Timely news thodupuzha

logo

Kerala news

മുൻ മാനേജറെ മർദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരേ കേസെടുത്തു

കൊച്ചി: മുൻ മാനേജറെ മർദിച്ചതിൽ നടൻ ഉണ്ണി മുകുന്ദനെതിരേ കേസെടുത്ത് പൊലീസ്. മുൻ മാനേജർ വിപിൻ കുമാർ നൽകിയ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. കൊച്ചിയിലെ തൻറെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് വിപിൻ നടനെതിരേ പൊലീസിനെ സമീപിച്ചത്. മാർക്കോ എന്ന സിനിമയ്ക്ക് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി വൻ പരാജയമായി മാറിയെന്നും അന്നുമുതൽ ഉണ്ണി മുകുന്ദൻ മാനസികമായി വലിയ നിരാശയിലാണെന്നും വിപിൻ പരാതിയിൽ പറഞ്ഞു. കഴിഞ്ഞ …

മുൻ മാനേജറെ മർദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരേ കേസെടുത്തു Read More »

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം, കൊല്ലം തീരത്തടിഞ്ഞു

തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം, കൊല്ലം തീരത്തടിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീരപ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെയോടെ കണ്ടെയ്നറുകൾ അടിഞ്ഞത്. കൊല്ലം പരവൂർ തെക്കുംഭാഗത്താണ് ഒരു കണ്ടെയ്നർ അടിഞ്ഞത്. ഇതോടെ കൊല്ലം തീരത്ത് അടിയുന്ന കണ്ടെയ്നറുകളുടെ എണ്ണം 35 ആയി. ഇതിനിടെ, അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ പോലുള്ള വസ്‌തു ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. അതേസമയം, തീരത്തടിഞ്ഞ …

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം, കൊല്ലം തീരത്തടിഞ്ഞു Read More »

പ്ലസ് റ്റൂ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ യു.എസ് ഫിദ

തൊടുപുഴ: പ്ലസ് റ്റൂ പരീക്ഷയിൽ തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ യു.എസ് ഫിദ 99.4 ശതമാനം മാർക്കും ഫുൾ എ പ്ലസ്സും നേടി സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സഹകരണ വകുപ്പിൽ സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ യു.എം ഷാജിയുടേയും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ കെ ബുഷ്റയുടേയും മകളാണ്. 1200ൽ 1193 മാർക്ക് നേടിയാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്ജം : വകുപ്പുകളുടെ ഏകോപനം വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം വിലയിരുത്തി. ജില്ലാ കളക്ടർ വി.വിഗ്നേശ്വരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. നീരൊഴുക്ക് വർധിക്കുന്നത് കണക്കിലെടുത്ത് ഡാമുകളുടെ ചുമതലയുള്ള കെ എസ് ഇ ബി , ഇറിഗേഷൻ വകുപ്പ് , ഡാം സേഫ്റ്റി അതോറിറ്റി തുടങ്ങിയവർ അടിയന്തര മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. …

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്ജം : വകുപ്പുകളുടെ ഏകോപനം വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻ Read More »

മുട്ടം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി

മുട്ടം: മുട്ടം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭഗമായി നീതി മെഡിക്കൽ സ്റ്റോർ ആധുനിക രീതിയിൽ നവീകരിക്കാനും നീതി മെഡിക്കൽ ലാബ് ആരംഭിക്കാനും തീരുമാനം. വനിതകളുടെയും യുവാക്കളുടെയും വ്യാപാരികളുടെയും ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കാനും വിവിധ ആശുപത്രികളുടെ സഹായത്തോടെ ജീവിത ശൈലി രോഗനിർണ ക്യാമ്പ്, നേത്രരോഗ പരിശോധന ക്യാമ്പ്, മെഗാ മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് സാം ക്രിസ്റ്റി ഡാനിയേൽ ഐ.പി.എസിൻ്റെ അധ്യക്ഷതയിൽ പി.ജെ …

മുട്ടം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി Read More »

എ.റ്റി.എമ്മിന് തീപിടിച്ചു; തലയോലപ്പറമ്പിലാണ് സംഭവം

കോട്ടയം: തലയോലപ്പറമ്പ് പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.റ്റി.എമ്മിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് തീപിടിത്തമുണ്ടായത്. എ.റ്റി.എമ്മിനുള്ളിലെ എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എസ്.ബി.ഐ ശാഖയോടു ചേർന്ന് തന്നെയാണ് എ.റ്റി.എം പ്രവർത്തിക്കുന്നത്. തീപിടിത്തത്തിൽ എ.റ്റി.എം മെഷീന് തകരാറുകളൊന്നും സംഭവിച്ചിട്ടില്ല. എ.റ്റി.എമ്മിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നത് പ്രദേശമാകെ പരിഭ്രാന്തി പടർത്തി. എ.സിയും സീലിങ്ങും ഗ്ലാസ് ഡോറും ഉൾപ്പെടെ തകർന്നാണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് …

എ.റ്റി.എമ്മിന് തീപിടിച്ചു; തലയോലപ്പറമ്പിലാണ് സംഭവം Read More »

സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ നീതി ആവശ്യപ്പെട്ട് സമരത്തിനു നേതൃത്വം നൽകിയ സിസ്റ്റർ അനുപമ സന്യാസ ജീവിതം അവസാനിപ്പിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ ഇപ്പോൾ പള്ളിപ്പുറത്തെ ഇൻഫോപാർക്കിൽ ഐടി സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ജലന്ധർ രൂപതയ്ക്കു കീഴിലായിരുന്ന കുറവിലങ്ങാട്ടെ മഠത്തിൽ നിന്ന് ഒന്നര മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. ഇവരുടെ കൂടെ സിസ്റ്റർ നീന റോസും ജോസഫൈനും മഠം വിട്ടതായാണ് വിവരം. അതേസമയം, ഇക്കാര്യത്തിൽ അനുപമ ഇതുവരെ ഔദ്യോഗികമായി …

സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു Read More »

വയനാട് ആണ‍സുഹൃത്ത് കൊലപ്പെടുത്തിയ യുവതിയുടെ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി

വയനാട്: തിരുനെല്ലിയിൽ ആൺസുഹൃത്തിൻറെ വെട്ടേറ്റ് മരിച്ച യുവതിയുടെ കാണാതായ മകളെ കണ്ടെത്തി. കൊലപാതകത്തിൽ പ്രതിയും പിടിയിലായി. കൊലപാതകം നടന്ന വീട്ടിൽ നിന്നു മീറ്ററുകൾ മാത്രം അകലെ വനമേഖലയോടു ചേർന്നുള്ള ഒഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതി ദിലീഷിനൊപ്പം ഒമ്പത് വയസുകാരിയെ കണ്ടെത്തിയത്. കൊല നടത്തിയശേഷം പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയോടെയാണ് വാകേരിയിലെ വാടക വീട്ടിൽ വച്ച് എടയൂർക്കുന്ന് സ്വദേശി പ്രവീണ കൊല്ലപ്പെട്ടത്. 14 വയസുള്ള മൂത്തമകളുടെ കഴുത്തിനും ചെവിക്കും വെട്ടേറ്റിരുന്നു. മെഡിക്കൽ കോളെജിൽ …

വയനാട് ആണ‍സുഹൃത്ത് കൊലപ്പെടുത്തിയ യുവതിയുടെ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി Read More »

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്തിൻറെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളി

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മാനസികമായും സാമ്പത്തികമായും പ്രതി യുവതിയെ ചൂഷണം ചെയ്തെന്നും ഹൈക്കോടതി. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ചാറ്റുകൾ തെളിവുകളായിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുപോയതിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു. ജാമ്യം നിഷേധിച്ചതോടെ ഇനി കീഴടങ്ങുക മാത്രമാണ് സുകാന്തിന് മുന്നിലെ വഴിയെന്നും കോടതി. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യാൻ …

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്തിൻറെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളി Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അന്തിമ കുറ്റപത്രം തിങ്കളാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ്(ഇ.ഡി) കോടതിയിൽ സമർപ്പിക്കും. കരുവന്നൂർ ബാങ്ക് വഴി കളളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ.ഡി റിപ്പോർട്ടിലുളളത്. കേസിൽ മുതിർന്ന സി.പി.ഐ.എം നേതാക്കളായ, എ.സി മൊയ്തീൻ, പി.കെ ബിജു, എം.എം വർഗീസ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ 80 പേർ പ്രതിപട്ടികയിലുണ്ട്. കലൂർ പി.എം.എൽ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അസിസ്റ്റൻറ് ഡയറക്‌ടർ നിർമ്മൽ കുമാർ മോച്ഛയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. സന്തോഷ് …

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം ഇന്ന് സമർപ്പിക്കും Read More »

സംസ്ഥാനത്തെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച(26) 11 ജില്ലകളിൽ റെഡ് അലർട്ടും 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൂടാതെ, അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ …

സംസ്ഥാനത്തെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു Read More »

വയനാട് ആൺസുഹൃത്ത് വെട്ടി കൊലപ്പെടുത്തിയ യുവതിയുടെ മകൾക്കായുളള തെരച്ചിൽ ആരംഭിച്ചു

വയനാട്: തിരുനെല്ലിയിൽ ആൺസുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ച യുവതിയുടെ കാണാതായ മകൾക്കായുളള തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് വാകേരിയിലെ വാടക വീട്ടിൽ വച്ച് പ്രവീണ കൊല്ലപ്പെട്ടത്. മൂത്തമകളായ അനർഘ കഴുത്തിനും ചെവിയ്ക്കും വെട്ടേറ്റ് ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് ഇളയമകളായ ഒൻപത് വയസുകാരി അബിനയെ കാണാതായത്. കൊലപാതകത്തിന് ശേഷം പ്രതി ദിലീഷ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കുളള തെരച്ചിൽ പൊലീസ് ആരംഭിച്ചിരിക്കുകയാണ്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന പ്രവീണ മകളോടൊപ്പം വാടക വീട്ടിലായിരുന്നു താമസം.

യുവതിയെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി; വയനാട്ടിലാണ് സംഭവം

തിരുനെല്ലി: വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ സുഹൃത്ത് വെട്ടിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് മരിച്ചത്. ആക്രമണത്തിൽ 2 കുട്ടികൾക്കും പരുക്കേറ്റു.

അറബിക്കടലിൽ മുങ്ങിയ ചരക്കു കപ്പലിലെ 9 കണ്ടെയ്നറുകൾ കൊല്ലം – ആലപ്പുഴ തീരത്ത്

കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞു. ആലപ്പുഴയിലും കൊല്ലം തീരദേശങ്ങളിലുമായി തിങ്കളാഴ്ച പുലർച്ചയോടെ കണ്ടെയ്നറുകൾ അടിഞ്ഞത്. ഇതോടെ ആകേ 9 കണ്ടെയ്നറുകളാണ് തീരത്തേക്ക് എത്തിയത്. 2 കണ്ടെയ്നറുകളാണ് ആലപ്പുഴ തറയിൽക്കടവ് ഭാഗത്ത് തീരത്തടിഞ്ഞത്. ഇവ പരസ്പരം കൂട്ടി ഘടിപ്പിച്ച നിലയിലാണ്. കണ്ടൈയ്നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണു. ആലപ്പുഴയിലെ തീരദേശത്ത് കണ്ടെയ്നറിനുള്ളിൽ നിന്ന് ഓറഞ്ച് നിറത്തിലെ ബോക്സുകളും കരക്കടിഞ്ഞിട്ടുണ്ട്. രാസ മാലിന്യങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. …

അറബിക്കടലിൽ മുങ്ങിയ ചരക്കു കപ്പലിലെ 9 കണ്ടെയ്നറുകൾ കൊല്ലം – ആലപ്പുഴ തീരത്ത് Read More »

കളമശേരിയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം

കളമശേരി: അപ്പോളോ ജംഗ്ഷന് സമീപത്തെ മേൽപ്പാലത്തിൽ കാർ തലകീഴായ് മറിഞ്ഞു അപകടം. തിങ്കളാഴ്ച പുലർച്ചെ 5:15 ഓടുകൂടിയാണ് അപകടം നടന്നത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിന് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിൽ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ കാറിൽ വന്നിരുന്ന ജെയിംസ് കാർ പെട്ടെന്ന് വെട്ടിച്ചതോടെ കാറിൻറെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൻറെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് …

കളമശേരിയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം Read More »

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പരിശീലനം നൽകി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കെയർ ഹോംസുമായി സഹകരിച്ച് സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമായി മാനേജിംഗ് നീഡ്‌സ് ഓൺ സ്‌പെഷ്യൽ ചിൽഡ്രൻ എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ സ്‌പെഷ്യൽ സ്‌കൂളുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു. കെയർ ഹോംസ് ഡയറക്ടർ റവ.ഫാ.ജോർജ് നെല്ലിക്കുന്ന്‌ചെരിവുപുരയിടം, കാവാലി ഫാ.ബോഡ് വി?ഗ് ഡേ കെയർ സെന്റർ പ്രിൻസിപ്പൽ സിസ്റ്റർ …

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പരിശീലനം നൽകി Read More »

കൊച്ചിയിൽ റോഡിന് കുറുകെ വീണ വൈദ്യുതി പോസ്റ്റിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: റോഡിന് കുറുകെ വീണ ഇലക്‌ട്രിക് പോസ്റ്റിൽ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂർ സ്വദേശിയുമായ അബ്ദുൾ ഗഫൂറാണ്(54) മരിച്ചത്. വൈദ്യുതി കണക്ഷനായി സ്ഥാപിച്ച പുതിയ പോസ്റ്റാണ് കനത്ത മഴയിൽ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. പോസ്റ്റ് വീണ വിവരം നാട്ടുകാർ കെഎസ്ഇബിയെയും പൊലീസിനെയും അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം. കുമ്പളം സെൻറ് മേരീസ് പളളിക്കു സമീപം ശനിയാഴ്ച പുലർച്ചെ 4.30നായിരുന്നു അപകടം. രാത്രിയാണ് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണത്. …

കൊച്ചിയിൽ റോഡിന് കുറുകെ വീണ വൈദ്യുതി പോസ്റ്റിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു Read More »

ഗുരുതര കാൻസർ രോഗം ബാധിച്ച 64കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൈപെക് ചികിത്സ

പാലാ: ഗുരുതര കാൻസർ രോഗം ബാധിച്ച 64 കാരിയായ സ്ത്രീ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ഹൈപെക് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. വയർ വീർത്തു വന്നതിനെ തുടർന്നാണ് കോട്ടയം സ്വദേശിനിയായ സ്ത്രീ ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ അണ്ഡാശയത്തിൽ മുഴ വളർന്ന് കാൻസർ ആണെന്നു കണ്ടെത്തി. വയറിന്റെ ഭിത്തിയിലേക്കും കാൻസർ പടർന്നു വ്യാപിച്ചിരുന്നു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസണിന്റെയും, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ജോഫിൻ.കെ.ജോണിയുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്ത ശേഷമാണ് …

ഗുരുതര കാൻസർ രോഗം ബാധിച്ച 64കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൈപെക് ചികിത്സ Read More »

കണ്ണൂരിൽ എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച അച്ഛനെതിരേ കേസെടുക്കാൻ റൂറൽ എസ്.പിയുടെ നിർദേശം

കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായ സംഭവത്തിൽ അച്ഛനെതിരേ കേസെടുക്കാൻ റൂറൽ എസ്.പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ‌ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിൻറെ നടപടി. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതാണ് ദൃശ്യങ്ങൾ. തല്ലരുതെന്ന് കുഞ്ഞ് ആവർത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. 12 വയസുകാരനായ മകൻ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദനത്തെ കുറിച്ച കുട്ടികളോട് അന്വേഷിച്ചപ്പോൾ അത് …

കണ്ണൂരിൽ എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച അച്ഛനെതിരേ കേസെടുക്കാൻ റൂറൽ എസ്.പിയുടെ നിർദേശം Read More »

കൊല്ലം സ്വദേശിയെ കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

ബേപ്പൂർ: കോഴിക്കോട് ഹാർബർ റോഡ് ജംക്ഷനിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോളമൻ(58) എന്നയാളെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ബേപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. വലപ്പണിക്കാരനാണ് സോളമൻ. സഹപ്രവർത്തകനായ അനീഷിൻറെ ലോഡ്ജ്മുറിയിൽ വെള്ളിയാഴ്ചയാണ് സോളമൻ എത്തിയത്. മുറി പുറത്ത് നിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. മുറിക്കു പുറത്തേക്ക് ചോര കണ്ടതിനെത്തുടർന്ന് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം.

കേരളത്തിൽ അതി തീവ്ര മഴയ്ക്ക് മുന്നറിയിപ്പ്; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ 204.4 മില്ലീമീറ്റർ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ക്വാറികൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് കാലവർഷം എത്തിയിട്ടില്ല. രണ്ട് …

കേരളത്തിൽ അതി തീവ്ര മഴയ്ക്ക് മുന്നറിയിപ്പ്; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് Read More »

കേരളത്തിൽ രണ്ടു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരും, വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിൻറെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ടാണ്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് അടുത്ത …

കേരളത്തിൽ രണ്ടു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരും, വിവിധ ജില്ലകളിൽ റെഡ് അലർട്ട് Read More »

മുഹമ്മദ് റിയാസിനെ വിമർശിച്ചും പരിഹസിച്ചും വി.ഡി സതീശൻ

തിരുവനന്തപുരം: ദേശീയ പാത നിർമാണവുമായി കേരളത്തിനു ബന്ധമില്ലെന്നും, വീണ്ടും റീൽസ് ഇടുമെന്നും പറഞ്ഞ മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. റിയാസിൻറെ റീൽസ് തുടരാമെന്നായിരുന്നു സതീശൻ പറഞ്ഞത്. അൻപതിലേറെ സ്ഥലങ്ങളിൽ വിളളലുണ്ട്. അവിടെ എല്ലാം പോയി റിയാസ് റീൽസ് ഇടട്ടെയെന്നും സതീശൻ പറഞ്ഞു. നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ് മന്ത്രി റിയാസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാണക്കേട് മറയ്ക്കുന്നതിന് വേണ്ടി മന്ത്രി എന്തൊക്കെയോ പറയുകയാണെന്നും സരീശൻ പറഞ്ഞു. പാലാരിവട്ടം …

മുഹമ്മദ് റിയാസിനെ വിമർശിച്ചും പരിഹസിച്ചും വി.ഡി സതീശൻ Read More »

ലോറിയിൽ കടത്താൻ ശ്രമിച്ച നാല് പേർ തൃശൂരിൽ പിടിയിലായി

തൃശൂർ: പാലിയേക്കരയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ. സിജോ, ആഷ്‌വിൻ, ഹാരിസ്, ജാബിർ എന്നിവരാണ് പടിയിലായത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി തൃശൂരിലേക്ക് ലോറി വരുന്നുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോറിയുടെ നമ്പർ അടക്കമുളള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വെളളിയാഴ്ച പുലർച്ചെ നാലുമണിയോടെ പാലിയേക്കര ടോളിനു സമീപമെത്തിയ ലോറി പൊലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിൽ ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾ മുൻപും കഞ്ചാവ് കടത്തുമായി …

ലോറിയിൽ കടത്താൻ ശ്രമിച്ച നാല് പേർ തൃശൂരിൽ പിടിയിലായി Read More »

മഹാരാഷ്ട്രയിൽ മലയാളി ഏജൻ്റ് വിറ്റ പഞ്ചാബ് സർക്കാരിൻ്റെ ലോട്ടറിക്ക് ഒന്നാം സമ്മാനം

മുംബൈ: മഹാരാഷ്ട്രയിൽ മലയാളി ഏജൻ്റ് വിറ്റ പഞ്ചാബ് സർക്കാരിൻ്റെ ലോട്ടറിക്ക് ഒന്നരക്കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു. ആലപ്പുഴ സ്വദേശിയും വസായിൽ സ്ഥിരതാമസക്കാരനുമായ സാബു വർഷങ്ങളായി ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. മുൻപും ഒന്നാം സമ്മാനങ്ങൾ തൻറെ കടയിൽ നിന്ന് വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ വിറ്റ സിക്കിം ലോട്ടറിക്കും ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഇപ്പോൾ സമ്മാനം അടിച്ചിരിക്കുന്നത് പഞ്ചാബ് സർക്കാരിൻറെ മാസം തോറും നറുക്കെടുക്കുന്ന ബംപർ ലോട്ടറിക്കാണ്. 200 രൂപയാണ് ഒരു ടിക്കറ്റിന് …

മഹാരാഷ്ട്രയിൽ മലയാളി ഏജൻ്റ് വിറ്റ പഞ്ചാബ് സർക്കാരിൻ്റെ ലോട്ടറിക്ക് ഒന്നാം സമ്മാനം Read More »

കൊച്ചിയിൽ 15 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഇ.ഡിക്കെതിരെ കൈക്കൂലി കുറ്റത്തിന് പരാതി നൽകി

കൊച്ചി: കേസ് ഇല്ലാതാക്കാനായി എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥൻ രണ്ടു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് പരാതി നൽകിയയാൾ പണം തട്ടിപ്പുകേസിൽ പിടിയിലായ വ്യക്തി. അഞ്ച് വർഷം മുൻപ് 15 ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റിലായ അനീഷ് ബാബുവാണ് ഇഡിക്കെതിരേ പരാതി നൽകിയിരിക്കുന്നത്. അനീഷിനെതിരേ ക്രൈംബ്രാഞ്ചിൻറെയും പൊലീസിൻറേയുമായി 5 കേസുകൾ നിലവിലുണ്ട്. കൊട്ടാരക്കരയിൽ വാഴവിഴ കാഷ്യൂസ് കമ്പനി നടത്തുന്ന അനീഷ് ടാൻസാനിയയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യാമെന്ന് ഉറപ്പു നൽകി കശുവണ്ടി വ്യാപാരികളിൽ നിന്ന് പണം കൈപ്പറ്റിയിരുന്നു. വിവിധ …

കൊച്ചിയിൽ 15 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഇ.ഡിക്കെതിരെ കൈക്കൂലി കുറ്റത്തിന് പരാതി നൽകി Read More »

കോഴിക്കോടും കണ്ണൂരും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുള്ളതായി മുന്നറിയിപ്പ്

തിരുവനന്തപുരം: കോഴിക്കോടും കണ്ണൂരും ഉയർന്ന തിരമാല അഥവാ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുള്ളതായി സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കോഴിക്കോട് ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ വെള്ളിയാഴ്ച രാത്രി 08.30 മുതൽ ശനിയാഴ്ച രാത്രി 08.30 വരെ 2.1 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കാണ് സാധ്യത. കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെ വെള്ളിയാഴ്ച വൈകിട്ട് 05.30 മുതൽ ശനിയാഴ്ച രാത്രി 08.30 വരെ 2.2 മുതൽ 3.2 മീറ്റർ വരെയും ഉയർന്ന തിരമാലകൾ …

കോഴിക്കോടും കണ്ണൂരും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുള്ളതായി മുന്നറിയിപ്പ് Read More »

കേരളത്തിൽ ദേശീയ പാത ഇടിഞ്ഞതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ച് ചേർത്ത് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: കേരളത്തിൽ വിവിധയിടങ്ങളിൽ ദേശീയ പാത ഇടിഞ്ഞതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി അടിയന്തര യോഗം വിളിച്ച് ചേർത്ത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ദേശീയപാത നിർമാണത്തിൽ വീഴ്ചയുണ്ടായ എല്ലാ ഇടങ്ങളിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പാത നിർമാണത്തിൽ‌ വീഴ്ച വരുത്തിയവർക്കെതിരേ ശക്തമായ നടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് സൂചന. കരാർ കമ്പനികൾക്കെതിരേയും ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടായേക്കാം.

വേടൻ്റെ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു, പാലക്കാട് കൗൺസിലർ പരാതി നൽകി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൻറെ പാട്ടിൽ അധിക്ഷേപിച്ചെന്നാരോപിച്ച് റാപ്പർ വേടനെതിരെ എൻഎഐയ്ക്കും ആഭ്യാന്തരവകുപ്പിനും പരാതി. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്. വേടൻറെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള പരാമർശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ, വിദ്വേഷം വളർത്തൽ, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീർത്തിപ്പെടുത്തൽ, അക്രമവും വിദ്വേഷവും വളർത്തുന്നതിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി. ഇന്നത്തെ ആധുനിക കാലഘട്ടത്തിനും ഇന്നത്തെ സർക്കാരിൻറെ …

വേടൻ്റെ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു, പാലക്കാട് കൗൺസിലർ പരാതി നൽകി Read More »

നടൻ സന്തോഷ് കീഴാറ്റൂറിൻറെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും സാമൂഹ്യവിരുദ്ധർ മർദിച്ചതായി പരാതി

കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂറിൻറെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും ക്രൂരമായി മർദിച്ചതായി പരാതി. രാത്രി സുഹൃത്തിൻറെ പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് യദുവിനെയും കൂട്ടുകാരെയും സാമൂഹ്യവിരുദ്ധർ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. കണ്ണൂർ തൃച്ചംബരം ചിന്മയ സ്‌കൂൾ പരിസരത്തുവെച്ചാണ് മർദനം നടന്നത്. മകനെ ഹൈൽമറ്റ് കൊണ്ടും കൂട്ടുകാരെ ക്രൂരമായി തല്ലുകയും ചെയ്തുവെന്ന് സന്തോഷ് തൻറെ ഫെസ്ബുക്ക് പേജിൽ പങ്ക് വച്ചു. ഒപ്പം ഇവരെ ക്രൂരമായി മർദിച്ച യുവാവിൻറെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

മൂലമറ്റത്ത് കിണർതേകാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെട്ടു

ഇടുക്കി: കിണർതേകാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെട്ടു. മൂലമറ്റം സ്വദേശിയായ തട്ടാപറമ്പിൽ ജസ്റ്റിൻ ആണ് അപകടത്തിൽപ്പെട്ടത്. മൂലമറ്റത്ത് തന്നെ താമസിക്കുന്ന ഇടക്കര ബാബുവിന്റെ 60 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ജസ്റ്റിൻ. വൃത്തിയാക്കിയതിനു ശേഷം കരയ്ക്ക് കയറുന്നതിന് ഇടയിലാണ് കിണറിന്റെ ബിമുകൾ ഇടിഞ്ഞ് ജസ്റ്റിന്റെ ദേഹത്ത് പതിച്ചത്. ഉടൻ തന്നെ കുടുംബാംഗങ്ങൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മൂലമറ്റം അഗ്നിരക്ഷ നിലയത്തിൽ വിവരം അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ അബ്ദുൽ അസീസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ബിജു …

മൂലമറ്റത്ത് കിണർതേകാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെട്ടു Read More »

റോഡിൽ നിന്നും കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തി നൽകി തൊടുപുഴ നെയ്യശ്ശേരി സ്വദേശി മാതൃകയായി

തൊടുപുഴ: റോഡിൽ നിന്നും കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തി തിരിച്ച് കൊടുത്ത് ശിവരാമൻ മാതൃകയായി. നെയ്യശ്ശേരി സ്വദേശി മലയിൽ ശിവരാമൻ വ്യാഴാഴ്ച്ച തൊടുപുഴ ന്യൂമാൻ കോളേജിന് സമീപമുള്ള റോഡിലൂടെ നടന്നു പോകുമ്പോഴാണ് റോഡിൽ വീണു കിടന്ന ഫോൺ ശ്രദ്ധയിൽപ്പെടുന്നത്. ഇതിനെ തുടർന്ന് ശിവരാമന്റെ ബാല്യകാല സുഹൃത്തായ വി.ബി.സി ചാനലിലെ സാബു നെയ്യശ്ശേരിയെ ഫോൺ ഏൽപ്പിക്കുകയായിരുന്നു. ഉടമയെ കണ്ടെത്തി ഫോൺ നൽകണമെന്നും ആവശ്യപ്പെട്ടു. ഫോൺ ലോക്ക് ആയതിനാൽ വിളിക്കുവാൻ പറ്റില്ലായിരുന്നു. ഇതിനിടെ ഫോൺ കവറിൽ നിന്നും തൊണ്ടിക്കുഴ …

റോഡിൽ നിന്നും കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തി നൽകി തൊടുപുഴ നെയ്യശ്ശേരി സ്വദേശി മാതൃകയായി Read More »

ലഹരി പടരുന്നത് പോലീസും എക്സൈസും അറിയുന്നില്ലേ? സഹികെട്ട പൊതുജനം മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ എക്സൈസിന്റെ മറുപടി തങ്ങൾ എല്ലാം കാണുന്നുവെന്ന്

ഇടുക്കി: വിദ്യാർത്ഥികൾക്കിടയിൽ മയക്കു മരുന്ന് ഉപയോ​ഗം മൂലം ഉണ്ടാകുന്ന കൊലപാതകങ്ങൾ, അക്രമ സംഭവങ്ങൾ മുതലായവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി സമർപ്പിച്ചപ്പോൾ എക്സൈസ് കമ്മീഷണറുടെ വിശദമായ മറുപടി തൊടുപുഴയിലെ ഒരു മനുഷ്യ സ്നേഹിക്കാണ് തങ്ങൾ സദാ ജാകരൂകരാണെന്ന മറപടി ലഭിച്ചത്. നാട്ടിൽ കള്ളും കഞ്ചാവും കൂടിയിട്ടും കാക്കിക്കാർ മാത്രം ഇതൊന്നും അറിയില്ല. ലഹരി കേന്ദ്രങ്ങളെ പറ്റി സൂചന നൽകിയാൽ സൂചന നൽകുന്നവന്റെ കാര്യം കട്ടപ്പൊകയാണ്. കാരണം ലഹരി മാഫിയയുടെ ആളുകൾ …

ലഹരി പടരുന്നത് പോലീസും എക്സൈസും അറിയുന്നില്ലേ? സഹികെട്ട പൊതുജനം മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ എക്സൈസിന്റെ മറുപടി തങ്ങൾ എല്ലാം കാണുന്നുവെന്ന് Read More »

രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവിനെ വിളിച്ചു വരുത്തി രാഷ്ട്രീയ പ്രസംഗം നടത്തിയത് അനുചിതം; വി.ഡി സതീശൻ

തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ രാജ്ഭവന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍.എസ്.എസ് നേതാവായ ഗുരുമൂത്തിയെ പങ്കെടുപ്പിച്ചരിക്കുകയാണ്. മുന്‍ കേന്ദ്ര സര്‍ക്കാരുകളെയും മുന്‍ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഗുരുമൂര്‍ത്തി അവിടെ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇത്തരം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കുള്ള വേദിയല്ല രാജ്ഭവന്‍. രാജ്ഭവന്‍ ഗവര്‍ണറുടെ ആസ്ഥാനമാണ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി നടത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. മിലിട്ടറി എക്‌സ്പര്‍ട്ടുകളെയോ വിദേശകാര്യ വിദഗ്ധന്‍മാരെയോ കൊണ്ടുവന്നാണ് പ്രഭാഷണം നടത്തേണ്ടത്. രാജ്ഭവനില്‍ ഔദ്യോഗികമായി ഒരു ആര്‍.എസ്.എസ് നേതാവിനെ …

രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവിനെ വിളിച്ചു വരുത്തി രാഷ്ട്രീയ പ്രസംഗം നടത്തിയത് അനുചിതം; വി.ഡി സതീശൻ Read More »

മലക്കപ്പാറ ഷോളയാറിൽ കാട്ടാന ആക്രമണം; ഒരു സ്ത്രീ മരിച്ചു

മലക്കപ്പാറ: ഷോളയാറിൽ അണക്കെട്ടിനോട് ചേർന്ന് കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. അണക്കെട്ടിനോടു ചേർന്ന് താമസിച്ചിരുന്ന മേരിയാണ്(65) മരിച്ചത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിനുള്ളിൽ മേരി ഉറങ്ങിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിച്ചു. മേരി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മേരിയുടെ ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. ഒടുവിൽ പ്രദേശവാസികൾ ചേർന്ന് ബഹളം വച്ചാണ് ആനയെ ഓടിപ്പിച്ചത്.

കൊല്ലത്ത് ചൂരമീൻ കഴിച്ചതിന് പിന്നാലെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

കൊല്ലം: ചൂരമീൻ കഴിച്ചതിനു പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ കൊല്ലം കാവനാട് മുള്ളിക്കാട്ടിൽ ദീപ്തിപ്രഭയാണ്(45) മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇതേ ഭക്ഷണം കഴിച്ച ഭർത്താവ് ശ്യാം കുമാറിനെയും മകൻ അർജുൻ ശ്യാമിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. കഴിഞ്ഞ ദിവസം വാങ്ങിയ മീൻ കറി വച്ചു കഴിച്ചതിനു പിന്നാലെ ബുധനാഴ്ച രാവിലെ മുതലേ ശ്യാം കുമാറിനും അർജുനും ഛർദിയുണ്ടായിരുന്നു. എന്നാൽ ദീപ്തിപ്രഭ പതിവു പോലെ ജോലിക്കു പോയി. വൈകിട്ട് …

കൊല്ലത്ത് ചൂരമീൻ കഴിച്ചതിന് പിന്നാലെ യുവതി കുഴഞ്ഞ് വീണ് മരിച്ചു Read More »

കൊച്ചിയിൽ അമ്മ പുഴയിലെറിഞ്ഞു കൊന്ന പെൺകുഞ്ഞ് ലൈംഗിക പീഡനത്തിനം നേരിട്ടിരുന്നു; പിതാവിന്റെ സഹോദരൻ പിടിയിൽ

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതാവിൻറെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. കുട്ടി മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസം വരെ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനെത്തുടർന്നാണ് പൊലീസ് വിശദമായി അന്വേഷണം നടത്തിയത്. കുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചിരുന്നതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ …

കൊച്ചിയിൽ അമ്മ പുഴയിലെറിഞ്ഞു കൊന്ന പെൺകുഞ്ഞ് ലൈംഗിക പീഡനത്തിനം നേരിട്ടിരുന്നു; പിതാവിന്റെ സഹോദരൻ പിടിയിൽ Read More »

ശ്രീനിവാസൻ വധക്കേസ്; മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂടി ജാമ‍്യം

പാലക്കാട്: ആർഎസ്എസ് പ്രവർത്തകനായിരുന്ന ശ്രീനിവാസനെ കൊന്ന കേസിൽ പ്രതികളായ 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂടി സുപ്രീം കോടതി ജാമ‍്യം അനുവദിച്ചു. യഹിയ കോയ തങ്ങൾ, അബ്ദുൽ സത്താർ, സി.എ. റൗഫ് എന്നിവർക്കാണ് ജാമ‍്യം അനുവദിച്ചത്. ഒരു ആശയത്തിൽ വിശ്വസിക്കുന്നതു മൂലം ഒരാൾക്ക് ജാമ‍്യം നിഷേധിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. തുടർന്നാണ് നടപടി. ജസ്റ്റീസ് അഭയ് എസ്. ഓഖ, ഉജ്ജൽ ഭുയൻ എന്നിവർ അധ‍്യക്ഷനായ ബെഞ്ചിൻറെതാണ് നിരീക്ഷണം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് ജാമ‍്യം അനുവദിക്കരുതെന്നും തീവ്രവാദ …

ശ്രീനിവാസൻ വധക്കേസ്; മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂടി ജാമ‍്യം Read More »

പാലക്കാട് കിടപ്പു രോഗിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ 62 കാരൻ പിടിയിൽ

പാലക്കാട്: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നയാൾ അറസ്റ്റിൽ. തൃത്താല ഒതളൂർ സ്വദേശിനി ഉഷ നന്ദിനിയാണ് (57) കൊല്ലപ്പെട്ടത്. ഭർത്താവ് മുരളീധരനെ(62) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉഷ മാസങ്ങളോളമായി തളർന്നു കിടക്കുകയായിരുന്നു. ഷൊർണൂർ ഡിവൈഎസ്പി മനോജ് കുമാർ, തൃത്താല എസ്ഐ എന്നിവർ സ്ഥലത്തത്തി. അന്വേഷണം തുടരുകയാണ്.

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച കേസിൽ എ.എസ്.ഐ പ്രസന്നനെ സസ്പെൻ്റെ ചെയ്തു

തിരുവനന്തപുരം: മോഷ്ടാവെന്നാരോപിച്ച് ദളിത് യുവതി ബിന്ദുവിനെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നന് സസ്പെൻഷൻ. സ്റ്റേഷനിൽ ജിഡി ചാർജുണ്ടായിരുന്ന എഎസ്ഐ അമിതാധികാരം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കമ്മിഷണർ തോംസൺ ജോസാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. കേസുമായി ബന്ധപ്പെട്ട് എസ്ഐ എസ്.ജെ പ്രസാദിനെ നേരത്തേ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷനിൽ ജിഡി ചാർജിലുള്ള പ്രസന്നന് കേസിൻറെ അന്വേഷണത്തിൽ ഇടപെടാനോ പ്രതികളെ ചോദ്യം ചെയ്യാനോ അധികാരമില്ല. എന്നാൽ പ്രസന്നൻ ഇതു മറികടന്നു. തനിക്കു നേരെ പ്രസന്നൻ മോശമായ …

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച കേസിൽ എ.എസ്.ഐ പ്രസന്നനെ സസ്പെൻ്റെ ചെയ്തു Read More »

ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് തൃശൂരും മലപ്പുറത്തും പ്രതിഷേധം

തൃശൂർ: ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് തൃശൂരും മലപ്പുറത്തും പ്രതിഷേധം ശക്തമാകുന്നു. ചാവക്കാട് ദേശീയ പാതയിൽ മേൽപ്പാലത്തിന് മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. 50 മീറ്റർ നീളത്തിലാണ് വിള്ളൽ. ടാറും പൊടിയുമിട്ട് വിള്ളൽ അടക്കാനും നിർമാണക്കരാറുകാർ ശ്രമിച്ചിട്ടുണ്ട്. ഈ ഭാഗം ഇതു വരെയും ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല. മലപ്പുറത്ത് കൂരിയാടിന് പിന്നാലെ മമ്മാലിപ്പടിയിലും പാതയിൽ വിള്ളൽ കണ്ടെത്തി. എടരിക്കോട്- മമ്മാലിപ്പടി വഴിയുള്ള പാതയിലും ഡിവൈഡറിലും വിള്ളലുണ്ട്. കണ്ണൂർ തളിപ്പറമ്പിലും നിർമാണ അപാകത ആരോപിക്കപ്പെടുന്നുണ്ട്. കുപ്പത്ത് പണി …

ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് തൃശൂരും മലപ്പുറത്തും പ്രതിഷേധം Read More »

ചെറിയാൻ ജെ പുതിയടം നിര്യാതനായി

വാഴക്കുളം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ടയേർഡ് മാനേജർ ചെറിയാൻ ജെ പുതിയടം(തങ്കച്ചൻ – 91) നിര്യാതനായി. സംസ്കാരം വെള്ളി(23/5/2025) ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ കൊടുവേലി കാപ്പിൽ കുടുംബാംഗം. മക്കൾ: ജോണി ചെറിയാൻ, ജോസ് ചെറിയാൻ, മറിയമ്മ. മരുമക്കൾ: ടെസി ജേക്കബ്, വഴുതാലക്കാട്ട്(മൈലക്കൊമ്പ്), ബെൻസി പോൾ, കൊച്ചുമുട്ടം(കലൂർക്കാട്), ബെന്നി എബ്രാഹം, ചെമ്മാമ്പള്ളിൽ(കുറുപ്പന്തറ). കൊച്ചുമക്കൾ: ചെറിയാൻ ജെ പുതിയടം, അലീന വാണിയപ്പുരയ്ക്കൽ(കമ്പംമെട്ട്), പോൾ ജെ പുതിയടം, …

ചെറിയാൻ ജെ പുതിയടം നിര്യാതനായി Read More »

പ്ലസ് ടു പരീക്ഷാ ഫലം മെയ് 22ന്

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മെയ് 22ന് പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഓഫ് എക്സാമിനേഷൻസ് ഓഫീസ് അറിയിച്ചു. നേരത്തെ പരീക്ഷാഫലം മേയ് 21 വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് www.keralaresults.nic.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.go എന്നിവ വഴി ഫലം പരിശോധിക്കാം. ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live …

പ്ലസ് ടു പരീക്ഷാ ഫലം മെയ് 22ന് Read More »

കൊച്ചി വിമാനത്താവളത്തിൽ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം

കൊച്ചി: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2023 – 2024ൽ രാജ്യത്ത് 37.5 കോടി പേർ വിമാനയാത്രചെയ്തു. ഇതിൽ 27.5 കോടി പേർ ആഭ്യന്തര യാത്രക്കാരാണ്. 21 ശതമാനമാണ് ഇക്കാര്യത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2040 ആകുമ്പോൾ ഇന്ത്യയിൽ പ്രതിവർഷം …

കൊച്ചി വിമാനത്താവളത്തിൽ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം Read More »

കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു

തൃശൂർ: മഴ കനത്തതിനു പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ റോഡുകൾ തകർന്നു. കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു. മീറ്ററുകളോളം ആഴത്തിൽ ഉള്ള കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മലപ്പുറം തലപ്പാറ ഭാഗത്ത് ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയതും ആശങ്ക പരത്തുന്നുണ്ട്. നിർമാണം പൂർത്തിയായ ആറുവരിപ്പാതയിലാണ് മീറ്ററുകളോളം നീളത്തിൽ വിള്ളലുകളുള്ളത്. ദേശീയപാതയിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മലപ്പുറം കൂരിയാടിന് സമീപം ദേശീയപാതയുടെ ഒരു ഭാഗം തകർന്നു വീണതിനെത്തുടർന്ന് 3 …

കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു Read More »

കൊച്ചിയിൽ മൂന്ന് വയസ്സുള്ള പെൺകുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയ്ക്കെതിരേ കൊലക്കുറ്റം

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തും. എറണാകുളം റൂറൽ പൊലീസിൻറെതാണ് തീരുമാനം. തിങ്കളാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. അമ്മ സന്ധ്യ ചെങ്ങമനാട് പൊലീസിൻറെ കസ്റ്റഡിയിലാണ്. കുഞ്ഞിനെ പുഴയിൽ എറിയാൻ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൂഴിക്കുളം പാലത്തിൽ നിന്നും കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞത് താൻ ആണെന്ന് …

കൊച്ചിയിൽ മൂന്ന് വയസ്സുള്ള പെൺകുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയ്ക്കെതിരേ കൊലക്കുറ്റം Read More »

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ലെന്ന് ആരോപിച്ച് കൊല്ലത്ത് വിവാഹവീട്ടിൽ കൂട്ടത്തല്ല്

കൊല്ലം: ബിരിയാണിക്കൊപ്പം സാലഡില്ലെന്നതിനെച്ചൊല്ലി കൊല്ലത്ത് വിവാഹവീട്ടിൽ കൂട്ടത്തല്ല്. കേറ്ററിങ്ങ് തൊഴിലാളികൾ തമ്മിലാണ് അടിയുണ്ടായത്. നാല് പേർക്ക് തലയ്ക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ തട്ടാമല പിണയ്ക്കലിനോട് അടുത്തുള്ള ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹസദ്യയ്ക്കൊടുവിൽ കേറ്ററിങ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കൂട്ടത്തിൽ ചിലർക്ക് സാലഡ് കിട്ടാഞ്ഞതിനെത്തുടർന്ന് വാഗ്വാദമുണ്ടാകുകയും ഒടുവിൽ കൂട്ട അടിയിൽ കലാശിക്കുകയുമായിരുന്നു. യുവാക്കൾ ഇരുചേരികളിലായി പരസ്പരം മർദിച്ചു. പരുക്കേറ്റവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ …

മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം Read More »

കോഴിക്കോട് നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് കാർ പാഞ്ഞു കയറി സ്കൂട്ടർ യാത്രികൻ മരിച്ചു

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കളൻതോട് സ്വദേശി പിലാശ്ശേരി കിണ്ടിയിൽ ശരീഫാണ്(49) മരിച്ചത്. തിങ്കളാഴ്ച 12 മണിയോടെ വെസ്റ്റ് മണാശേരിയിൽ വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ശരീഫിനെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിജയവാഡയിൽ കാറിനുളളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം

വിശാഖപട്ടണം: ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കളിക്കാൻ പുറത്തിറങ്ങിയ കുട്ടികൾ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറുകയും അബദ്ധത്തിൽ കാറ് ലോക്ക് ആവുകയുമായിരുന്നു. തുടർന്ന് കാറിനുളളിൽ കിടന്ന് കുട്ടികൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കുട്ടികളെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തെരച്ചിലിലാണ് കാറിനുളളിൽ മരിച്ചു നിലയിൽ കണ്ടെത്തിയത്. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരിമാരായിരുന്നു. …

വിജയവാഡയിൽ കാറിനുളളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം Read More »