Timely news thodupuzha

Author name: timely news

Ставки На Спорт Онлайн Букмекерские Ставки На Футбол На Сегодня Прогнозы На Спорт Сделать Live Ставку На Спорт На Сайте Б

Ставки На Спорт Онлайн Букмекерские Ставки На Футбол На Сегодня Прогнозы На Спорт Сделать Live Ставку На Спорт На Сайте Бк “букмекерские Конторы Казахстана Топ 2023 Лучших Букмекеров Кз Ставки На Спорт Content Подборки Букмекеров ➦➦ Какими Способами Можно Пополнять Счет, И Выводить Призы В Бк? Прогнозы Live Качество Работы Службы Поддержки Бк Бонусы И

Ставки На Спорт Онлайн Букмекерские Ставки На Футбол На Сегодня Прогнозы На Спорт Сделать Live Ставку На Спорт На Сайте Б Read More »

പശുവിൻ്റെ അക്രമത്തിൽ നിന്നും ഭയന്നോടിയ അമ്മയും കുഞ്ഞും കിണറ്റിൽ വീണു; രക്ഷാസേന രക്ഷകരായി

അടൂർ: പശുവിൻ്റെ അക്രമത്തിൽ നിന്നും ഭയന്നോടി കിണറ്റിൽ വീണ അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തി. പെരിങ്ങനാട് ചെറുപുഞ്ചയിലെ റബ്ബർ തോട്ടത്തിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് അമ്മയും ഒരു വയസുള്ള കുഞ്ഞും വീണത്. പെരിങ്ങനാട് കടയ്ക്കൽ കിഴക്കതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24) ഒരു വയസ്സുള്ള മകൻ വൈഷ്ണവ് എന്നിവരെ തോട്ടത്തിൽ പുല്ലു തിന്നുകയായിരുന്ന പശു കുത്താൻ ഓടിച്ചപ്പോൾ പരിഭ്രമിച്ച് ഓടി മേൽ മൂടിയില്ലാത്ത കിണറിൽ വീഴുകയായിരുന്നു. ശനിയാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. അടൂർ അഗ്‌നി രക്ഷാസേന എത്തിയപ്പോഴേക്കും കുട്ടിയെ നാട്ടുകാർ

പശുവിൻ്റെ അക്രമത്തിൽ നിന്നും ഭയന്നോടിയ അമ്മയും കുഞ്ഞും കിണറ്റിൽ വീണു; രക്ഷാസേന രക്ഷകരായി Read More »

പൊലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു; പ്രതി പിടിയിൽ

പത്തനംതിട്ട : കൊടുമൺ പൊലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ മോഷ്ടിച്ചുകൊണ്ടുപോയ പ്രതിയെ പിടികൂടി. ഏനാദിമംഗലം ഇളമണ്ണൂർ മരുതിമൂട് എബി ഭവനം എബി ജോൺ (28) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ 27 ന് രാത്രി എട്ടേമുക്കാലിനാണ് ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് സ്റ്റേഷനിൽ നിർത്തിയിരുന്ന പ്രതി  മെഷീൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടന്നത്. മോഷണവിവരം മനസ്സിലാക്കിയ ഉടനെ അന്നത്തെ ജി ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തി, മോഷണത്തിന്  ഈമാസം ഒന്നിന് കേസെടുത്തു. 

പൊലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു; പ്രതി പിടിയിൽ Read More »

മണ്ണുത്തിയിൽ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സമ്മേളനം നടന്നു

മണ്ണുത്തി: വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. നൂറു കണക്കിന് തൊഴിലാളികളും ബഹുജനങ്ങളുമായിരുന്നു മണ്ണുത്തി മഹമാത്മ സ്ക്വയർ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ അണിനിരന്നത്. പ്രകടനത്തിന് മാറ്റുകൂട്ടുന്ന രീതിയിലായിരുന്നു മുത്തുക്കുടകളും നാടൻ കലാരൂപങ്ങളും പഞ്ചവാദ്യവും മേളങ്ങളും. പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ആർ.വി ഇക്ബാൽ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ഇ.വി ഉണ്ണിക്കൃഷ്ണൻ, സരോജിനി തങ്കൻ, പി.ടി പ്രസാദ്, ഷക്കീർ സലിം, സരിത രാമകൃഷ്ണൻ,

മണ്ണുത്തിയിൽ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സമ്മേളനം നടന്നു Read More »

മലപ്പുറത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ഇതേ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നീരീക്ഷണത്തിലാണ്. നോറോ വൈറസ് ഒരു മാസത്തിനിടെ കൊച്ചിയിലും, വയനാട്ടിലും സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മലപ്പുറത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു Read More »

കോൺഗ്രസ്‌ ബി.ജെ.പി സഖ്യം എൽ.ഡി.എഫിനെതിരെ

പാലക്കാട്‌: എൽ.ഡി.എഫിനെതിരെ മുതലമട പഞ്ചായത്തിൽ കോൺഗ്രസ്‌ ബി.ജെ.പി സഖ്യം. സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ തുടങ്ങിയവർ ഭരണ സമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി. പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. അനുകൂലമായി മൂന്ന് ബിജെപി അംഗങ്ങളും വോട്ട് ചെയ്‌തു. അവിശ്വസ പ്രമേയം അവതരിപ്പിച്ചത് പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി, സുധ, ഉപാധ്യക്ഷൻ ആർ അലൈരാജൻ എന്നിവർക്കെതിരെയാണ്.

കോൺഗ്രസ്‌ ബി.ജെ.പി സഖ്യം എൽ.ഡി.എഫിനെതിരെ Read More »

മാലിന്യ സംസ്‌കരണത്തിന്‌ മികച്ച പ്രാധാന്യം ലഭിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സമഗ്രവും ശാസ്‌ത്രീയവുമായ മാലിന്യ സംസ്‌കാരത്തിന്‌ പ്രാധാന്യം നൽകണമെന്നും മാലിന്യമുക്ത സംസ്ഥാനമാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്‌കരണത്തിന്‌ മികച്ച പ്രാധാന്യം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്‌സ് കേരള 23-ന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എറണാകുളം മറൈൻഡ്രൈവിൽ നിന്ന് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിർമ്മിക്കും. സർക്കാർ, പ്ലാന്റുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടതായും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമം

മാലിന്യ സംസ്‌കരണത്തിന്‌ മികച്ച പ്രാധാന്യം ലഭിക്കണം; മുഖ്യമന്ത്രി Read More »

കലശാഭിഷേകവും പൂയ്യം മഹോത്സവവും

തൊടുപുഴ: ഒളമറ്റം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യം തൊഴീലിനായി നാളെ നടതുറക്കും. രാവിലെ 5.25 മുതൽ ഭക്തരെ ​ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതാണ്. തുടർന്ന് വിവിധ ചടങ്ങുകൾ. വൈകിട്ട് 7.30 ന് ഇടുക്കി കലാസാ​ഗർ മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തി​ഗാനമേള. മൂന്നാം തീയതി കലശാഭിഷേകത്തോടെ ആയിരുന്നു ഈ വർഷത്തെ ഉത്സവത്തിന് തുടക്കം കുറിച്ചത്. ഇന്ന് കാവടി ഘോഷയാത്ര, കാവടി അഭിഷേകം തുടങ്ങിയ വിവധ ചടങ്ങുകളോടെ തൈപ്പൂയ മഹോത്സവം നടന്നു.

കലശാഭിഷേകവും പൂയ്യം മഹോത്സവവും Read More »

പ്രാഥമിക തലത്തിൽ കാൻസർ നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നൂതന പദ്ധതികൾ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാൻസർ ചികിത്സാ രംഗത്ത് കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രാഥമിക തലത്തിൽ കാൻസർ നിർണ്ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നൂതന പദ്ധതികളുടെ രൂപീകരണം, നിലവിലുള്ള റീജിണൽ കാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളിലെ കാൻസർ ചികിത്സ വിഭാഗങ്ങളെയും ശാക്തികരിക്കുന്നതിനോടൊപ്പം തന്നെ നടപ്പിലാക്കി വരുന്നു. കാൻസർ കെയർ സ്യുട്ട് ഇ ഹെൽത്തിന്റെ സഹായത്തോടുകൂടി ആരോഗ്യ വകുപ്പ് അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പെന്ന ക്യാമ്പയിനിലുടെ കണ്ടെത്തിയ കാൻസർ രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന അടുത്തുള്ള പ്രാഥമിക ആരോഗ്യ

പ്രാഥമിക തലത്തിൽ കാൻസർ നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നൂതന പദ്ധതികൾ; മന്ത്രി വീണാ ജോർജ് Read More »

മലാഡിൽ നിന്ന് ഒമ്പത് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടി

മുംബൈ: ഡൽഹി പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ മലാഡിൽ നിന്ന് ഒമ്പത് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടുകയും ഒരാളെ അറസ്റ്റും ചെയ്തു. വ്യാജ നാണയങ്ങൾ നിർമ്മിക്കുന്ന ഒരു സംഘം മലാഡിലെ വല്ലഭ് ബിൽഡിംഗ് എ-വിംഗ് സൊസൈറ്റിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ നടത്തിയത്. വൻതോതിൽ നാണയങ്ങൾ പിടിച്ചെടുത്തതായി ദിൻദോഷി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ ജീവൻ ഖരാത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മലാഡിൽ നിന്ന് ഒമ്പത് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടി Read More »

ജി.പി.എസ് ഉപയോഗിച്ച് തീവ്ര മഴ പ്രതിഭാസവും പ്രവചിക്കാം; കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഗവേഷകർ

കളമശേരി: ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ച് ഗതിനിയന്ത്രണം മാത്രമല്ല തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങൾ കൂടി മുൻ കൂട്ടി പ്രവചിക്കാൻ സാധ്യമായേക്കുമെന്ന് കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ, മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകർ. അസ്സോസിയേറ്റ് പ്രഫസർ ആയ ഡോ സുനിൽ പി.എസിൻറെ മേൽനോട്ടത്തിൽ, ഗവേഷകയായ റോസ് മേരിയോടൊപ്പം നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂർ, സ്‌പേസ് അപ്ലിക്കേഷൻ സെന്റർ, ഇന്ത്യ മെറ്റീരിയോളോജിക്കൽ ഡിപ്പാർട്‌മെന്റ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമഗ്‌നെറ്റിസം എന്നീ സ്ഥാപനങ്ങളിലെ

ജി.പി.എസ് ഉപയോഗിച്ച് തീവ്ര മഴ പ്രതിഭാസവും പ്രവചിക്കാം; കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഗവേഷകർ Read More »

യു.എസിൽ ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച് ഒരാൾ മരിച്ചു

ചെന്നൈ: ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരിയാണെന്ന് ആരോപണം. ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഒരാളുടെ കാഴ്ച്ച നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവം യു.എസിലായിരുന്നു. ഇതിനു പിന്നാലെ ചെന്നൈ ആസ്ഥാനമായുള്ള മരുന്നു കമ്പനിയെ യുഎസ് നിരോധിക്കുകയുണ്ടായി. ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡിനു നേരെയാണ് ആരോപണം. കണ്ണ് വരണ്ടതായി തോന്നുന്ന സന്ദർത്തിൽ ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് ഇത്.

യു.എസിൽ ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച് ഒരാൾ മരിച്ചു Read More »

പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീണായിരുന്നു മരണം. 78 വയസായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്ക്കാരം 3 തവണ സ്വന്തമാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന സിനിമയിലെ സൗരായുഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി ആലപിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.

പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു Read More »

കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിനു നൽകി; നടൻ ബാബുരാജ് അറസ്റ്റിൽ

ഭൂമി പാട്ടത്തിനു നൽകി കബളിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദ്ദേശപ്രകാരം ബാബുരാജ് അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നാർ കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി, അക്കാര്യം മറച്ചുവച്ച് പാട്ടത്തിനു നൽകി എന്നതാണ് കേസ്. ബാബുരാജിൻറെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിനു നൽകുകയായിരുന്നു. എന്നാൽ സ്ഥാപന ലൈസൻസിനായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഭൂമിയുടെ പട്ടയം സാധുവല്ലെന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് കേസ് നൽകി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടൊപ്പം അന്വേഷണ

കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിനു നൽകി; നടൻ ബാബുരാജ് അറസ്റ്റിൽ Read More »

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി മധ്യസ്ഥചർച്ച തുടരുകയാണ്. ‌ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബായിൽ നേരിട്ട് ചർച്ച നടത്തും. കേസിലെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതോടെ ആശങ്കയേറി. കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബത്തിൻറെ ഇടപെടലായിരുന്നു പ്രോസിക്യൂഷൻ നടപടിക്ക് കാരണമായത്. 2017 ജൂലൈ 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം Read More »

രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് വക്താവായിരുന്ന സാകേത് ഗോഖലയെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ, ബാങ്കിലുണ്ടായിരുന്ന പണത്തിൻറെ ഉറവിടത്തെക്കുറിച്ചു ചോദിച്ചപ്പോൾ അലങ്കാർ സവായി നൽകിയതാണെന്ന് ഗോഖലെ ഇഡിയോട് വ്യക്തമാക്കിയത്തിനെ തുടർന്നാണ് സവായിയെ ചോദ്യം ചെയ്തത്. മൂന്നു ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. കോൺഗ്രസിനു വേണ്ടിയുള്ള സോഷ്യൽ മീഡിയ, കൺസൾട്ടൻസി വർക്കിനായി സവായി നൽകിയ പണം

രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു Read More »

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി

ലോകത്തെ വിറപ്പിച്ച മഹാമാരിയിൽ ഏറ്റവും കൂടുതൽ മരണമടഞ്ഞതു പുരുഷന്മാരാണ്. കോവിഡ് മൂലമുള്ള മരണനിരക്ക് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണെന്നു നേരത്തെ വ്യക്തമായിരുന്നു. അതിൻറെ കാരണം കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രലോകം. സ്ത്രീകളിൽ വൈറസുകളുടെ ആക്രമണം ഫാറ്റ് ടിഷ്യുവിലും, പുരുഷന്മാരിൽ ഇതു നേരെ ശ്വാസകോശത്തിലേക്കുമാണ്. അതുകൊണ്ടു തന്നെ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിൽ കോവിഡ് ഗുരുതരമാകാനും, മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പറയാം. സ്ത്രീകൾക്കു കോവിഡ് ബാധിക്കുമ്പോൾ ഫാറ്റ് ടിഷ്യൂ, വൈറസുകളുടെ സംഭരണി പോലെ പ്രവർത്തിക്കുകയും, ശ്വാസകോശത്തെ അധികമൊന്നും ബാധിക്കാതെ രക്ഷപ്പെടുത്തുകയും ചെയ്യും. ഇന്റർനാഷണൽ

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി Read More »

ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ

കൊച്ചി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ 5 സീറ്റുകൾ നേടുമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്നും ജാവദേക്കർ കുറ്റപ്പെടുത്തി. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നും ജാവദേക്കർ പരിഹസിച്ചു. ഈ ബജറ്റ് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിമർശിച്ചു. അയൽ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും 6 രൂപ വരെ

ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ Read More »

വിക്കിപീഡിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ

മതനിന്ദയുൾപ്പെടുന്ന പരാമർശം നീക്കം ചെയ്യാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ വിക്കിപീഡിയയ്ക്കു നിരോധനം. പരാമർശം നീക്കം ചെയ്യണമെന്ന് വിക്കിപീഡിയയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് വിശദീകരണം നൽകാനോ, നിന്ദാപരമായ പരാമർശം നീക്കം ചെയ്യാനോ വിക്കിപീഡിയ തയാറായില്ല. അതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ 48 മണിക്കൂർ നേരത്തേക്ക് വിക്കിപീഡിയയുടെ സേവനം പാകിസ്ഥാൻ മരവിപ്പിച്ചിരുന്നു. പിന്നീടാണ് സമ്പൂർണ വിലക്കിലേക്ക് നീങ്ങിയത്. നേരത്തെ ഇതു സംബന്ധിച്ച് വിക്കിപീഡിയക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, അനുകൂല പ്രതികരണം ഉണ്ടായില്ല. മതനിന്ദാപരമായ പരാമർശം നീക്കം ചെയ്താൽ വിക്കിപീഡിയയുടെ

വിക്കിപീഡിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ Read More »

കൊച്ചിയിലെ ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി

കൊച്ചി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. മുഖ്യമന്ത്രി താമസിച്ച പി.ഡബ്യൂ.ഡി ഗസ്റ്റ് ഹൗസിന് മുന്നിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മിന്നൽ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുയർന്നതോടെ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

കൊച്ചിയിലെ ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി Read More »

ഇന്ധന സെസ് വർധന: ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബജറ്റിലേതു നിർദേശങ്ങളാണ്. ചർച്ച നടത്തിയാവും അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില വർധനവിനെ കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകരെയും എംവി ഗോവിന്ദൻ വിമർശിച്ചു. ഇന്ധന വില ഉയരാൻ കാരണം കേന്ദ്ര സർക്കാരാണ്. അതു മാധ്യമങ്ങൾ മറച്ചുവയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിൻറെ വിമർശനം. കേരളത്തിനു നൽകേണ്ട 40,000 കോടി രൂപ കേന്ദ്ര

ഇന്ധന സെസ് വർധന: ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് എം.വി ഗോവിന്ദൻ Read More »

ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തു; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

യാഥാസ്ഥിതികത പിന്തുടരുന്ന ഒരു വിഭാ​ഗത്തിനിടയിൽ നടക്കുന്ന ദുരഭിമാന കൊലകൾ ഈ അടുത്തിടെയായി ഒരുപാട് കേൾക്കാറുണ്ട്. സമൂഹത്തിന്റെ ചില നിയന്ത്രണങ്ങളുടെ പേരിൽ അപമാനമാനമുണ്ടാക്കിയെന്ന ആരോപണമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പിന്നിൽ. ദുരഭിമാനക്കൊലകൾ കൂടുതലായും നടക്കാറുള്ളത് മതാധിഷ്ഠിത സമൂഹങ്ങളിലാണ്. ഇറാഖിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകവും ഇന്നത്തെ കാലത്ത് ജീവിക്കുന്നവരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു. 2017 ൽ തൈബ അലലി എന്ന പെൺകുട്ടി ഇറാഖിലെ ശക്തമായ നിയന്ത്രണമുള്ള മതാധിഷ്ഠിത ജീവിതത്തിൽ നിന്നും രക്ഷതേടിയാണ് സിറിയയിലേക്ക് രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങള‍്‍ മറ്റുള്ളവർക്ക് കാണുന്ന

ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തു; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി Read More »

ബിജെപി ബംഗാൾ നേതാക്കൾക്ക് കേന്ദ്രനേതൃത്വത്തിൻറെ അന്ത്യശാസനം

കൊൽക്കത്ത: ഗവർണർ മമത സർക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണം ബിജെപി ബംഗാൾ നേതാക്കളുടെ ഭാ​ഗത്ത് നിന്നും ഉയർന്നിരുന്നു. ഇതിനെതിരെ കേന്ദ്രനേതൃത്വം അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ. ഗവർണർ സി.വി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് നിർദ്ദേശം. അതുപോലെ രാജ്‌ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി.

ബിജെപി ബംഗാൾ നേതാക്കൾക്ക് കേന്ദ്രനേതൃത്വത്തിൻറെ അന്ത്യശാസനം Read More »

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി

തി​രു​വ​ന​ന്ത​പു​രം: ജീ​വി​ത​ച്ചെ​ല​വ് കു​ത്ത​നേ കൂ​ട്ടു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രേ ഉ​യ​രു​ന്ന അ​തി​ശ​ക്ത​മാ​യ ജ​ന​രോ​ഷ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. സ​ഹ​സ്ര കോ​ടി​ക​ൾ നി​കു​തി​യി​ന​ത്തി​ൽ പി​രി​ച്ചെ​ടു​ക്കാ​തെ​ സ​ർക്കാ​ർ 4,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക നി​കു​തി ഒ​റ്റ​യ​ടി​ക്ക് ചു​മ​ത്തി. പ്രാ​ണ​വാ​യു​വി​നു മാ​ത്ര​മാ​ണ് നി​കു​തി​ഭാ​രം ഇ​ല്ലാ​ത്ത​ത്. നി​കു​തി​ക്കൊ​ള്ള​യ്‌​ക്കെ​തി​രേ കോ​ൺഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർക്കും. നി​കു​തി ബ​ഹി​ഷ്‌​ക​രി​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് ജ​ന​ങ്ങ​ളെ സ​ർക്കാ​ർ ത​ള്ളി​വി​ടു​ക​യാ​ണ്. മു​മ്പും സ​ർക്കാ​രു​ക​ൾ നി​കു​തി കൂ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തോ​ടൊ​പ്പം ജ​ന​ങ്ങ​ൾക്ക് ആ​ശ്വാ​സം കി​ട്ടു​ന്ന

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി Read More »

ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി

മൊണ്ടാന: ചൈനയുടെ ബലൂൺ അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നാളെ തുടങ്ങാനിരുന്ന ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി. ചൈനീസ് ബലൂൺ കണ്ടെത്തിയത് മോണ്ടാനായിലെ വളരെ ന്യൂക്ലിയർ സെൻസിറ്റീവായ മേഖലയിലായിരുന്നു. ചൈനീസ് നടപടി അമേരിക്കയുടെ സ്വതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇനി ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോവൂയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്നലെ

ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി Read More »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം രൂപ

തൃശ്ശൂർ: ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 6.75 ലക്ഷം രൂപ. ഒരു ആനക്ക് പൂരത്തിന് പങ്കെടുക്കാൻ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇത്രയും തുക മുടക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഏക്കത്തിനെടുത്ത പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങൾ പറയുന്നു. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരേക്കും കേരളത്തിൽ ആനകൾക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്. ഗുരുവായൂരിൽ 2019 ഫെബ്രുവരിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രനെൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം രൂപ Read More »

റെയിൽ വികസനം; വന്ദേ ഭാരത് എക്സ്പ്രസ് സംസ്ഥാനത്ത് വൈകാതെ എത്തും

ന്യൂഡൽഹി: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിലെത്തിൽ റെയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സിൽവർ ലൈൻ സംബന്ധിച്ച് കെ-റെയിൽ സമർപ്പിച്ച കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രി പറ‍ഞ്ഞു.

റെയിൽ വികസനം; വന്ദേ ഭാരത് എക്സ്പ്രസ് സംസ്ഥാനത്ത് വൈകാതെ എത്തും Read More »

മന്ത്രവാദത്തിൻറെ മറവിൽ ക്രൂര മർദ്ദനം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. 3 മാസം പ്രായമുള്ള കുഞ്ഞിൻറെ ന്യുമോണിയ മാറാനായി മന്ത്രവാദത്തിനിരയാക്കി, ചികിത്സയെന്ന പേരിൽ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് കുഞ്ഞിൻറെ വയറ്റിൽ 51 തവണ കുത്തി. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുഞ്ഞ് ഷാഡോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 15 ദിവസം മുൻപാണ് കുട്ടിയെ മന്ത്രവാദത്തിൻറെ മറവിൽ ക്രൂരമായി മർദ്ദിച്ചത്. സംസ്‌കരിച്ച കുഞ്ഞിൻറെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. വനിത ബാല ക്ഷേമ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം

മന്ത്രവാദത്തിൻറെ മറവിൽ ക്രൂര മർദ്ദനം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More »

ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യൂട്യൂബിലൂടെ ആരോപണം

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യൂട്യൂബിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കെ എം ഷാജഹാനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ക്രിമിനൽ കോടതിയലക്ഷ്യക്കേസാണ് ഷാജഹാനെതിരെ ചുമത്തിയിരിക്കുന്നത്. അനുകൂലവിധി പറയാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം കൈപ്പറ്റിയ വിഷയവുമായി ബന്ധപ്പെട്ടാണ് കെ.എം ഷാജഹാന്റെ ആരോപണം. ഇത് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ

ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യൂട്യൂബിലൂടെ ആരോപണം Read More »

തിരുവനന്തപുരം മ്യൂസിയത്ത് യുവതിക്ക് നേരെ വീണ്ടും ആക്രമണം; മാല മോഷണ ശ്രമമെന്ന് പൊലീസ്

തിരുവനന്തപുരം: മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമമുണ്ടായതായി പരാതി. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സാഹിത്യ ഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ അതിക്രമിച്ചത്. ലൈംഗിക അതിക്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. അക്രമത്തിൽ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. മാല മോഷണം നടത്താനുള്ള ശ്രമമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം മ്യൂസിയത്ത് യുവതിക്ക് നേരെ വീണ്ടും ആക്രമണം; മാല മോഷണ ശ്രമമെന്ന് പൊലീസ് Read More »

സ്വർണ്ണം; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ 2-ാം ദിവസമാണ് സ്വർണ വില കുറയുന്നത്. പവന് 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 41,920 രൂപയായി, ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 400 രൂപ താഴ്ന്ന് 42,480 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,310 രൂപയുമായിരുന്നു വിപണി വില.

സ്വർണ്ണം; പവന് 560 രൂപ കുറഞ്ഞു Read More »

മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എറണാകുളത്തെ ഗസ്റ്റ് ഹൈസിലായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെ 8.30 ഓടെ മുഖ്യമന്ത്രിയെ കാണാൻ ചീഫ് ജസ്റ്റിസ് എത്തികുയായിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. അനുകൂലവിധി പറയാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി Read More »

മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തു; പൊതുപ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

ഉടുമ്പൻചോല: കഴിഞ്ഞ മാസം 15 നായിരുന്നു ഉടുമ്പൻചോല സ്വദേശിയും പൊതുപ്രവർത്തകനുമായ മുരുകൻ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ ചോദ്യം ചെയ്തത്. ഇതിന്റെ വൈരാ​ഗ്യത്തിലായിരുന്നു കൊലപാതക ശ്രമം. എട്ടുപേരടങ്ങുന്ന സംഘം വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകൻ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലെ പ്രധാന പ്രതികളായ അഞ്ചു പേർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം ഒളിവിൽ പോയി. മറ്റ് പ്രതികളായ ചതുരംഗപ്പാറ വട്ടപ്പാറ നരിക്കുന്നേൽ വീട്ടിൽ ശിവൻ മകൻ എബിൻ (20), ചതുരംഗപ്പാറ

മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തു; പൊതുപ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ Read More »

Which in turn Online game https://iowarodeocowboysassociation.com/contact.php Will be Most Destruction

Including, people that landscape wrong as well as slide in substantial height could be in danger with https://iowarodeocowboysassociation.com/contact.php regard to key harm. • Situation one’s body in a little bit of lamp training in the past actively playing. This helps improve your stamina and steer clear of you against asking uninterested faster. • Coat for

Which in turn Online game https://iowarodeocowboysassociation.com/contact.php Will be Most Destruction Read More »

The best way to Prosecute As opposed obtainafreecreditreport.net to Verify atomic number 7 Go Better off

Articles Items to The kind of Pay day And initiate Wheel Phrase Breaks Happier Is Ripped Online Or perhaps in Consumer Expected Expenditures Many companies posting salaries advances or concise-key phrase breaks if you want to operators — it doesn’t matter a new credit rating — usually over a lower cost which a mortgage. Any

The best way to Prosecute As opposed obtainafreecreditreport.net to Verify atomic number 7 Go Better off Read More »

സംസ്ഥാന ബജറ്റ്; അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
‌

തിരുവനന്തപുരം: ബജററിൽ സംസ്ഥാനത്തിൻറെ ധനപ്രതിസന്ധി മറികടക്കുന്നതിനായി പ്രഖ്യാപിച്ച അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല രം​ഗത്ത്. നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സർക്കാർ ചെയ്യുന്നു. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിത്. ഇന്ധനവിലയിലെ വർദ്ധന വിലക്കയറ്റത്തിന് വഴിവക്കും. എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു. ജനങ്ങളുടെ മുകളിൽ അധിക ഭാരം ചുമത്തിയിരിക്കുകയാണ്. ഇതാണോ ഇടത് ബദൽ? കിഫ്ബി വായ്പ എടുത്തതിൻ്റെ ദുരന്തമാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. കൊള്ള അടിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യ സുരക്ഷാ

സംസ്ഥാന ബജറ്റ്; അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
‌
Read More »

ഇന്ധന വിലക്കയറ്റം; നികുതി കുറക്കാതെ കേരളം

തിരുവനന്തപുരം: ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് സർവ്വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ്. കേന്ദ്രം ഇന്ധന വിലക്കയറ്റത്തിൽ നികുതി കുറച്ചിട്ടും കേരളം കുറവ് വരുത്തിയില്ല. ഒരു ശതമാനം റോഡ് സെസെന്ന പേരിൽ പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയുള്ള ഇരട്ടി പ്രഹരം. സംസ്ഥാനത്തെ ഇന്ധനത്തിലെ നികുതി ഘടന ഇതിനോടകം തന്നെ വിവാദമാണ്. രണ്ട് രൂപ സെസ് കൂടി ഈടാക്കി ഇന്ധന വില കൂട്ടുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാവുമോയെന്നാണ് സംശയം. കേന്ദ്രം ഒരു ലിറ്റർ പെട്രോളിന് ഈടാക്കുന്നത്

ഇന്ധന വിലക്കയറ്റം; നികുതി കുറക്കാതെ കേരളം Read More »

പത്രവാർത്തയും പ്രഹസനവും പിൻവാതിൽ നിയമനവും; പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കി യുവജനക്ഷേമ ബോർഡ്

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾ നടത്തി യുവജനക്ഷേമ ബോർഡിന്റെ വഞ്ചന. കോടതി ഉത്തരവും പത്രവാർത്തകളുമെല്ലാം എതിരിട്ട് നിൽക്കുന്ന സാഹചര്യത്തിൽ ഇല്ലാത്ത ക്ലർക്ക് പ്യൂൺ തസ്തികയിലേക്ക് കഴിഞ്ഞ ദിവസം നിയമനം നടത്തിയിരുന്നു. പി.എസ്.സിയോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയോ നിയമിക്കേണ്ട ജില്ലാ ഓഫീസറെയും പാർട്ടിക്കാരിൽ നിന്നുമാണ് തീരുമാനിച്ചത്. പത്രവാർത്ത നൽകി അപേക്ഷ സ്വീകരിച്ച് അഭിമുഖവും നടത്തിയിരുന്നെങ്കിലും അത് വെറും പ്രഹസനമായിരുന്നു. കാരണം റാങ്ക് കൊടുത്ത് നിയമിച്ചത് പാർട്ടിക്കാരെ മാത്രം. മലപ്പുറം, എറണാകും ജില്ലകളിലാണ് ഇപ്പോൾ പിൻ വാതിലിലൂടെ സർക്കാർ സേവനത്തിനായി ആളുകളെ

പത്രവാർത്തയും പ്രഹസനവും പിൻവാതിൽ നിയമനവും; പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കി യുവജനക്ഷേമ ബോർഡ് Read More »

തൊടുപുഴയിൽ സി.പി.എം പ്രാദേശിക പ്രവർത്തകനുൾപ്പെടെ 2 പേർ കഞ്ചാവുമായി പിടിയിൽ

തൊടുപുഴ: ഇടുക്കിയിൽ കഞ്ചാവുമായി സി.പി.എം പ്രാദേശിക പ്രവർത്തകനടക്കം 2 പേർ പിടിയിൽ. മൂന്നു കിലോ കഞ്ചാവുമായി കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ് എന്നിവരെയാണ് എക്സൈസ് അറസ്റ്റുചെയ്തത്. ഇവരിൽ നിന്നും കഞ്ചാവിനു പുറമെ കഠാര അടക്കമുള്ള ആയുധങ്ങളും പിടികൂടി. തൊടുപുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കഞ്ചാവും ആയുധങ്ങളുമായി പിടികൂടിയത്. പിടിയിലായ മജീഷ് മജീദ് സിപിഎം പ്രവർത്തകനാണ്. ഇവർക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നുമാണെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി

തൊടുപുഴയിൽ സി.പി.എം പ്രാദേശിക പ്രവർത്തകനുൾപ്പെടെ 2 പേർ കഞ്ചാവുമായി പിടിയിൽ Read More »

ഇൻഡോർ സ്റ്റേഡിയം; 2020 ജൂലൈയിൽ നിർമ്മാണമാരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല

പുനലൂർ: കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് അത് ഓണസമ്മാനമായി നൽകുമെന്നറിയിച്ചു. അതു കഴിഞ്ഞ് ക്രിസ്മസ്-പുതുവത്സരം ഇങ്ങനെ അനന്തമായി നീളുകയാണ് ഉദ്ഘാടനം. അടുത്ത മാസം തുറക്കുമെന്നാണ് ഇപ്പോൾ അവസാന പ്രഖ്യാപനം വന്നിരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മലയോരത്തെ കായിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ഇൻഡോർ സ്റ്റേഡിയം പദ്ധതി 2020 ജൂലൈയിലാണ് നിർമ്മാണമാരംഭിച്ചത്. കിഫ്ബിയിൽ നിന്നും 6 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. നഗരസഭയും സംസ്ഥാന കായിക യുവജന കാര്യ ഡയറക്ടറേറ്റിൻറേയും സംയുക്ത സംരംഭമാണിത്. കിറ്റ്കോക്കായിരുന്നു നിർമ്മാണ ചുമതല.

ഇൻഡോർ സ്റ്റേഡിയം; 2020 ജൂലൈയിൽ നിർമ്മാണമാരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല Read More »

ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ

മൊണ്ടാന: യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ. മൊണ്ടാനയിലാണ് മൂന്നു ബസുകളുടെ വലുപ്പമുള്ള ബലൂൺ പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ബലൂണിൻറെ സഞ്ചാരം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ബലൂൺ വെടിവച്ചിടരുതെന്നു പെന്റഗൺ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യോമഗതാഗത പാതയിൽ നിന്നും ഏറെ ഉയരത്തിലാണ് ബലൂൺ പറക്കുന്നത്. നിലവിൽ ഭീഷണിയൊന്നും ഇല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ തന്ത്രപ്രധാന മേഖലകളിലൂടെയാണ് ബലൂണിൻറെ സഞ്ചാരപഥം. വെടിവച്ചിട്ടാലുണ്ടാകുന്ന അവശിഷ്ടങ്ങൾ അപകടകരമായേക്കാമെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിലാണ് അതിനു മുതിരാത്തത്. നോർത്ത് അമേരിക്കൻ എയറോസ്‌പേസ് ഡിഫൻസ് കമാൻഡ് ബലൂണിൻറെ

ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ Read More »

മന്നാർ ഉൾകടലിൽ പ്രവേശിച്ച തീവ്ര ന്യുന മർദ്ദം ദുർബലമായി

തിരുവനന്തപുരം: തീവ്ര ന്യുന മർദ്ദം ബംഗാൾ ഉൾക്കടലിൽ നിന്നും ശ്രീലങ്ക വഴി മന്നാർ ഉൾകടലിൽ പ്രവേശിച്ചു. ഇത് ശക്തി കൂടിയ ന്യുന മർദ്ദമായ ശേഷം ദുർബലമായി. വീണ്ടും, അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ ന്യുനമർദ്ദമാവാൻ സാധ്യതയുണ്ട്. ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യതയള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ രാത്രി 08.30 വരെ കേരള തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്

മന്നാർ ഉൾകടലിൽ പ്രവേശിച്ച തീവ്ര ന്യുന മർദ്ദം ദുർബലമായി Read More »

ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ കുപ്പികൾ; തീ പടരാനുള്ള കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി‍യും ഭർത്താവും മരിച്ച സംഭത്തിൽ നിർണായക കണ്ടെത്തൽ. വാഹനത്തിൽ ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്നും അതാണ് തീ ആളി കത്താൻ കാരണമെന്നുമാണ് മോട്ടോർ വാഹന വകുപ്പിൻറെ നിഗമനം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെങ്കിലും പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പികളാണ് തീ ആളിപ്പടരാൻ കാരണമെന്നും എയർ പ്യൂരിഫയർ അപകടത്തിന് ആഘാതം കൂട്ടിയെന്നും മേട്ടോർ വാഹന വകുപ്പ് പറയുന്നു. ഇന്നലെയാണ് കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ‌ വെന്തുമരിച്ചത്.

ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ കുപ്പികൾ; തീ പടരാനുള്ള കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് Read More »

ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

കാസർകോട്: ബദിയടുക്ക ഏൽക്കാനത്ത് നീതുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരത്തു വച്ചാണ് പ്രതിയായ വയനാട് പുൽപ്പള്ളി സ്വദേശി ആൻറോ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച്ചയായിരുന്നു കൊല്ലം സ്വദേശി നീതുവിൻറെ മൃതദേഹം മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നീതുവിൻറേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീതുവിൻറെ തലക്ക് അടിയേൽക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന

ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ Read More »

നിരാഹാര സമരം; ശക്തിയുടെ മാതാവും കുടുംബാംഗങ്ങളുമെത്തി

ശാന്തൻ പാറ: വന്യജീവി ആക്രമണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നിരാഹാര സമരത്തിന്റെ നാലാം ദിവസമായ ഇന്ന് കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി കാട്ടാന ആക്രമിച്ച കൊലപ്പെടുത്തിയ താൽക്കാലിക ഫോറസ്റ്റ് വാച്ചർ ശക്തിയുടെ മാതാവും കുടുംബാംഗങ്ങളും പങ്കെടുത്തു. കെ.എസ് അരുൺ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് അവർ സമര പന്തലിലെത്തിയത്. ഞങ്ങളുടെ കുടുബം വഴിയാധാരമാക്കിയ കാട്ടാനകളെ എത്രയും പെട്ടെന്ന് സർക്കാർ പിടിച്ചു കെട്ടി കൊണ്ടു പോയി ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് മരിച്ച ശക്തിവേലിന്റെ ബന്ധുക്കൾ

നിരാഹാര സമരം; ശക്തിയുടെ മാതാവും കുടുംബാംഗങ്ങളുമെത്തി Read More »

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും

തിരുവനന്തപുരം: പട്ടികജാതി വികസനത്തിനായി 2729 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ 180 കോടി രൂപയും പട്ടിക ജാതി നൈപുണ്യ വികസത്തിന് 50 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി ബജറ്റിൽ വ്യക്താമാക്കി. മുന്നോക്ക വികസനത്തിനായി 38.75 കോടി രൂപയും അനുവദിച്ചു. പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൻറെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും. ജനനീ ജൻമ രക്ഷക്ക് 17 കോടി.

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും Read More »

വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ, നേർക്കാഴ്ചക്കായി 50 കോടിയും

തിരുവനന്തപുരം: ബജറ്റിൽ 1773 കോടി രൂപ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ് തുടരുന്നതിന് വകയിരുത്തി. 816.79 കോടി ഉന്നത വിദ്യാഭ്യാസമേഖലയ്ക്കും കേളേജുകൾക്ക് 98.35 കോടിയും അനുവദിച്ചു. 252.40 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസത്തിനായും വകയിരുത്തി. 95 കോടി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്, സൗജന്യ യൂണിഫോമിന് 140 കോടി, 344 കോടി രൂപ ഉച്ചഭക്ഷണത്തിനായും ലഭിക്കുമെന്ന് അറിയിച്ചു. സർക്കാർ വലിയ മൂലധനമാണ് സ്കൂൾ-കോളേജ് സർവ്വകലാശാലാ തലങ്ങളിലെ വിദ്യാഭ്യാസത്തിനായി ഓരോ വിദ്യാർത്ഥിക്കു വേണ്ടിയും ചെലവഴിക്കുന്നത്. ഒരു സ്കൂൾ വിദ്യാർത്ഥിക്കു

വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ, നേർക്കാഴ്ചക്കായി 50 കോടിയും Read More »