Timely news thodupuzha

logo

Sports

സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ

ബ്രസീൽ: മികച്ച കളിക്കാരുടേതായിരുന്ന സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. ലീ​ഗ് മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലൻസിയ റയൽ മത്സരത്തിനിടെയായിരുന്നു സംഭവം. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ പലരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്ന് മത്സരം 10 മിനിറ്റോളം നിർത്തിവെച്ചു. തുടർന്ന് കളി പുനരാരംഭിച്ചുവെങ്കിലും ചുവപ്പുകാർഡ് കണ്ട് വിനീഷ്യസ് പുറത്തുപോയി. മത്സരത്തിനു ശേഷം പ്രതികരണവുമായി വിനീഷ്യസ് രം​ഗത്തെത്തി. ലാ ലി​ഗയിൽ …

സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ Read More »

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ വിജയം മാഞ്ചസ്റ്റർ സിറ്റിക്ക്‌

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ജൈത്രയാത്ര തുടരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും കഠിനമേറിയ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാംവട്ടവും സിറ്റിക്ക്‌ എതിരാളിയില്ല. മൂന്ന് മത്സരം ബാക്കിനിൽക്കെ കിരീടം നിലനിർത്തി. രണ്ടാമതുള്ള അഴ്‌സണൽ, തരംതാഴ്‌ത്തൽ ഭീഷണിയിലുണ്ടായിരുന്ന നോട്ടിങ്‌ഹാം ഫോറസ്റ്റിനോട്‌ ഒരു ഗോളിന്‌ തോറ്റതോടെയാണ്‌ കളിക്കിറങ്ങും മുമ്പെ സിറ്റി ചാമ്പ്യൻമാരായത്‌. അവസാന ആറ്‌ സീസണിലെ അഞ്ചാം കിരീടം. ആകെ ശേഖരത്തിൽ ഒമ്പതെണ്ണമായി. സ്‌പാനിഷ്‌ ചാണക്യൻ പെപ്‌ ഗ്വാർഡിയോളയുടെ തന്ത്രങ്ങൾ ഒരുപിടി മികച്ച താരങ്ങൾ അതേപടി കളത്തിൽ ആവിഷ്‌കരിച്ചപ്പോൾ സിറ്റിയെ വെല്ലാൻ ആരുമില്ലാതായി. …

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ വിജയം മാഞ്ചസ്റ്റർ സിറ്റിക്ക്‌ Read More »

സംസ്ഥാന മിനി ഹാൻഡ്ബോൾ മത്സരം; മലപ്പുറവും തൃശൂരും ജേതാക്കൾ

തൊടുപുഴ: കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ.പുരുഷോത്തമൻ മെമ്മോറിയൽ ഗോൾഡൻ ജ്വല്ലറി ഇരുപതാമത് സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലത്തെ 10നെതിരെ 12 ഗോളുകൾക്ക് പരാജയപ്പെടുത്തി മലപ്പുറം ജേതാക്കളായി. കോഴിക്കോട് മൂന്നാം സ്ഥാനവും ഇടുക്കി നാലാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചിനെതിരെ ആറു ഗോളുകൾക്ക് കണ്ണൂരിനെ പരാജയപ്പെടുത്തി തൃശൂർ ജേതാക്കളായി. കൊല്ലം മൂന്നാം സ്ഥാനവും മലപ്പുറം നാലാം സ്ഥാനവും കരസ്ഥമാക്കി. ഇടുക്കി ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡൻറ് പി.അജീവ് അധ്യക്ഷത വഹിച്ച …

സംസ്ഥാന മിനി ഹാൻഡ്ബോൾ മത്സരം; മലപ്പുറവും തൃശൂരും ജേതാക്കൾ Read More »

ഐ​.പി​.എ​ൽ; ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻസി​നെ 27 റൺസിന് പരാജയപ്പെടുത്തി മും​ബൈ ഇ​ന്ത്യ​ൻസ്

മുംബൈ: ഐ​.പി​.എ​ല്ലി​ലെ നി​ർണാ​യ​ക പോ​രാ​ട്ട​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻസി​ൻ്റെ പ​ടു​കൂ​റ്റ​ൻ സ്കോ​ർ കീഴടക്കാൻ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻസി​നായില്ല. 27 റൺസിൻ്റെ പരാജയമാണ് ഹാർദിക്കിനും കൂട്ടർക്കും ഏറ്റുവാങ്ങേണ്ടി വന്നത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്നിത്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഐ.പി.എല്ലിൽ കന്നി സെഞ്ചുറി നേടി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈക്ക് നെടുംതൂണായത്. വിജയത്തോടെ മുംബൈ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. ഗുജറാത്തിനായി റാഷിദ് ഖാനും(32 പന്തിൽ …

ഐ​.പി​.എ​ൽ; ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻസി​നെ 27 റൺസിന് പരാജയപ്പെടുത്തി മും​ബൈ ഇ​ന്ത്യ​ൻസ് Read More »

സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തൊടുപുഴ: ഇടുക്കി ജില്ല ഹാൻഡ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കെ പുരുഷോത്തമൻ മെമ്മോറിയൽ സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രണ്ടിൽ ആരംഭിച്ചു, കേരളത്തിലെ 14 ജില്ലയിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പക്കെടുത്ത് വരുന്നത്. മുഖ്യാതിഥികളായി കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീന നാസർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി എം അലി എന്നിവർ എത്തിച്ചേർന്നു, മത്സരം ഇന്ന് സമാപിക്കും.

അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട നീന്തൽ പരിശീലനം ആരംഭിച്ചു

തൊടുപുഴ: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട നീന്തൽ പരിശീലനം വണ്ട മറ്റം അക്യാറ്റിക് സെന്ററിൽ ആരംഭിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പോൾസൺ മാത്യു യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ മുഖ്യപ്രഭാഷണം നടത്തി. 250 കുട്ടികൾ ഒന്നാം ഘട്ട അവധിക്കാല നീന്തൽ പരിശീലനം പൂർത്തിയാക്കി. രണ്ടാം ഘട്ട നീന്തൽ പരിശീലനം മെയ് 31 ന് സമാപിക്കും. കേരള …

അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട നീന്തൽ പരിശീലനം ആരംഭിച്ചു Read More »

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ

തിരുവനന്തപുരം: ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ. വേദികളായി പരിഗണിക്കുന്നതിന് ബിസിസിഐ തയാറാക്കിയ പതിനഞ്ച് സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് ഗ്രീൻഫീൽഡും ഉൾപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദ്, നാഗ്‌പുർ, ബംഗളൂരു, മുംബൈ, ലഖ്നൗ, ഗോഹട്ടി, ഹൈദരാബാദ്, കോൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങളും പട്ടികയിലുണ്ട്. ഇന്ത്യ – പാക്കിസ്ഥാൻ മത്സരവും ഫൈനലും അടക്കം പ്രധാന മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് സൂചന. ഒരു ലക്ഷത്തോളം …

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ Read More »

ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ്‌ അവസാനിച്ചു

ഉഡൈന്‍: ഇറ്റാലിയൻ ലീഗ്‌ ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ്‌ അവസാനിച്ചു. ഉഡിനിസിനെതിരായ മത്സരത്തില്‍ സമനില നേടിയതോടെയാണ് നാപോളി ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ടത്‌. 33 വര്‍ഷത്തിനുശേഷമാണ് ടീം ഇറ്റാലിയന്‍ സീരി എ ജേതാക്കളായത്. സാന്‍ഡി ലോവ്‌റിച്ചിലൂടെ ഉഡിനിസ് ആദ്യം മുന്നിലെത്തിയെങ്കിലും സൂപ്പര്‍ താരം വിക്‌ടര്‍ ഒസിംഹെനിലൂടെ നാപോളി ഒരു ഗോള്‍ മടക്കി സമനില നേടി. അഞ്ച് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ആധികാരികമായാണ് 33 വര്‍ഷത്തിനുശേഷം നാപോളി കിരീടം നേടുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 25 വിജയവും അഞ്ച് …

ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ്‌ അവസാനിച്ചു Read More »

ബി.ജെ.പി നേതാവിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി.ഉഷ

ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം തുടരുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി.ഉഷ. അതേ സമയം സമരപ്പന്തലിലെത്തിയ ഉഷയ്‌ക്കെതിരേ സമരാനുകൂലികൾ പ്രതിഷേധിച്ചതും കാർ തടഞ്ഞതും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമെന്ന പി.ടി.ഉഷയുടെ പ്രതികരണം വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ലൈംഗിക അതിക്രമ കേസിൽ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക് …

ബി.ജെ.പി നേതാവിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി.ഉഷ Read More »

ഗുസ്തി താരങ്ങളുടെ ആരോപണത്തെ തുടർന്നുള്ള അന്വേഷണവുമായി സഹകരിക്കും, രാജി വയ്ക്കില്ല; ബിജ് ഭൂഷൺ

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഉത്തരവിനെ മാനിക്കുന്നു വെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബിജ് ഭൂഷൺ. ഇന്നലെ വൈകീട്ടോടെ ബ്രിജ് ഭൂഷണിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമവും, പരാതിക്കാരിൽ ഒരാൾക്ക് പ്രായപൂർത്തി യാകാത്തതിനാൽ പോക്സോ വകുപ്പും ചുമത്തിയാണു കേസ്. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളുടെ ആവശ്യം സ്ഥിരമായി മാറിക്കൊണ്ടി രിക്കുകയാണെന്നു ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ആദ്യം രാജിവയ്ക്കണം എന്നായിരുന്നു …

ഗുസ്തി താരങ്ങളുടെ ആരോപണത്തെ തുടർന്നുള്ള അന്വേഷണവുമായി സഹകരിക്കും, രാജി വയ്ക്കില്ല; ബിജ് ഭൂഷൺ Read More »

ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനായി മലയാളി നാവികൻ

ഫ്രാൻസ്: ഗോൾഡൻ ഗ്ലോബ് റോഡ് പായ്‌ വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാം സ്ഥാനത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനാണ് ഇദ്ദേഹം. ശനിയാഴ്ച്ച ഇന്ത്യൻ സമയം പകൽ 10.30 ഓടെയാണ് അഭിലാഷ് ഫിനിഷ് ചെയ്തത്. അഭിലാഷ് ടോമിയെ സ്വീകരിക്കുന്നതിനായി സാബ്‌ലെ ദേലോൻ നഗരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. നോർത്ത് അറ്റ്ലാൻറിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി …

ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനായി മലയാളി നാവികൻ Read More »

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി

രാജാക്കാട്: ഫാ.എബിൻ കുഴിമുള്ളിൽ സി. എസ്.ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി സാൻജോ വോളി 2കെ23 മെയ് 1 മുതൽ 3 വരെ വൈകിട്ട് 5 ന് രാജാക്കാട് മുല്ലക്കാനം സാൻജോ കോളേജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.വോളിബോൾ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലേയും തമിഴ്നാട്ടിലേയും മികച്ച വോളിബോൾ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാമക്കൽമേട് സിക്സസ്,ഹൈറേഞ്ച് വോളി,പാമ്പാടുംപാറ സിക്സസ്,ഇവാന രാജാക്കാട്,വൈ എം .എ തങ്കമണി,ബീറ്റ്സ് ഓഫ് പാറത്തോട്,ഹൈറേഞ്ച് സിക്സസ്, മൈക്ക കാഞ്ഞിരപ്പിള്ളി എന്നിങ്ങനെ എട്ട് ടീമുകളാണ് …

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി Read More »

ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര

​ന്യൂഡല്‍ഹി: ജന്തര്‍ മന്തിറില്‍ ​ഗുസ്‌തി താരങ്ങള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിനു വേണ്ടി പ്രയത്നിക്കുന്നവരാണ് ഓരോ കായികതാരങ്ങളും. എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. നിഷ്പക്ഷമായി വിഷയം കൈകാര്യം ചെയ്യണമെന്നും നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്‌തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് …

ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര Read More »

പി.ടി.ഉഷയുടെ പരാമർശത്തിനെതിരെ ശശി തരൂർ

ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പരാമർശത്തിനെതിരെ ശശി തരൂർ രംഗത്ത്. നിങ്ങളുടെ സഹ കായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് “രാഷ്ട്രത്തിന്‍റെ പ്രതിച്ഛായയെ” കളങ്കപ്പെടുത്തുന്നില്ല. അവരെ കേട്ട്, അവരുടെ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു പകരം അവർ ഉയർത്തുന്ന ആവശ്യങ്ങളെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തരൂർ പറഞ്ഞു. ഇതിനോടകം തന്നെ നിരവധി പേരാണ് പി.ടി ഉഷയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കും …

പി.ടി.ഉഷയുടെ പരാമർശത്തിനെതിരെ ശശി തരൂർ Read More »

ഹാൻഡ്ബോൾ പ്രീമിയർ ലീഗ് നാളെ

തൊടുപുഴ: ഇടുക്കി ജില്ല ഹാൻഡ്ബോൾ അസോസിയേഷൻറെ നേതൃത്വത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രഥമ സെൻ്റ് പോൾസ് ആയുർവേദ ഇടുക്കി ഹാൻഡ്ബോൾ പ്രീമിയർ ലീഗ് 29 രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡൻറ് പി അജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമീന നാസർ ഉദ്ഘാടനം നിർവഹിക്കും. തൊടുപുഴ മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ മുഖ്യപ്രഭാഷണം നടത്തും. ലീഗ് കൺവീനർ ബോബൻ ബാലകൃഷ്ണൻ ഉപദേഷ്ടാവ് റഫീഖ് പള്ളത്തു പറമ്പിൽ അസോസിയേഷൻ …

ഹാൻഡ്ബോൾ പ്രീമിയർ ലീഗ് നാളെ Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായിരുന്നു സുധീർ നായിക് അന്തരിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം സുധീർ നായിക് (78) മുംബൈയിൽ അന്തരിച്ചു. രണ്ടാഴ്‌ച മുമ്പ് വീട്ടിൽ വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ നായിക് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയായിരുന്നു. എഴുപതുകളിൽ മൂന്ന് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും നായിക് രാജ്യത്തിനായി കളിച്ചു. ഓപ്പണിംഗ് ബാറ്റ്‌സ്‌മാനായ നായിക്‌ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 141 റൺസ് നേടി, 1974 ൽ ഇംഗ്ലണ്ടിനെതിരെ ബർമിംഗ്ഹാമിൽ നടന്ന തന്റെ അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ 77 റൺസ് നേടിയത് …

ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായിരുന്നു സുധീർ നായിക് അന്തരിച്ചു Read More »

2014ന് ശേഷം ആദ്യമായി ആഭ്യന്തര കപ്പിന്റെ ഫൈനലിലെത്തി റയല്‍

ബാഴ്‌സലോണ: കോപ്പ ഡെല്‍ റേയുടെ രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത നാല് ഗോള്‍ ജയത്തോടെ റയല്‍ ഫൈനലില്‍ കടന്നു. കരീം ബെന്‍സേമയുടെ ഹാട്രിക് കരുത്തിലാണ് ബാഴ്‌സലോണക്കെതിരായ റയലിന്റെ ജയം. 2014ന് ശേഷം റയല്‍ ആദ്യമായാണ് ആഭ്യന്തര കപ്പിന്റെ ഫൈനലില്‍ എത്തുന്നത്. രണ്ടാം പകുതിയിലാണ് ബെന്‍സെമ ഹാട്രിക് നേടിയത്. ആദ്യ പകുതിയില്‍ വിനിഷ്യസ് ജൂനിയര്‍ ആണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. കോപ ഡെല്‍ റേ കപ്പിന്റെ ആദ്യപാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ ജയിച്ചിരുന്നു.

മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിൽ നൂറാം ഗോൾ നേടി മെസി

ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നൂറ് ഗോൾ പിന്നിട്ട് മെസി. കുറസാവോയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണു അർജന്‍റീനിയൻ താരം ലയണൽ മെസി നൂറ് ഗോൾ നേട്ടം പിന്നിട്ടത്. മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിലായിരുന്നു അദ്ദേഹത്തിന്‍റെ അന്താരാഷ്ട്ര കരിയറിലെ നൂറാം ഗോൾ. മത്സരത്തിൽ മെസി ഹാട്രിക് നേടി. ആദ്യപകുതിയുടെ ഇരുപതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയതിനു ശേഷം 33, 37 മിനിറ്റുകളിലും അടുത്ത ഗോളുകൾ മെസി നേടി. 174 മത്സരങ്ങളിൽ നിന്നാണ് മെസിയുടെ ഈ നേട്ടം. കഴിഞ്ഞ മത്സരത്തിൽ പനാമയ്ക്കെതിരെ …

മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിൽ നൂറാം ഗോൾ നേടി മെസി Read More »

മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം

ഒരു ഗ്യാലറിയുടേതിനു തുല്യമായ ആരവവും ആവേശവും. ഉയർത്തിപ്പിടിച്ച മൊബൈൽ ക്യാമറകളുമായി അക്ഷരാർഥത്തിൽ ജനസാഗരം മണിക്കൂറുകളോളം കാത്തുനിന്നു. അർജന്‍റീനയിലെ ഡോൺ ജൂലിയോ റസ്റ്ററന്‍റിനു പുറത്തായിരുന്നു ഒരു ഫുട്ബോൾ മത്സരത്തിനു തുല്യമായ ആവേശം നിറഞ്ഞത്. അതൊരു വാർത്ത പരന്നതിന്‍റെ വെളിച്ചത്തിലായിരുന്നു. കാട്ടുതീ പോലെ പടർന്നുപിടിച്ച വാർത്ത. ലയണൽ മെസി പലേർമോയിലെ ഡോൺ ജൂലിയോ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ടെന്ന്. ഹോട്ടലിൽ മെസി എത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് ആയിരക്കണക്കിനു പേരാണു ഹോട്ടലിനു പുറത്തെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാസേന വളരെയധികം ബുദ്ധിമുട്ടി. റസ്റ്ററന്‍റിന്‍റെ പുറകിലത്തെ …

മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം Read More »

ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​; മൂ​ന്നാം മ​ത്സ​രം ഇ​ന്ന്

ചെ​ന്നൈ: ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ നി​ര്‍ണാ​യ​ക മൂ​ന്നാം മ​ത്സ​രം ഇ​ന്നു ന​ട​ക്കു​മ്പോ​ള്‍ പ്ര​ധാ​ന ഭീ​ഷ​ണി മ​ഴ. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന മ​ത്സ​രം സ്റ്റാ​ര്‍ സ്‌​പോ​ര്‍ട്‌​സും ഡി​സ്‌​നി ഹോ​ട്‌​സ്റ്റാ​റും ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​രു​ടീ​മും ഇ​ന്ന​ലെ രാ​വി​ലെ ചെ​ന്നൈ​യി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​യും ജ​യി​ച്ചു.​അ​തു​കൊ​ണ്ടു​ത​ന്നെ മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഇ​ന്നു ജ​യി​ക്കു​ന്ന​വ​ര്‍ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ ഏ​ക​ദി​ന പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

ഇന്ത്യയിൽ ആദ്യമായി വനിതാ ഹോക്കി താരത്തിൻറെ പേരിൽ സ്റ്റേഡിയം

റായ്ബറേലി: ഈ ആദരവ് നൽകുന്ന സന്തോഷം വിവരിക്കാൻ അക്ഷരങ്ങൾ മതിയാകില്ല. സ്വന്തം പേരിലൊരു സ്റ്റേഡിയം പുനർനാമകരണം ചെയ്യപ്പെടുമ്പോൾ, ഇന്ത്യൻ ഹോക്കി വനിതാ താരം റാണി രാംപാലിൻറെ ആഹ്ളാദം വിവരിക്കാൻ വാക്കുകൾ മതിയാകാതെ വരുന്നു. ഇതാദ്യമായാണ് വനിതാ ഹോക്കി താരത്തിൻറെ പേരിലൊരു സ്റ്റേഡിയം അറിയപ്പെടുന്നത്. ദേശീയ കായികയിനമെന്ന വിശേഷണങ്ങളും വാഴ്ത്തലുകളും വാനോളമുണ്ടെങ്കിലും ഹോക്കി താരങ്ങൾ എത്രമാത്രം സ്വന്തം രാജ്യത്ത് ആദരിക്കപ്പെടുന്നു എന്നത് ഇന്നും പ്രസക്തമായ ചോദ്യമാണ്. അപ്പോഴാണു റായ്ബറേലിയിലെ സ്റ്റേഡിയം ഹോക്കിതാരം റാണി രാംപാലിൻറെ പേരിൽ അറിയപ്പെടുന്നത്, റാണീസ് …

ഇന്ത്യയിൽ ആദ്യമായി വനിതാ ഹോക്കി താരത്തിൻറെ പേരിൽ സ്റ്റേഡിയം Read More »

ഓസ്ട്രേലിയയെ ഏകദിന പരമ്പരയിലും സ്റ്റീവ് സ്മിത്ത് നയിക്കും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും. അമ്മയുടെ മരണത്തെ തുടർന്നു ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണിത്. ഏകദിനത്തിൽ കമ്മിൻസ് ഉണ്ടാവില്ലെന്നു കോച്ച് ആൻഡ്രൂ മക്ഡൊണാൾഡും വ്യക്തമാക്കി. മാർച്ച് പതിനേഴിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കും. പിന്നീട് വിശാഖപട്ടണത്തും ചെന്നൈയിലുമാണു മത്സരങ്ങൾ നടക്കുക.

ഹൈ ജംപിലെ ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി അന്തരിച്ചു

ഹൈ ജംപിലെ വിപ്ലവകരമായ രീതിയെന്നു വിശേഷിപ്പിക്കപ്പെട്ട ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി വിടവാങ്ങി. എഴുപത്താറ് വയസായിരുന്നു. അമെരിക്കൻ ഹൈ ജംപറായ ഫോസ്ബെറി ഒളിമ്പിക് മെഡൽ ജേതാവ് കൂടിയാണ്. ഹൈജംപിൽ അതുവരെ അനുവർത്തിച്ചു വന്ന രീതിക്കു മാറ്റം വരുത്തി സ്വന്തം ശൈലി ആവിഷ്കരിക്കുകയും, പിന്നീട് ഫോസ്ബെറിയുടെ ആ ശൈലി ലോകം അനുകരിക്കുക യുമായിരുന്നു. അമേരിക്കയിലെ ഒറിഗോണിൽ ജനിച്ച ഫോസ്ബെറി പതിനാറാം വയസിലാണു ഹൈജംപിൻറെ ഉയരങ്ങൾ താണ്ടി തുടങ്ങിയത്. 1968-ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ്. …

ഹൈ ജംപിലെ ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി അന്തരിച്ചു Read More »

‘നെയ്മറിൻറെ ശസ്ത്രക്രിയ വിജയകരം, ചികിത്സയും വിശ്രമവും തുടരും’; പി.എസ്.ജി

ഖത്തർ: ബ്രസീലിയൻ ഫുഡ്ബോൾ താരം നെയ്മറിൻറെ ശസ്ത്രക്രിയ വിജയകരം. കണങ്കാലിനേറ്റ പരുക്കിനെ തുടർന്നാണു പി.എസ്.ജി താരമായ നെയ്മറിനു ശസ്ത്രക്രിയ നടത്തിയത്. ഖത്തറിലെ ആസ്പെതാർ ഹോസ്പിറ്റലിലായിരുന്നു സർജറി. സർജറി വിജയകരമായിരുന്നെന്നും, ചികിത്സയും വിശ്രമവും തുടരുമെന്നും പി.എസ്.ജി പ്രസ്താവനയിൽ അറിയിച്ചു. നിരവധി യൂറോപ്യൻ ഫുട്ബോൾ താരങ്ങളെ ചികിത്സിച്ചിട്ടുള്ള ബ്രിട്ടിഷ് സർജൻ ജെയിംസ് കാൽഡറിൻറെ നേതൃത്വത്തിലുള്ള സംഘമാണു സർജറി ചെയ്തത്. ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലെയ്ക്കെതിരെയുള്ള മത്സരത്തിലാണു നെയ്മറിന് കണങ്കാലിനു പരുക്കേറ്റത്.

എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരമായി ഓടും

പുനലൂർ: എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരമായി ഓടുന്നതിനും തിരുപ്പതിയിൽനിന്ന് ചെങ്ങന്നൂരിലേക്കു ആരംഭിക്കുന്ന ട്രെയിൻ കൊല്ലത്തേക്ക് നീട്ടാനും റെയിൽവേ ബോർഡ് അനുമതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. എറണാകുളം -വേളാങ്കണ്ണി ട്രെയിൻ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും എറണാകുളത്തുനിന്ന് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വേളാങ്കണ്ണിയിൽനിന്ന് സർവീസ് നടത്തും. എറണാകുളത്തുനിന്ന് ഉച്ചക്ക് 12.35നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.50 നേ വേളാങ്കണ്ണിയിലെത്തൂ.

ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി ന്യൂ​സി​ല​ൻഡ്

റാ​ഞ്ചി: ആദ്യ ടി20​യി​ൽ ഇന്ത്യയ്‌ക്കെതിരെ ന്യൂ​സി​ല​ൻഡി​ന് ജയം. ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ ജയമാണ് ന്യൂ​സി​ല​ൻഡ് സ്വന്തമാക്കിയത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺസെ​ടു​ത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ സാധിച്ചുള്ളു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് മുന്നിലെത്തി (1-0). 28 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ വിജയ പ്രതീക്ഷ …

ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി ന്യൂ​സി​ല​ൻഡ് Read More »

റെസിലിങ് ഫെഡറേഷനെതിരെ നടത്തിവന്നിരുന്ന ഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ജമന്തർ മന്തറിൽ ഗുസ്തി താരങ്ങൾ റെസിലിങ് ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ മാരത്തോൺ ചർച്ചക്കൊടുവിലാണ് മൂന്നു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ തീരുമാനമായത്. അന്വേഷണം ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഐഒഎ അധ്യക്ഷ പി.ടി ഉഷയ്ക്കു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലയാണ് ആരോപണങ്ങൾക്കു പിന്നിലെ വസ്തുതകൾ അന്വേഷിക്കാനായി ഏഴംഗ സമിതിയെ രൂപികരിച്ചത്. ഉന്നയിച്ച കാര്യങ്ങളിൽ കൃത്വമായ അന്വേഷണം നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും സർക്കാരിൽ …

റെസിലിങ് ഫെഡറേഷനെതിരെ നടത്തിവന്നിരുന്ന ഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചു Read More »

സംസ്ഥാന സ്‌കൂൾ കായിക മേള; കിരീടം മുത്തമിട്ട് പാലക്കാട് ജില്ല

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാട് ജിലയ്ക്ക് കിരീടം. സമാപന ദിവസമായ ഇന്ന് 269 പോയിന്‍റുമായാണ് മുന്നോറിയത്. 32 സ്വർണം, 21 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്.  രണ്ടാം സ്ഥാനത്തുള്ള മലപ്പുറം  ജില്ലയ്ക്ക് 149 പോയിന്‍റ് മാത്രമാണുള്ളത്. 13 സ്വർണം 17 വെള്ളി 14 വെങ്കലം ഉൾപ്പെടെ 149 പോയിന്‍റാണ് മലപ്പുറം നേടിയത്. 122 പോയിന്‍റുകളുമായി കോഴിക്കോട് മൂന്നാമതായി, കല്ലടി, പറളി, മുണ്ടൂർ സ്കൂളുകളുടെ മികവിലായിരുന്നു പാലക്കാടിന്‍റെ മുന്നേറ്റം. മാർ …

സംസ്ഥാന സ്‌കൂൾ കായിക മേള; കിരീടം മുത്തമിട്ട് പാലക്കാട് ജില്ല Read More »

ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന്‍; 6-2ന് മിന്നും ജയം

2022 ഖത്തർ ലോകകപ്പിന്‍റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന് കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം മുന്നിൽ നിന്ന ഇം​ഗ്ലണ്ട് 2 ഗോളിനെതിരെ 6 ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു.  മത്സരത്തിന്‍റെ 65-ാം മിനിറ്റിൽ ഇറാൻ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ​ഗോൾ നേടിയത്. 62-ാം മിനിറ്റിലായിരുന്നു ഇം​ഗ്ലണ്ടിന്‍റെ നാലാം ​ഗോൾ. ഇം​ഗ്ലണ്ടിനായി രണ്ടാം​ഗോൾ നേടിയ സാക്കെയാണ് നാലാം ​ഗോളും സ്വന്തമാക്കിയത്. പകരക്കാരനായി …

ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന്‍; 6-2ന് മിന്നും ജയം Read More »

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം; സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

മെല്‍ബണ്‍: സിംബാബ്‌വെയ്ക്കെതിര ഇന്ത്യടീമിനും 71 റൺസിന്‍റെതകർപ്പൻ ജയത്തോടെ സെമിയിലേക്ക് റോയൽ എൻട്രി. മെല്‍ബണില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി.  ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസ് നേടി. 61 റൺസെടുത്ത് പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കെഎൽ രാഹുൽ 51 റൺസെടുത്തു. സിംബാബ്‌വെയ്ക്കായി …

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം; സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ Read More »

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം

മാത്യൂസ് സാബു നെയ്യശ്ശേരി ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15, 21-13. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ വ്യക്തിഗത സ്വർണ്ണ സിന്തുവിന്‍റേത്. ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ …

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം Read More »