തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട്
പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് റിപ്പോർട്. മെഡിക്കൽ ബോർഡാണ് റിപ്പോർട് നൽകിയത്. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീട് സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്തുകയായിരുന്നു. സിസേറിയാന്‍ ആണെന്നകാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്നും പിന്നീട് …
തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട് Read More »