തൊടുപുഴ: ഇടുക്കി ജില്ല ഹാൻഡ്ബോൾ അസോസിയേഷൻറെ നേതൃത്വത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രഥമ സെൻ്റ് പോൾസ് ആയുർവേദ ഇടുക്കി ഹാൻഡ്ബോൾ പ്രീമിയർ ലീഗ് 29 രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡൻറ് പി അജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമീന നാസർ ഉദ്ഘാടനം നിർവഹിക്കും. തൊടുപുഴ മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ മുഖ്യപ്രഭാഷണം നടത്തും.
ലീഗ് കൺവീനർ ബോബൻ ബാലകൃഷ്ണൻ ഉപദേഷ്ടാവ് റഫീഖ് പള്ളത്തു പറമ്പിൽ അസോസിയേഷൻ വൈസ് പ്രസിഡൻറ് അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. ജില്ലയിൽ നിന്നും 2002 ശേഷം ജനിച്ച നൂറിലേറെ ആൺകുട്ടികൾ പങ്കെടുക്കുന്ന ലീഗിൽ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. മത്സര വിജയ്കൾക്ക് മച്ചിയാനിക്കൽ അബ്രാഹം മെമ്മാറിയൽ ട്രോഫിയും ക്യാഷ് അവാർഡും നൽകും. കാസ്ട്രോ ഇളംദേശം, അൽ യമാമ റിയാദ്, മാസ്റ്റേഴ്സ് സ്ക്വാഡ് ഇടുക്കി, കിംഗ് ഫൈറ്റേഴ്സ് വെള്ളിയമാറ്റം, ബ്ലാക്ക് ക്യാപ്സ് കുമാരമംഗലം, ഡെനിം തൊടുപുഴ തുടങ്ങിയ ടീമുകളാണ് പങ്കെടുക്കുന്നത്.