Timely news thodupuzha

logo

വന്യമൃഗാക്രമണം : ജനങളെ സംരക്ഷിക്കുവാൻ സർക്കാരുകൾ തയ്യാറാകണം : പി.സി.തോമസ്.

കൊച്ചി :നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് വന മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ ഉള്ളവർക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ആക്രമണങ്ങൾക്കെതിരെ തക്കതായ സംരക്ഷണം ജനങ്ങൾക്ക് നൽകുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ല. ഇതിന് ഒരു മാറ്റം ഉണ്ടാക്കണമെന്നും, അടിയന്തര നടപടി സ്വീകരിക്കുവാൻ സർക്കാരുകൾ തയ്യാറാകണമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു.

വയനാട് ഒരു കർഷകനെ ആക്രമിച്ച് കാട്ടുപന്നി കൊലപ്പെടുത്തിയിരിക്കുകയാണ്. ഇതുപോലെ പല സംഭവങ്ങളും ഉണ്ടായി കഴിഞ്ഞിരിക്കുന്നു. കാട്ടാന ഉപദ്രവിച്ചു കാൽ നഷ്ടപെട്ട വയനാട് പനമരം സ്വദേശി തമ്പി എന്ന യുവാവിന് നഷ്ടപരിഹാരം കൊടുക്കാൻ കേരള സർക്കാർ തയ്യാറായില്ല. ഹൈക്കോടതി പറഞ്ഞിട്ട് പോലും ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്ന കേരള സർക്കാർ നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല. തോമസ് പറഞ്ഞു.

കേരളത്തിൻറെ കിഴക്കൻ മേഖലകളിൽ “സോളാർ ഫെൻസിംഗ്” പൂർണ്ണമായിട്ടും കേരള സർക്കാർ നിർമ്മിക്കണമെന്നും, കൃഷിക്കാരെ സംരക്ഷിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *