നിയമാനുസൃതം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സംരക്ഷണം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. വ്യാപാരി വ്യവസായി ഏകോപനസമിതി
സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും യഥാസമയം ലൈസൻസുകളും മറ്റു രേഖകളും കരസ്ഥമാക്കി വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് സുഗമമായി കച്ചവടം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽഹമീദ് ആവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴയിൽ നടത്തിയ മുനിസിപ്പൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് പി എ സലീംകുട്ടി അധ്യക്ഷത















































