്ചിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ധാരാളം. അവരുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്. നിങ്ങൾ ഗാട്ട് റോഡുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 ഗാട്ട് റോഡുകൾ (മലമ്പാതകൾ ) ആണ് ഉള്ളത്. എന്നാൽ ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള ചെറുതും വലുതുമായ ധാരാളം വഴികൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ …

ഹൈറേഞ്ചിലേക്ക് നടത്താം… സുരക്ഷിത യാത്ര Read More »

ഇടവെട്ടിയിൽ നഷ്ടപരിപഹാരം എത്രയും വേഗം നൽകും: ഇടുക്കി ജില്ലാ കളക്ടർ

തൊടുപുഴ: ബ്ലോക്കിലെ ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ടപരിപഹാരം നൽകുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.     കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേൽക്കൂര നഷ്ടപ്പെടുകയും , മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക കേടുപാടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്തുവാൻ പഞ്ചായത്ത് അസി.എൻജിനീയറെയും കാരിക്കോട് വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.   എല്ലാ വീടുകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇടവെട്ടി …

ഇടവെട്ടിയിൽ നഷ്ടപരിപഹാരം എത്രയും വേഗം നൽകും: ഇടുക്കി ജില്ലാ കളക്ടർ Read More »

കാട്ടാക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനിയായ മായ മുരളിയാണ് മരിച്ചത്. വീടിനു സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകമാണോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അടിച്ചു വീഴ്ത്തിയ ശേഷം വീണ് പരുക്കേറ്റതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; കോഴിക്കോട് പിതാവിനെ കൊന്നത് മകൻ

കോഴിക്കോട്: അച്ഛനെ മകൻ അടിച്ചു കൊന്നു. ഏകരൂർ സ്വദേശി ദേവദാസാണ് മകൻ അക്ഷയ് ദേവിന്‍റെ മർദനത്തിൽ കൊല്ലപ്പെട്ടത്. അക്ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരുക്കേറ്റ നിലയിൽ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റുവെന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ചൊവ്വാഴ്ചയോടെ ദേവദാസ് മരിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ മർദനത്തിന്‍റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഡോക്‌ടർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മകനെ കസ്റ്റഡിയിലെടുപ്പ് പൊലീസ് ചോദ്യം …

അടിച്ചു വീഴ്ത്തിയ ശേഷം വീണ് പരുക്കേറ്റതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; കോഴിക്കോട് പിതാവിനെ കൊന്നത് മകൻ Read More »

Играйте В более Чем 5000 лучших Бесплатных Игровых Автоматов!

Играйте В более Чем 5000 лучших Бесплатных Игровых Автоматов!! Демо Игровые Автоматы а Казино В 2024 Играть Онлайн в Слоты Бесплатно же Без Регистрации Content В любом Слоте Лучшие выплаты? Особенности Режима Демо Бесплатные Игровые Автоматы Онлайн Без Регистрации И Смс Фриспины а Казино – реальный Бонус Для Слотов Лучшие Производители Программного Обеспечения Для Игровых …

Играйте В более Чем 5000 лучших Бесплатных Игровых Автоматов! Read More »

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ഇടുക്കി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി ആരംഭിക്കുന്ന ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷൻ / കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക് / കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്സുകളിലേക്ക് മെയ് 24 വരെ അപേക്ഷക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി, പട്ടികവർഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം …

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം Read More »

കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവ്

ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ബാലവാടികയില്‍ ആര്‍.റ്റി.ഇ, എസ്.സി, എസ്.റ്റി, ഒ.ബി.സി, (എന്‍.സി.എല്‍) വിഭാഗങ്ങളിലും , ഒന്നാം ക്ലാസ്സില്‍ എസ്.റ്റി വിഭാഗത്തിലും ഏതാനും ഒഴിവുകളുണ്ട് . അപേക്ഷ ഫോമുകൾ മെയ് 15 വരെ സ്‌കൂൾ ഓഫീസിൽ ലഭിക്കും. ബാലവാടികയിലേക്ക് 2024 മാര്‍ച്ച് 31 ന് 5 വയസ് പൂര്‍ത്തിയാവുകയും 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും , ഒന്നാം ക്ലാസ്സിലേക്ക് 2024 മാര്‍ച്ച് 31 ന് 6 വയസ് പൂര്‍ത്തിയാവുകയും 8 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കുമാണ് …

കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവ് Read More »

ബോർഡുകളും ബാനറുകളും ഉടൻ നീക്കം ചെയ്യണം: ജില്ലാ കളക്ടർ

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ് അരികിലും ,മരങ്ങളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള ബോർഡ്, ഹോർഡിങ്‌സ്, കൊടിതോരണങ്ങൾ എന്നിവ അതത് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അഭ്യർത്ഥിച്ചു. ഇടുക്കിയെ മാലിന്യമുക്ത ജില്ലയാക്കി ജനങ്ങൾക്ക് മുന്നിൽ മാതൃക സൃഷ്ടിക്കാൻ എല്ലാവരും സഹകരിക്കണം.

മാർക്ക് ലിസ്റ്റ് വിവദം; ഗുജറാത്ത് മോഡലിനെ കളിയാക്കി സോഷ്യൽ മീഡിയ

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രൈമറി സ്കൂൾ വിദ്യാർഥിക്ക് 200ൽ 212 നേടിയ മാർക്ക് ലിസ്റ്റ് പുറത്തായതിന് പിന്നാലെ ഗുജറാത്ത് മോഡലിനെ ട്രോളി സോഷ്യൽ മീഡിയ. ഖരാസന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസുകാരന്റെ മാർക്ക് ലിസ്റ്റാണ് വൈറലായത്. കണക്കിൽ 200ൽ 212 മാർക്കും ഗുജറാത്തിയിൽ 200ൽ 211 മാർക്കുമാണ് മാർക്ക് ലിസ്റ്റിലുള്ളത്. മകന് 93.40 ശതമാനം മാർക്ക് ലഭിച്ചതിന്റെ സന്തോഷം വീട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് മാർക്ക് ഷീറ്റിലെ തെറ്റ് കണ്ടെത്തിയത്. റിസൽട്ട് പബ്ലിഷ് ചെയ്​തപ്പോൾ സംഭവിച്ച പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. …

മാർക്ക് ലിസ്റ്റ് വിവദം; ഗുജറാത്ത് മോഡലിനെ കളിയാക്കി സോഷ്യൽ മീഡിയ Read More »

ഹൈദരബാദിൽ കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു; തൊഴിലാളി കുടുംബത്തിലെ 4 വയസുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

ഹൈദരബാദ്: കനത്ത മഴ തുടരുന്നതിനിടെ അപ്പാര്‍ട്ട്മെന്റിന്റെ മതിൽ നിർമ്മാണത്തിനിടെ തകര്‍ന്നു വീണ് ഏഴു പേർ മരിച്ചു. മരിച്ചവരില്‍ നാലുവയസ്സുള്ള ഒരു കുട്ടിയും അമ്മയും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തെലങ്കാനയിലെ മെഡ്ച്ചാല്‍ മല്‍കജ്ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിലാണ് അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളാണ് മരിച്ചതെന്ന് ബാച്ചുപള്ളി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ആണ് അപകടം ഉണ്ടായത്, എങ്കിലും അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് ബുധനാഴ്ച രാവിലെ ആണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്. പാവപ്പെട്ട അതിഥി തൊഴിലാളികളാണ് മരിച്ചത്. അതിശക്തമായ …

ഹൈദരബാദിൽ കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു; തൊഴിലാളി കുടുംബത്തിലെ 4 വയസുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം Read More »

യു.പിയിൽ ഭര്‍ത്താവിന് മയക്കു മരുന്ന് കലർത്തിയ പാനീയം നൽകി കെട്ടിയിട്ട് ഉപദ്രവിച്ച യുവതി പിടിയിൽ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗത്ത് അടക്കം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭാര്യ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി. യുവാവിന്‍റെ പരാതിയില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി മനന്‍ സെയ്ദിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മയക്കു മരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിക്കിടത്തിയ ശേഷമാണ് മനന്‍ സെയ്ദിയുടെ കൈകാലുകള്‍ കെട്ടിയിട്ടത്. തുടര്‍ന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. യുവാവിന്‍റെ ദേഹത്ത് …

യു.പിയിൽ ഭര്‍ത്താവിന് മയക്കു മരുന്ന് കലർത്തിയ പാനീയം നൽകി കെട്ടിയിട്ട് ഉപദ്രവിച്ച യുവതി പിടിയിൽ Read More »

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ​ഹ​യാ​ത്രി​ക​നെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മം: മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ

പ​ത്ത​നം​തി​ട്ട: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച സ​ഹ​യാ​ത്രി​ക​നെ​തിരെ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നെ​ല്ലി​ക്കാ​ല പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍ മു​രു​പ്പേ​ല്‍ രാ​ജേ​ഷ് – സു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​ധീ​ഷ്(17) ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ മ​രി​ച്ചു. ഇ​തി​നി​ടെ സു​ധീ​ഷി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി ചേ​ട്ട ബി​യാ​ത്തു​മ്മ പു​ര​യി​ട​ത്തി​ല്‍ സ​ഹ​ദിനെ​യാ​ണ്(27) ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് ഐ.​പി​.സി …

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ​ഹ​യാ​ത്രി​ക​നെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മം: മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ Read More »

കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു

പാലക്കാട്‌: കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻഎം.വി മുകേഷാണ്(34) മരിച്ചത്. ഇന്നു രാവിലെ മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെ ആയിരുന്നു അപകടം. കാട്ടാനക്കൂട്ടം പുഴ കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. കാട്ടാന പാഞ്ഞടുക്കുന്നതിനെ ഓടിയപ്പോൾ മുകേഷ് മറിഞ്ഞ് വീഴുകയായിരുന്നു. ദീർഘകാലം ഡൽഹി ബ്യുറോ ക്യാമറാമാൻ ആയിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യുറോയിലായിരുന്നു. മലപ്പുറം സ്വദേശിയാണ്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

മൂലമറ്റം ത്രിവേണി സംഗമവും തൂക്കുപാലവും ടൂറിസം സ്‌പോട്ടായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം

മൂലമറ്റം: വിദൂര ദേശത്തെ സഞ്ചാരികൾക്കിടയിൾ അധികം അറിയപ്പെടാത്ത പ്രദേശമാണ് മൂലമറ്റം ത്രിവേണി സംഗമം. മൂന്ന് ജലസ്രോതസ്സുകള്‍ കൂടിച്ചേരുന്നതിന്റെ നേര്‍ക്കാഴ്ച കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. നിരവധി സിനിമകളുടെ ചിത്രീകരണവും ഈ പ്രദേശത്ത് നടത്തിയിട്ടുണ്ട്. അറക്കുളം വലിയാറിന് കുറുകെയുള്ള തൂക്കുപാലത്തിന്റേയും മൂന്ന് ആറുകള്‍ ചേരുന്ന ത്രിവേണി സംഗമത്തിലേയും കാഴ്ചകള്‍ വ്യത്യസ്തമാണ്. അപകടരഹിതമായി ഇവിടെ വെള്ളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സൗകര്യമുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തൂക്കുപാലം കാണാനും അതില്‍ കയറാനും സെല്‍ഫിയെടുക്കാനും മറ്റും ഒട്ടേറെ ആളുകളാണ് ഇവിടേക്കെത്തുന്നത്. മൂലമറ്റത്തിന്റെ ഹൃദയ ഭാഗത്ത് …

മൂലമറ്റം ത്രിവേണി സംഗമവും തൂക്കുപാലവും ടൂറിസം സ്‌പോട്ടായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം Read More »

പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടു പോവുക ആയിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എൻജിനാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ അരുൺ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.

മുളന്തുരുത്തിയിൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മുളന്തുരുത്തി: ബൈക്കിൽ പോകവേ റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെങ്ങോല കുരിങ്കരവീട്ടിൽ അബ്ദുൾ മനാഫാണ്(50) അറസ്റ്റിലായത്. മാറമ്പിള്ളി ജമാ അത്തിലെ ഉസ്താദാണ് ഇയാൾ. കാഞ്ഞിരമറ്റം ഭാഗത്തു നിന്നും മുളന്തുരുത്തി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന മനാഫ് പെരുമ്പള്ളി ബസ് സ്റ്റോപ്പിനു സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. മൊബൈലിൽ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

സൂര്യാഘാതമേറ്റ് തൃശൂരിൽ പശു ചത്തു

തൃശൂർ: എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫന്‍റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിരുന്ന പശു കുഴഞ്ഞു വീഴുകയായിരുന്നു. എരുമപ്പെട്ടി വെറ്റിനറി സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പൂർണ ആരോഗ്യമുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സൂര്യാഘാതം ഏറ്റാണ് പശു ചത്തത് എന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം.

ജയ്പൂരിൽ ചായയിൽ മയക്കു ​ഗുളിക കലർത്തി നൽകി യുവതിയെ ഭർത്താവും പിതാവും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് പരാതി

ജയ്പൂർ: ഭർത്താവിൻറെ സഹായത്തോടെ ഭർതൃപിതാവും കുടുംബാഗങ്ങളും പീഡിപ്പിച്ചെന്ന പരാതിയിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാഗങ്ങൾക്കുമെതിരേ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകൾ നൽകിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃ പിതവ് ഉൾപ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു. ഭർത്താവിൻറെ ആവശ്യങ്ങൾ എതിർത്തതോടെ ചായയിൽ മയക്കുഗുളികൾ കലർത്തി നൽകുകയായിരുന്നു. തുടർന്നാണ് ഭർതൃപിതാവും കുടുംബാഗങ്ങളും ലൈംഗികമായി പീഡിച്ചെന്നും, എതിർത്തപ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും …

ജയ്പൂരിൽ ചായയിൽ മയക്കു ​ഗുളിക കലർത്തി നൽകി യുവതിയെ ഭർത്താവും പിതാവും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് പരാതി Read More »

ക​ട​ബാ​ധ്യ​ത മൂ​ലം ആത്മഹത്യാ ശ്രമം, ഭാ​ര്യ​യെ​യും മ​ക​ളെ​യും ക​ഴു​ത്ത​റു​ത്ത് കൊ​ന്നു: ഗൃ​ഹ​നാ​ഥ​നും മ​കനും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കൊ​ല്ലം: ഭാ​ര്യ​യെ​യും മ​ക​ളെ​യും ക​ഴു​ത്ത​റു​ത്ത് കൊ​ന്ന ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. പ​ര​വൂ​ർ സ്വ​ദേ​ശി ശ്രീ​ജു​വാ​ണ് ഭാ​ര്യ പ്രീ​ത(39) മ​ക​ൾ ശ്രീ​ന​ന്ദ(14) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഗൃ​ഹ​നാ​ഥ​നും മ​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. പ​ര​വൂ​ര്‍ പൂ​ത​ക്കു​ളം കൃ​ഷി​ഭ​വ​ന​ത്തി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ക​ട​ബാ​ധ്യ​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും വി​ഷം ന​ൽ​കി​യ ശേ​ഷം മൂ​വ​രു​ടേ​യും ക​ഴു​ത്ത് മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ മ​ക​നും ശ്രീ​ജു​വും ര​ക്ഷ​പെ​ടു​ക​യും ഭാ​ര്യ​യും മ​ക​ളും മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. രാ​വി​ലെ വീ​ട് …

ക​ട​ബാ​ധ്യ​ത മൂ​ലം ആത്മഹത്യാ ശ്രമം, ഭാ​ര്യ​യെ​യും മ​ക​ളെ​യും ക​ഴു​ത്ത​റു​ത്ത് കൊ​ന്നു: ഗൃ​ഹ​നാ​ഥ​നും മ​കനും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ Read More »

മൂന്ന് പവന്‍റെ സ്വര്‍ണ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി

മുവാറ്റുപുഴ: സ്വർണത്തിനു വേണ്ടി ക്രൂരമായ കൊലപാതകം. മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യയാണ്(67) ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ …

മൂന്ന് പവന്‍റെ സ്വര്‍ണ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി Read More »

പാ​ല​ക്കാട് ട്രെ​യി​നി​ടി​ച്ച് ആ​ന ച​രി​ഞ്ഞ സം​ഭ​വത്തിൽ ലോ​ക്കോ പൈ​ല​റ്റി​നെ​തി​രെ കേ​സെ​ടു​ക്കും

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ട്രെ​യി​ൻ ത​ട്ടി കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ലോ​ക്കോ പൈ​ല​റ്റി​നെ​തി​രെ വ​നം വ​കു​പ്പ് കേ​സെ​ടു​ക്കും. തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ മെ​യി​ൽ ഇ​ടി​ച്ചാ​ണ് 35 വ​യ​സു​ള്ള പി​ടി​യാ​ന ച​രി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ ട്രെ​യി​നി​ന്‍റെ വേ​ഗ​ത​യും അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ന​യു​ടെ ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന് ആ​ന​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും.

കോഴിക്കോട് ഊഞ്ഞാലിൽ നിന്ന് വീണ ഒന്നര വയസുകാരി മരിച്ചു

കോഴിക്കോട്: സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണ് പരുക്കേറ്റ കുട്ടി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ രജീഷിന്‍റെ മകൾ ഒന്നര വയസുള്ള നൈറാ രാജാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

സിനിമാ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. മറവി രോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മൂന്നു പതിറ്റാണ്ടോളം മലയാളം, സിനിമാ മേഖലയിൽ സജീവമായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തിയത്. 1980ൽ അഭിനയിച്ച ഉണർത്തുപാട്ടെന്ന സിനിമ റിലീസായില്ല. പിന്നീട് 1982ൽ ചില്ലെന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. പിന്നീട് കരിയിലക്കാറ്റു പോലെ, രാജാവിന്‍റെ മകൻ, കിരീടം, ജാഗ്രത, വർണപ്പകിട്ട്, എന്‍റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, …

സിനിമാ താരം കനകലത അന്തരിച്ചു Read More »

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു

പാലക്കാട്: ട്രെയിൻ ഇടിച്ച് കാട്ടാന ചെരിഞ്ഞു. പാലക്കാട് കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപമാണ് അപകടം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം. തിരവനന്തപുരത്ത് – ചെന്നൈക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. അപകടത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു. 2.15 ടെയാണ് ആന ചെരിഞ്ഞത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രണ്ടു വയസ് തോന്നിക്കുന്ന പിടിയാണ് ചരിഞ്ഞത്. തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരുക്കേറ്റിരുന്നു. അപകട സമയത്ത് പരിസരത്തുണ്ടായിരുന്ന …

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു Read More »

മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ്; അപേക്ഷ ക്ഷണിച്ചു

ഇടുക്കി: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ മെയിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ്‌.റ്റു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314.

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: ബ്ലോക്ക്തല ക്വിസ് മത്സരം മെയ് 7ന് അടിമാലിയിൽ

ഇടുക്കി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവ ക്വിസിന്റെ ബ്ലോക്ക്, കോര്‍പ്പറേഷന്‍തല മത്സരം മെയ് 7 ചൊവ്വാഴ്ച 160 കേന്ദ്രങ്ങളിലായി നടക്കും. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ യു.എന്‍.ഡി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ക്വിസ് മത്സരവും പഠനോത്സവവും സംഘടിപ്പിക്കുന്നത്. പരിസ്ഥിതി, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് ക്വിസ് മത്സരം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 9000 ത്തിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇവിടെ …

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: ബ്ലോക്ക്തല ക്വിസ് മത്സരം മെയ് 7ന് അടിമാലിയിൽ Read More »

സൂര്യാഘാതം – ക്ഷീര കർഷകർ ശ്രദ്ധിക്കുക

ഇടുക്കി: അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാൾ കന്നുകാലികളിലും പക്ഷികളിലും പലവിധ ആരാഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീര കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. സൂര്യാഘാത ലക്ഷണങ്ങൾകണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരിച്ചാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച്പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കണം. വേനൽ കാലത്ത് ക്ഷീര കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശുദ്ധജലം യഥേഷ്ടം കുടിക്കാൻ നൽകണം, ഖരാഹാരം …

സൂര്യാഘാതം – ക്ഷീര കർഷകർ ശ്രദ്ധിക്കുക Read More »