ഇടുക്കി: മദ്യലഹരിയില്‍ മേലുദ്യോഗസ്ഥനെ തെറി വിളിച്ച വനം വകുപ്പ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. തേക്കടി റേഞ്ചിലെ ഫോറസ്റ്റ് ഡ്രൈവര്‍ ബേബി ജോസഫിനെതിരെയാണ് നടപടി. മേലുദ്യോഗസ്ഥൻ വീട്ടുമുറ്റത്ത് മരം നടാത്തതിലാണ് ഇയാള്‍ പ്രകോപിതനായത്.
തിരുവനന്തപുരത്തെ വീട്ടുമുറ്റത്ത് മരങ്ങളില്ലെന്ന് പറഞ്ഞ് കോട്ടയം സി സി എഫ് – പി പി പ്രമോദിനെ അസഭ്യം പറയുന്ന ശബ്ദ സന്ദേശം ഇയാള്‍ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയായിരുന്നു.
ബേബി ജോസഫിന്റേത് ഗുരുതര അച്ചടക്കരാഹിത്യം എന്ന് കാട്ടിയാണ് നടപടി.
പി.പി പ്രമോദ് ആവശ്യപ്പെട്ട പ്രകാരം തേക്കടിയില്‍ നിന്ന് വനം വകുപ്പിന്റെ വാഹനവുമായി തിരുവനന്തപുരത്തെ വീട്ടിലെത്തിയതായിരുന്നു ബേബി ജോസഫ്.






