കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യൂട്യൂബിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കെ എം ഷാജഹാനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ക്രിമിനൽ കോടതിയലക്ഷ്യക്കേസാണ് ഷാജഹാനെതിരെ ചുമത്തിയിരിക്കുന്നത്.
അനുകൂലവിധി പറയാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം കൈപ്പറ്റിയ വിഷയവുമായി ബന്ധപ്പെട്ടാണ് കെ.എം ഷാജഹാന്റെ ആരോപണം. ഇത് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പിന്മാറി. അടുത്ത മാസം 20ന് മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കുമെന്നാണ് വിവരം.