Timely news thodupuzha

logo

ഗുസ്തി താരങ്ങളുടെ ആരോപണത്തെ തുടർന്നുള്ള അന്വേഷണവുമായി സഹകരിക്കും, രാജി വയ്ക്കില്ല; ബിജ് ഭൂഷൺ

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഉത്തരവിനെ മാനിക്കുന്നു വെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബിജ് ഭൂഷൺ. ഇന്നലെ വൈകീട്ടോടെ ബ്രിജ് ഭൂഷണിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമവും, പരാതിക്കാരിൽ ഒരാൾക്ക് പ്രായപൂർത്തി യാകാത്തതിനാൽ പോക്സോ വകുപ്പും ചുമത്തിയാണു കേസ്. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്.

സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളുടെ ആവശ്യം സ്ഥിരമായി മാറിക്കൊണ്ടി രിക്കുകയാണെന്നു ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ആദ്യം രാജിവയ്ക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഒരു കുറ്റവാളിയെ പോലെ രാജിവച്ചൊഴിയാൻ തയാറല്ല, അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്, ബ്രിജ് ഭൂഷൺ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *