സി.എ.എ; പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പം
ബോൻഗാവ്: പൗരത്വ നിയമ ഭേദഗതി(സി.എ.എ) നടപ്പാക്കിയതിൽ രാജ്യത്ത് വിവാദം തുടരുമ്പോൾ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്ന പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പമാണ്. കിഴക്കൻ ബംഗാളിൽ(ഇന്നത്തെ ബംഗ്ലാദേശ്) നിന്നു കുടിയേറിയ ഹിന്ദു അഭയാർഥികളായ മതുവ സമുദായാംഗങ്ങൾ ഏറെയുള്ള പ്രദേശമാണിത്. ബോൻഗാവിൻറെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ മതുവ വിഭാഗത്തിൻറെ സ്വാധീനം നിർണായകം. പൗരത്വത്തിനു വേണ്ടിയുള്ള ഇവരുടെ ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യ – ബംഗ്ലാ അതിർത്തി പങ്കിടുന്ന പ്രദേശത്ത് മതുവ വിഭാഗത്തെപ്പോലെ തന്നെ മുസ്ലിം വിഭാഗവുമുണ്ട്. ഇരു വിഭാഗവും ഇടകലർന്നാണു …