Timely news thodupuzha

logo

National

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഇടുക്കി ജില്ലാതല പരിപാടി സംഘടിപ്പിച്ചു

ഇടുക്കി: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും വണ്ടിപ്പെരിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വെങ്കിടലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഡെങ്കി പടരുന്നത് ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർ പറഞ്ഞു. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ – പെട്ടെന്നുള്ള ശക്തമായ പനി ,തലവേദന, പേശി വേദന , വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി ,ക്ഷീണം, തൊണ്ടവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. …

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഇടുക്കി ജില്ലാതല പരിപാടി സംഘടിപ്പിച്ചു Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാൻ ​ഗൗതം ഗംഭീറിനു ക്ഷണം

മുംബൈ: ട്വന്‍റി20 ലോകകപ്പിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുക്കാൻ ഗൗ‌തം ഗംഭീറിനു ക്ഷണം. ഇന്ത്യയുടെ മുൻ ഓപ്പണിങ്ങ് ബാറ്ററും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍ററുമായ ഗംഭീർ നിലവിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്. രാഹുൽ ദ്രാവിഡിന്‍റെ കാലാവധി ഏകദിന ലോകകപ്പോടെ അവസാനിച്ചിരുന്നതാണ്. പുതിയ കോച്ചിനെ നിയമിക്കാത്തതിനാൽ ദ്രാവിഡിന്‍റെ കരാർ ട്വന്‍റി20 ലോകകപ്പ് വരെ നീട്ടിക്കൊടുക്കുകയായിരുന്നു. അതിനു ശേഷം ടീമിന്‍റെ ചുമതല വഹിക്കാനുള്ള പുതിയ കോച്ചിനെ കണ്ടെത്താൻ ബി.സി.സി.ഐ അപേക്ഷയും ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് …

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാൻ ​ഗൗതം ഗംഭീറിനു ക്ഷണം Read More »

ഹരിയായിലെ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സി​ന് തീ​പി​ടി​ച്ച് 10 പേ​ര്‍ മ­​രി​ച്ചു

ച­​ണ്ഡീ­​ഗ​ഡ്: ഹ­​രി­​യാ­​ന­​യി­​ലെ നൂ­​ഹി­​ന് സ­​മീ​പം തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ­​സി­​ന് തീ­​പി­​ടി­​ച്ച് പ­​ത്ത് പേ​ര്‍ മ­​രി​ച്ചു. അ­​പ­​ക­​ട­​ത്തി​ല്‍ നി­​ര​വ­​ധി പേ​ര്‍­​ക്ക് പ­​രി­​ക്ക്. ഇ​വ­​രെ നൂ­​ഹ് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. സ്­​ത്രീ­​ക​ളും കു­​ട്ടി­​ക​ളും അ​ട­​ക്കം 60ഓ­​ളം പേ​ര്‍ ബ­​സി­​ൽ ഉണ്ടാ­​യി­​രു­​ന്നെ­​ന്നാ­​ണ് വി­​വ​രം. കു​ണ്ഡ്‌­​ലി­-​മ​നേ​സ​ര്‍-­​പ​ല്‍­​വാ​ല്‍ എ​ക്‌­​സ്­​പ്ര­​സ്‌​വേ​യി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കി­​ട്ടാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ബ­​സി­​നു­​ള്ളി​ല്‍­​ നി­​ന്ന് പൊ­​ട്ടി­​ത്തെ­​റി­​യു­​ടെ ശ­​ബ്ദം മു­​ഴ­​ങ്ങി­​യെ​ന്നും പി­​ന്നാ­​ലെ തീ­​പി­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു­​മെ­​ന്നാ­​ണ് വി­​വ​രം. തീ­​പി­​ടി­​ത്തം ഉ­​ണ്ടാ­​യി മൂ­​ന്ന് മ­​ണി­​ക്കൂ­​റി­​ന് ശേ­​ഷ­​മാ­​ണ് പോ­​ലീ­​സ് അ­​പ­​ക­​ട­ ​സ്ഥ​ല­​ത്ത് എ­​ത്തി­​യ​ത്. ബ­​സ് പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ച നി­​ല­​യി­​ലാ­​ണ്. …

ഹരിയായിലെ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സി​ന് തീ​പി​ടി​ച്ച് 10 പേ​ര്‍ മ­​രി​ച്ചു Read More »

മഹാതാമാ ​ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ അറസ്റ്റിന് ഉത്തരവിടേണ്ടി വരുമെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവൽകരിച്ച സർക്കാർ നിയന്ത്രിത സൊസൈറ്റിയായ സി.പി.എ.എസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ നിർദേശം പാലിക്കാത്തതിനാലാണ് സുപ്രീം കോടതി നടപടി. ജൂലൈ 30ന് വൈസ് ചാൻസലർ ഉൾപ്പടെ സർവകലാശാലയിലെ നാല് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവത്കരിച്ച സർക്കാർ നിയന്ത്രിത സൊസൈറ്റിയായ സി.പി.എ.എസിന് വേണ്ടി എം.ജി സർവകലാശാലയിൽ നിന്ന് പിരിച്ചു …

മഹാതാമാ ​ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി Read More »

ഇടതു നേതാക്കളുടെ പ്രസംഗത്തിന് ദൂരദർശന്‍റെ സെൻസസ്

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവരാജന്‍റേയും പ്രസംഗത്തിൽ നിന്നും ഏതാനും വാക്കുഖൾ ഒഴിവാക്കാൻ നിർദേശിച്ച് ദൂരദർസനും ആകാശവാണിയും. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടഭ്യർഥിക്കുന്ന പ്രസംഗത്തിലാണ് ചില പദങ്ങൾ‌ ഒഴിവാക്കാൻ ഇരുവരോടും ആവശ്യപ്പെട്ടത്. വര്‍ഗീയ സ്വേച്ഛാധിപത്യഭരണം, കാടന്‍ നിയമങ്ങള്‍, മുസ്ലിം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യെച്ചൂരി വ്യക്തമാക്കി. സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലെ രണ്ട് …

ഇടതു നേതാക്കളുടെ പ്രസംഗത്തിന് ദൂരദർശന്‍റെ സെൻസസ് Read More »

കോവാക്സിൻ എടുത്തവരിലും പാർശ്വഫലങ്ങൾ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവരിൽ ശ്വസനത്തകരാറടക്കമുള്ള പാർശ്വഫലങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഭാരത് ബയോടെക്സ് പുറത്തിറക്കിയ കോവാക്സിൻ കുത്തിച്ച മൂന്നിൽ ഒരാൾക്കെന്ന നിലയിലാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയത്. ബനാറസ് ബിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിന്‍റെ ഭാഗമായി 926 പേരെ ഒരു വർഷമാണ് നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ‌ ശേഖരിച്ചത്. ഇവരിൽ 50 പേർക്കും അണുബാധയുണ്ടായതായി കണ്ടെത്തി. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, …

കോവാക്സിൻ എടുത്തവരിലും പാർശ്വഫലങ്ങൾ Read More »

സി.എ.എ; പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പം

ബോൻഗാവ്: പൗരത്വ നിയമ ഭേദഗതി(സി.എ.എ) നടപ്പാക്കിയതിൽ രാജ്യത്ത് വിവാദം തുടരുമ്പോൾ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്ന പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പമാണ്. കിഴക്കൻ ബംഗാളിൽ(ഇന്നത്തെ ബംഗ്ലാദേശ്) നിന്നു കുടിയേറിയ ഹിന്ദു അഭയാർഥികളായ മതുവ സമുദായാംഗങ്ങൾ ഏറെയുള്ള പ്രദേശമാണിത്. ബോൻഗാവിൻറെ രാഷ്‌ട്രീയ, സാമൂഹിക രംഗങ്ങളിൽ മതുവ വിഭാഗത്തിൻറെ സ്വാധീനം നിർണായകം. പൗരത്വത്തിനു വേണ്ടിയുള്ള ഇവരുടെ ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യ – ബംഗ്ലാ അതിർത്തി പങ്കിടുന്ന പ്രദേശത്ത് മതുവ വിഭാഗത്തെപ്പോലെ തന്നെ മുസ്‌ലിം വിഭാ​ഗവുമുണ്ട്. ഇരു വിഭാഗവും ഇടകലർന്നാണു …

സി.എ.എ; പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പം Read More »

മുംബൈയിൽ ആൺസുഹൃത്തും അമ്മയും ചേർന്ന് 6 വയസുകാരനെക്കൊണ്ട് അശ്ലീല വീഡിയോ ചിത്രീകരിപ്പിച്ചു

മുംബൈ: ആറ് വയസുള്ള മകനോട് പങ്കാളിയുമായുള്ള കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കാൻ ആവശ്യപ്പെട്ട കേസിൽ 25 കാരിയായ യുവതിക്കും 35 കാരനായ പുരുഷ സുഹൃത്തിനുമെതിരെ ഉറാൻ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു. പൻവേൽ സെഷൻസ് കോടതിയാണ് കേസെടുക്കാന്‍ പൊലീസിനോട് നിർദേശിച്ചത്. ഒരു മാസം മുമ്പ് ആൺ സുഹൃത്ത് ബലാത്സംഗം ചെയ്തതെന്നറിയിച്ച് യുവതി പൊലീസിനെ സമീപിച്ചതായും ഇയാൾക്കെതിരെ ബലാത്സംഗ കേസെടുത്തിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്, ഇവർക്കെതിരെ കോടതി നിലപാട് സ്വീകരിച്ചത്. കേസിന്‍റെ പ്രധാന തെളിവായി …

മുംബൈയിൽ ആൺസുഹൃത്തും അമ്മയും ചേർന്ന് 6 വയസുകാരനെക്കൊണ്ട് അശ്ലീല വീഡിയോ ചിത്രീകരിപ്പിച്ചു Read More »

പരസ്യ ബോർഡ്‌ തകർന്ന് മുംബൈയിൽ മരിച്ചവരുടെ എണ്ണം 16 ആയി

മുംബൈ: മുംബൈ ഘാട്ട്കോപറിൽ പരസ്യ ബോർഡ്‌ തകർന്ന് ഉണ്ടായ അപകടത്തിൽ രണ്ടു പേര് കൂടി മരിച്ചതായി റിപ്പോർട്ടുകൾ. അപകടസ്ഥലത്ത് കുടുങ്ങിയ കാറിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ദേശീയ ദുരന്തനിവാരണ സേന(എൻ.ഡി.ആർ.എഫ്) കണ്ടെടുത്തതോടെ ഘാട്‌കോപ്പർ ബിൽബോർഡ് തകർന്ന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മേയ് 15നാണ് മുംബൈയിൽ പെട്ടെന്നുള്ള പൊടിക്കാറ്റും കനത്ത മഴയും കാരണം ഹോർഡിംഗ് തകർന്നു വീണത്. അപകടത്തിൽ ഇതുവരെ 16 പേർ മരിക്കുകയും 74 പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. …

പരസ്യ ബോർഡ്‌ തകർന്ന് മുംബൈയിൽ മരിച്ചവരുടെ എണ്ണം 16 ആയി Read More »

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോർജ് പി സ്കറിയ(60), ഭാര്യ മേഴ്സി(58) മകൻ അഖിൽ(29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് സൂചന. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. അഖിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ രണ്ടു ദിവസം മുമ്പ് ബന്ധുക്കള്‍ …

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ Read More »

കമൽ ഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്‌നെന്ന്‌ ബി.ജെ.പി

ചെന്നൈ: നടൻ കമൽ ഹാസൻ നടത്തുന്ന വിനോദ പാർട്ടികളിൽ കൊക്കെയ്‌ൻ നൽകുന്നുവെന്ന ആരോപണവുമായി ബി.ജെ.പി. കുമുത്തം യൂട്യൂബ്‌ ചാനലിൽ ഗായിക സുചിത്ര പറഞ്ഞ കാര്യങ്ങളുടെ ചുവട്‌ പിടിച്ചാണ്‌ ബി.ജെ.പി വീണ്ടും കമലിനെതിരെ തിരിഞ്ഞിരിക്കുന്നത്‌. ബി.ജെ.പി തമിഴ്‌നാട്‌ വൈസ്‌ പ്രസിഡന്റ്‌ നാരായണൻ തിരുപ്പതി എക്‌സിലൂടെയാണ്‌ അന്വേഷണം ആവശ്യപ്പെട്ടത്‌. തന്റെ മുൻ ഭർത്താവ്‌ കാർത്തിക്‌ കുമാർ കൊക്കെയ്‌ൻ ഉപയോഗിക്കാറുണ്ടെന്നും തമിഴ്‌ സിനിമാ ലോകത്ത്‌ മയക്കുമരുന്ന്‌ സാധാരണമാണെന്നും സുചിത്ര ആരോപിച്ചിരുന്നു. കാർത്തിക്‌ കുമാർ സ്വവർഗാനുരാഗിയാണെന്നും, ധനുഷും ഐശ്വര്യ രജനീകാന്തും പരസ്‌പരം വഞ്ചിച്ചുവെന്നും …

കമൽ ഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്‌നെന്ന്‌ ബി.ജെ.പി Read More »

രാഹുൽ ​ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി

ന്യൂഡൽഹി: സൈനികരെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയത്. പാവപ്പെട്ട കുടുംബങ്ങളിലെ സംവരണ വിഭാഗത്തിൽ നിന്നുള്ളവർ, ധനിക കുടുംബത്തിൽ നിന്നുള്ളവർ എന്നിങ്ങനെ മോദി സർക്കാർ രണ്ട് വിഭാഗത്തിലുള്ള സൈനികരെ സൃഷ്ടിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. രാഹുൽ ഗാന്ധി നടത്തിയ പരാമർശം നുണയാണെന്നും സായുധ …

രാഹുൽ ​ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി Read More »

തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് 4 മരണം

ചെന്നൈ: ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ 15ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചെങ്കല്ലുപേട്ടു ​ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടം. കരിങ്കല്ലുമായി പോയ ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഇതിന് പിന്നിലേക്ക് മറ്റൊരു ബസ് കൂടി ഇടിച്ചു കയറുകയായിരുന്നു.

നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം അവസരത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. നാലാമത്തെ ത്രോയിലാണ് താരം മികച്ച ദൂരം കണ്ടെത്തുന്നത്. 82.06 മീറ്റര്‍ എറിഞ്ഞ മനു സില്‍വര്‍ മെഡല്‍ സ്വന്തമാക്കി. 78.39 മീറ്റര്‍ എറിഞ്ഞ ഉത്തം പട്ടേലിനാണ് വെങ്കലം. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മത്സരിക്കുന്നത്. 2021ലെ ഫെഡറേഷന്‍ കപ്പില്‍ …

നീരജ് ചോപ്രയ്ക്ക് സ്വര്‍ണം Read More »

യു.എ​സ്.എ ടീമിൽ ഇന്ത്യക്കാരും

ന്യൂയോർക്ക്: തങ്ങളുടെ കന്നി ടി20 ലോകകപ്പിനെത്തുന്ന യുഎ​സ്എയുടെ ടീമിൽ മിക്കവരും ഇന്ത്യക്കാർ. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പ് ജൂൺ 2നാണ് ആരംഭിക്കുക. മികച്ച യുവ നിരയുമായെത്തുന്ന യുഎ​സ്എ ടീമിന്റെ നായകനായെത്തുന്നത് ഇ​ന്ത്യ​ക്കാ​ര​നാ​യ മൊ​നാ​ങ്ക് പ​ട്ടേ​ലാണ്. ഗു​ജ​റാ​ത്തു​കാ​ര​നാ​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മൊ​നാ​ങ്കി​നു പു​റ​മെ മു​ൻ ര​ഞ്ജി ട്രോ​ഫി-​ഐപിഎ​ൽ ബാ​റ്റ​ർ മി​ലി​ന്ദ് കു​മാ​ർ, മു​ൻ അ​ണ്ട​ർ 19 സ്പി​ന്ന​ർ ഹ​ർ​മീ​ത് സി​ങ് എ​ന്നി​വ​രും ഇ​ന്ത്യ​യി​ൽ​ നി​ന്ന് യുഎ​സ് സം​ഘ​ത്തി​ലു​ണ്ട്. ആ​രോ​ൺ ജോ​ൺ​സ്, സ്റ്റീ​വ​ൻ ടെ​യ്‌​ല​ർ …

യു.എ​സ്.എ ടീമിൽ ഇന്ത്യക്കാരും Read More »

പ്രബീർ പുരകായസ്തയെ ഉടൻ‌ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: യു.എ.പി.എ കേസിൽ ജയിലിൽ ക‍ഴിയുകയായിരുന്ന ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിർദേശം. ഡല്‍ഹി പോലീസ് എടുത്ത യു.എ.പി.എ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീര്‍ പുരകായസ്ത സുപ്രീം …

പ്രബീർ പുരകായസ്തയെ ഉടൻ‌ വിട്ടയക്കണമെന്ന് സുപ്രീം കോടതി Read More »

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തി 3.02 കോടി രൂപ. ഇതിൽ ഭൂരിപക്ഷവും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലെ സ്ഥിര നിക്ഷേപം. സ്വന്തമായി ഭൂമിയില്ല, വീടില്ല, കാറില്ല. വാരാണസിയിൽ മത്സരിക്കുന്ന മോദി നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്വന്തം ആസ്തി വെളിപ്പെടുത്തുന്നത്. എസ്ബിഐയിൽ മോദിക്ക് 2.86 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. കൈയിൽ പണമായി 52,920 രൂപ. ഗാന്ധി നഗറിലും വാരാണസിയിലുമായി രണ്ട് ബാങ്ക് അക്കൗണ്ടുകൾ. അതിലാകെ 80,304 രൂപ.ദേശീയ സമ്പാദ്യ പദ്ധതിയിൽ 9.12 ലക്ഷം …

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ Read More »

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും അണികളും

പറ്റ്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിക്ക്(72) സഹപ്രവർത്തകരും അണികളും സുഹൃത്തുക്കളുമുൾപ്പെടെ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പറ്റ്നയിലെ ദിഘഘട്ടിൽ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ക്യാൻസർ ബാധിതനായിരുന്ന സുശീൽ മോദി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് അന്തരിച്ചത്. ഭൗതിക ശരീരം ചൊവ്വാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തിൽ പറ്റ്നയിലെത്തിച്ചു. ബി.ജെ.പി നേതാക്കൾ ചേർന്നു സ്വീകരിച്ച ഭൗതിക ശരീരം രാജേന്ദ്ര നഗറിലെ വസതിയിലും ബിഹാർ അസംബ്ലിയിലും പൊതുദർശനത്തിനു …

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും അണികളും Read More »

നരേന്ദ്ര മോദി വാരാണസിയിൽ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്‌ടറേറ്റിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റർ റോഡ് ഷോയും നടത്തിയിരുന്നു. മോദി പ്രധാനമന്ത്രിയായാൽ യോഗി ആദിത്യനാഥിനെയടക്കം ഒതുക്കുമെന്ന ഡലി്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് യു.പി മുഖ്യമന്ത്രിയെയും കൂടെക്കൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും ആദിഥ്യനാഥ് പങ്കെടുത്തിരുന്നു.

ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി, ചെന്നൈയിൽ വീടിനു മുന്നിൽ ഉറങ്ങി കിടന്നവരുടെ മേൽ വാഹനം ഇടിച്ചു കയറ്റിയ യുവതി അറസ്റ്റിൽ

ചെന്നൈ: ഗൂഗിൾ മാപ്പിട്ട് തെറ്റായ വഴിയിൽ ഓടിച്ച കാറോടിച്ച് വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 7 പേർക്ക് പരുക്ക്. സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ അശോക നഗറിന് സമീപം ഞായറാഴ്ചയാണ് സംഭവം. മാരിയപ്പനെന്ന ആളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കൾ വീടിനുള്ളിൽ സ്ഥലമില്ലാത്തതിനാൽ പുറത്ത് കിടന്നുറങ്ങുകയായിരുന്നു. വഴിതെറ്റിയെത്തിയ കാർ ഇവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാലു സ്ത്രീകളുൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. 7 പേരുടേയും …

ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി, ചെന്നൈയിൽ വീടിനു മുന്നിൽ ഉറങ്ങി കിടന്നവരുടെ മേൽ വാഹനം ഇടിച്ചു കയറ്റിയ യുവതി അറസ്റ്റിൽ Read More »

അൽഖായിദയുമായി ബന്ധമെന്ന് സംശയം; ബംഗ്ലാദേശ് സ്വദേശികളായ 2 പേർ അറസ്റ്റിൽ

ഗുവാഹത്തി: തീവ്രവാദ സംഘടനയായ അൽഖായിദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. ബഹർ മിയ(30), റസൽ മിയ(40) എന്നിവരാണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീം അംഗങ്ങളായ ഇവരെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. പാസ്പോർട്ടില്ലാതെ അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന ഇവരുടെ കയ്യിൽ നിന്ന് വ്യാജ ആധാർ കാർഡും പാൻകാർഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളെ ആകർഷിച്ച് അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.

യു.പിയിൽ പി​താ​വി​നെ അ​ടി​ച്ച് കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ച് മ​ക​ൻ

ആ​യേ​ര: സ്വ​വ​ർ​ഗ​ര​തി​യെ എ​തി​ർ​ത്ത പി​താ​വി​നെ മ​ക​ൻ ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​യേ​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ മ​ക​ൻ മൃ​ത​ദേ​ഹം ക​ത്തി​ച്ച​തി​ന് ശേ​ഷം പെ​ട്ടി​യി​ലാ​ക്കി ഉ​പേ​ക്ഷി​ച്ചു. മൃ​ത​ദേ​ഹം പാ​തി ക​ത്തി​യ നി​ല​യി​ൽ പെ​ട്ടി​ക്കു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മെ​യ് നാ​ലി​ന് കൊ​ല​പാ​ത​കം ന​ട​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷി​ക്കാ​നാ​യി മൂ​ന്ന് പോ​ലീ​സ് ടീ​മി​നെ രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​ണാ​താ​യ വ്യ​ക്തി​യു​ടെ അ​ട​യാ​ള​ങ്ങ​ളു​മാ​യി സാ​മ്യം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ …

യു.പിയിൽ പി​താ​വി​നെ അ​ടി​ച്ച് കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ച് മ​ക​ൻ Read More »

മും​ബൈ​യി​ൽ ശക്തമായ മ​ഴ​യെ തുടർന്നുണ്ടായ പൊ​ടി​ക്കാ​റ്റിൽ പ​ര​സ്യ​ ബോ​ർ​ഡ് ത​ക​ർ​ന്ന് 8 മ​ര​ണം

മും​ബൈ: അ​പ്ര​തീ​ക്ഷി​ത​മാ​യി അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യി​ലും പൊ​ടി​ക്കാ​റ്റി​ലും വാ​ണി​ജ്യ​ന​ഗ​ര​മാ​യ മും​ബൈ ന​ട്ടം​തി​രി​ഞ്ഞു. ന​ഗ​ര​ത്തി​ലെ ഘാ​ട്ട്കോ​പ്പ​ർ, ചെ​ദ്ദ​ന​ഗ​റി​ൽ നൂ​റ് അ​ടി ഉ​യ​ര​ത്തി​ലു​ള്ള പ​ര​സ്യ​ബോ​ർ​ഡ് സ​മീ​പ​ത്തെ പെ​ട്രോ​ൾ​ പ​മ്പി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ടു ​പേ​ർ മ​രി​ച്ചു. 60 പേ​ർ​ക്കു പ​രി​ക്കേ​റ്റു. നൂ​റോ​ളം പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് അ​നു​മാ​നം. 62 പേ​രെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പു​റ​ത്തെ​ത്തി​ച്ച​ത്. കോ​ർ​പ​റേ​ഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച​താ​ണ് ബോ​ർ​ഡെ​ന്ന് ബി.​എം.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. മ​ഴ​യെ തു​ട​​ർ​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഒ​രു മ​ണി​ക്കൂ​റോ​ളം നി​ല​ച്ചു. 15 …

മും​ബൈ​യി​ൽ ശക്തമായ മ​ഴ​യെ തുടർന്നുണ്ടായ പൊ​ടി​ക്കാ​റ്റിൽ പ​ര​സ്യ​ ബോ​ർ​ഡ് ത​ക​ർ​ന്ന് 8 മ​ര​ണം Read More »

പ്രജ്വലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

ബാംഗ്ലൂർ: ഹാസനിൽ നിന്നുള്ള ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്തി. നാലു വർഷം മുമ്പ് തന്‍റെ അമ്മയെ ബംഗളൂരുവിലെ വീട്ടിൽവെച്ചാണ് പ്രജ്വൽ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച് അന്വേഷണ സംഘത്തിന് മുന്നിലും വിശദമായ മൊഴി നൽകിയിട്ടുണ്ട്. അമ്മക്കു നേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ തനിക്ക് നേരെയും ലൈംഗിക അതിക്രമം ഉണ്ടായതായി യുവതി പറയുന്നു. വീഡിയോ കോളിൽ വിവസ്ത്രയാകാൻ ഉൾപ്പെടെ പ്രജ്വൽ നിർബന്ധിച്ചതായും പരാതിക്കാരി പറയുന്നു. അമ്മയുടെ ഫോണിലേക്കാണ് അയാൾ വീഡിയോകോളുകൾ ചെയ്തിരുന്നത്. …

പ്രജ്വലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി Read More »

മുതിർന്നവർക്കുള്ള ജയിലിൽ അനധികൃതമായി പാർപ്പിച്ചത് 9681 കുട്ടികളെ

ന്യൂഡല്‍ഹി: രാജ്യത്ത് മുതിര്‍ന്ന തടവുകാര്‍ക്കുള്ള ജയിലില്‍ 9681 കുട്ടികളെ അനധികൃതമായി പാര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. 2016 ജനുവരി 1 മുതല്‍ 2021 ഡിസംബര്‍ 31 വരെ ആറു വര്‍ഷത്തിനിടെയുള്ള കണക്ക് പ്രകാരമാണിത്. ലണ്ടന്‍ ആസ്ഥാനമായ ഐപ്രോബോണോ സംഘടനയുടെ പഠന റിപ്പോര്‍ട്ടാണ് കണക്കുകള്‍ പുറത്തു വിട്ടത്. തടവില്‍ കഴിഞ്ഞ കുട്ടികളെ കുറിച്ച് 570 ജില്ലാ, സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് 50 ശതമാനം വിവരം മാത്രമാണ് ലഭിച്ചത്. പ്രതിവര്‍ഷം 1600ലധികം കുട്ടികള്‍ ജയില്‍ മോചിതരാകുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

നാ​ഗപട്ടണം എം.പി അന്തരിച്ചു

ചെന്നൈ: സി.പി.ഐ നേതാവും നാ​ഗപട്ടണം സിറ്റിങ്ങ് എം.പിയുമായ എം സെൽവരാജ്(67) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാ​ഗപട്ടണം മണ്ഡലത്തിൽ നിന്ന് നാലു തവണ ലോക്സഭയിൽ എത്തിയിട്ടുണ്ട്. 1989, 1996, 1998, 2019 വർഷങ്ങളിലാണ് ലോക്സഭയിലെത്തിയത്. രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് തിരുവാരൂരിൽ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ മരണത്തിൽ …

നാ​ഗപട്ടണം എം.പി അന്തരിച്ചു Read More »

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി ഉൾപ്പെടെ ജയിലിലാവുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ജയിൽ മേചിതനായതിനു ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശം. ‌ എ.എ.പി വളരെ ചെറിയൊരു പാർട്ടിയാണ്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഞങ്ങളുടെ നാല് നേതാക്കളെ ജയിലിലേക്ക് അയച്ചത്. ആംആദ്മി പാർട്ടിയെന്നത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അത് അത്രത്തോളം വലുതായിക്കൊണ്ടിരിക്കും. പ്രധാനമന്ത്രിപോലും വിശ്വസിക്കുന്നത് എ.എ.പിയാണ് ഇന്ത്യയുടെ ഭാവിയെന്നാണെന്നും …

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി ഉൾപ്പെടെ ജയിലിലാവുമെന്ന് അരവിന്ദ് കെജ്‌രിവാൾ Read More »

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ

ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വർഷം തടവ് വിധിച്ച് കോടത്. ജാംനഗറിലെ പോക്സോ പ്രത്യേക കോടതി ജഡ്ജി എ.എ വ്യാസാണ് ശിക്ഷ വിധിച്ചത്. 2022 ലാണ് അയൽവാസിയുടെ മകനെ 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ദിവസ വേതനക്കാരനായ 26കാരനെതിരെ ഐ.പി.സി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും പ്രതി ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് നാല് ലക്ഷം രൂപ നൽകാനും …

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ Read More »

ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് നരേന്ദ്ര മോദി

മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേനയെ(യു.ബി.ടി) ‘നക്‌ലി'(ഡ്യൂപ്ലിക്കേറ്റ്) എന്നുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1993ലെ മുംബൈ ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 1993ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയും 10 വർഷം ജയിലിൽ കഴിഞ്ഞിരുന്ന ഇഖ്ബാൽ മൂസയെന്ന ബാബ ചൗഹാൻ എംവിഎയുടെ നോർത്ത് വെസ്റ്റ് സ്ഥാനാർഥി അമോൽ കീർത്തികറിന് വേണ്ടി പ്രചാരണം നടത്തുന്നതായി നേരത്തെ ബിജെപി ആരോപിച്ചിരുന്നു. സേനയുടെ പ്രചാരണത്തിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതിയുടെ സാന്നിധ്യമുണ്ടെന്ന് …

ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് നരേന്ദ്ര മോദി Read More »

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ 10 ആം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ വരൻ ആത്മഹത്യ ചെയ്തു

ബാം​ഗ്ലൂർ: കർണാടകയിലെ മടിക്കേരിയിൽ ബാല വിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതോടെ പത്താം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്ന കൊലയാളി മരിച്ച നിലയിൽ. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശെന്ന(32) യുവാവിനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത് ആ​ണെ​ന്നാ​ണ് പൊലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മീനയെന്ന(16) പെൺകുട്ടിയെ കൊലപ്പെടുത്തി ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ പൊലീ​സ് ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ വസതിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മെയ് എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇ​യാ​ളു​മാ​യി …

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ 10 ആം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ വരൻ ആത്മഹത്യ ചെയ്തു Read More »

ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഭാര്യ സുനിതക്കൊപ്പം ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആംആദ്മി പാർട്ടിയിലെ മറ്റു നേതാക്കളും കെജ്രവാളിനൊപ്പം ക്ഷേത്രദർശനത്തിൽ പങ്കെടുത്തു. വൻറോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്‍റെ വരവ്. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പൊലീസിനു പുറമേ സി.ആർ.പി.എഫിന്‍റെയും ദ്രുത കർമസേനയുടെയും വലിയ സംഘം ഇവിടെ നിലയുറപ്പിച്ചിരുന്നു. ക്ഷേത്രദർശനത്തിനു ശേഷം അദ്ദേഹം പാർട്ടി ആസ്ഥാനത്തേക്ക് …

ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ Read More »

ലൈംഗികാതിക്രമ പരാതി; ബി.ജെ.പി നേതാവ് പൊലീസ് കസ്റ്റഡിയിൽ

ബാം​ഗ്ലൂർ: ലൈംഗികാതിക്രമ പരാതിയിൽ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ. ചിത്രദുർഗയിൽ നിന്ന് ബാംഗ്ലൂരിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്. സ്വത്ത് വിൽക്കാൻ സഹായിക്കാനെന്ന വ്യാജേന സമീപിച്ച ദേവരാജ ഗൗഡ തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് നടപടി. ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ഡി.എസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻ …

ലൈംഗികാതിക്രമ പരാതി; ബി.ജെ.പി നേതാവ് പൊലീസ് കസ്റ്റഡിയിൽ Read More »

മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: വോട്ടിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ നേതാക്കൾക്ക് കത്തയച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ആശയക്കുഴപ്പം പരത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഖാർഗെയുടേതെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി. ആദ്യ ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും അന്തിമ വോട്ടിങ്ങ് ശതമാനം വൈകുന്നതിൽ ഖാർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കമ്മിഷനു നേരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശതമാനം വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്കയച്ച കത്തിൽ ചിത്രത്തിലെ ഏറ്റവുംമോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന് …

മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നൽകി Read More »

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; 2 പേർ മരിച്ചു

ന്യൂഡല്‍ഹി: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഡല്‍ഹിയിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരം വീണുണ്ടായ അപകടത്തിലാണ് മരണമുണ്ടായത്. വെള്ളിയാഴ്ച രാത്രി രാത്രി ഒമ്പതു മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 200ലധികം താമസക്കാർക്ക് വൈദ്യുതി തടസപ്പെട്ടു. കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മരങ്ങൾ കടപുഴകി വീണതായും വിവരം ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലും നേരിയ മഴ ലഭിച്ചു. മരങ്ങൾ കടപുഴകി വീണത് …

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; 2 പേർ മരിച്ചു Read More »

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം സ്വരാജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെ ബാബു ശബരിമല ശാസ്താവിന്‍റെ ചിത്രം ഉപയോഗിച്ചുവെന്ന് ആരോപിച്ച് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ ഹർജി തള്ളി. ഹൈക്കോടതിയിൽ കേസ് നടക്കവേ എം സ്വരാജിന്‍റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു സുപ്രീംകോടതിയെ …

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് സുപ്രീം കോടതിയിലേക്ക് Read More »

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമെന്ന് സി.ഡബ്ല്യു.സി

ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ അണക്കെട്ടുകളിൽ ഇനി അവശേഷിക്കുന്നത് ആകെ സംഭരണ ശേഷിയുടെ 15 ശതമാനം മാത്രം വെള്ളമെന്ന് കേന്ദ്ര ജല കമ്മിഷൻ(സി.ഡബ്ല്യു.സി). കഴിഞ്ഞ 10 വർഷത്തിനിടെ ഈ സമയത്ത് ഏറ്റവും കുറഞ്ഞ ജലനിരപ്പാണിതെന്നും കമ്മിഷൻറെ കണക്കുകൾ. ദേശീയ തലത്തിൽ 150 അണക്കെട്ടുകളാണ് കമ്മിഷൻറെ മേൽനോട്ടത്തിലുള്ളത്. 17,878.4 കോടി ഘനമീറ്റർ ജലമാണ് ഇവയുടെ ആകെ സംഭരണ ശേഷി. രാജ്യത്തെ മൊത്തം അണക്കെട്ടുകളുടെ ജലസംഭരണശേഷിയുടെ(25,781.2 കോടിഘനമീറ്റർ) 69.35 ശതമാനമാണിത്. കമ്മിഷൻറെ മേൽനോട്ടത്തിലുള്ള അണക്കെട്ടുകളിൽ നിലവിൽ സംഭരണശേഷിയുടെ 27 ശതമാനം മാത്രമാണു വെള്ളമുള്ളത്. …

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമെന്ന് സി.ഡബ്ല്യു.സി Read More »

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ‌ ഒന്നു വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. 50 ദിവസത്തോളമാണ് കെജ്‌രിവാൾ ജുഡീഷ്യൽ, ഇ.ഡി കസ്റ്റഡികളിലായി കഴിഞ്ഞത്. സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയത് ഉപാധികളോടെയായിരുന്നു. ജാമ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രമാണ്. ഈ കാലയളവിൽ കേസിനെക്കുറിച്ച് സംസാരിക്കാൻ പാടില്ല, മുഖ്യമന്ത്രിയുടേതായ …

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യം Read More »

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്നു പിന്‍മാറിയ പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു

ബാംഗ്ലൂർ: ബാല വിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതിനെ തുടർന്ന് പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിൽ ആണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശെന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു. തുടർന്ന് വിവാഹത്തിൽ നിന്ന് കുടുംബം പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി …

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്നു പിന്‍മാറിയ പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു Read More »

നരേന്ദ്ര ദാഭോൽക്കർ വധം കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം

പുനെ: സാമൂഹ്യ പ്രവർത്തകനും യുക്തിവാദിയും ഡോക്‌ടറുമായിരുന്ന നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് പുനെ കോടതി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ സച്ചിൻ അന്ദുരെ, ശരദ് കലാസ്കർ എന്നിവർക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നു പേരെ വെറുതെവിട്ടു. ഡോ. വിരേന്ദ്രസിങ് താവ്ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മൂന്നു വർഷം നീണ്ട വിചാരണക്കൊടുവിൽ പുനെ സെഷൻസ് കോടതി ജഡ്ജി പി.പി. ജാദവാണ് വിധി പ്രസ്താവിച്ചത്. മഹാരാഷ്ട്ര അന്ധശ്രദ്ധ …

നരേന്ദ്ര ദാഭോൽക്കർ വധം കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം Read More »

വിദ്വേഷ വീഡിയോ പ്രചരണം: ബി.ജെ.പി ഐ.ടി സെൽ സംസ്ഥാന കൺവീനറിനെ ചോദ്യം ചെയ്ത് കർണാടക പൊലീസ്

ബാംഗ്ലൂർ: മുസ്ലീം സംവരണ വിഷയത്തിൽ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി ഐടി സെൽ സംസ്ഥാന കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ ചോദ്യം ചെയ്ത് പൊലീസ്. പ്രശാന്തിന് നേരത്തെ മുൻകൂർ ജാമ്യമെടുത്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും ചേർന്ന് ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾ‌ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്ലീങ്ങൾക്കു നൽകുന്നെന്ന് ആരോപിക്കുന്ന ആനിമേഷൻ വീഡിയോയാണ് പ്രചരിപ്പിച്ചത്. ഈ കേസിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്‍റ് ബി.വൈ വിജയേന്ദ്ര എന്നിവർക്ക് …

വിദ്വേഷ വീഡിയോ പ്രചരണം: ബി.ജെ.പി ഐ.ടി സെൽ സംസ്ഥാന കൺവീനറിനെ ചോദ്യം ചെയ്ത് കർണാടക പൊലീസ് Read More »

ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു

ച​​​ണ്ഡി​​​ഗ​​​ഡ്: ന്യൂ​​​ന​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​വും നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ബി​​​ജെ​​​പി​​​യും അ​​​ണി​​​യ​​​റ നീ​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വി​​​ശ്വാ​​​സ വോ​​​ട്ട് തേ​​​ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സും ജെ​​​ജെ​​​പി​​​യും ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ണ്ഡാ​​​രു ദ​​​ത്താ​​​ത്രേ​​​യ​​​യെ സ​​​മീ​​​പി​​​ച്ചു. ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യ ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളും ഇ​​​ന്നു നേ​​​രി​​​ട്ടു കാ​​​ണാ​​​ൻ സ​​​മ​​​യം തേ​​​ടി. സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പി​​​ന്തു​​​ണ പി​​​ൻ​​​വ​​​ലി​​​ച്ച മൂ​​​ന്നു സ്വ​​​ത​​​ന്ത്ര​​​രും കോ​​​ൺ​​​ഗ്ര​​​സി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, മു​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി ജെ​​​ജെ​​​പി​​​യി​​​ൽ പി​​​ള​​​ർ​​​പ്പു​​​ണ്ടാ​​​ക്കാ​​​നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മം. ജെ​​​ജെ​​​പി​​​യു​​​ടെ നാ​​​ല് എം​​​എ​​​ൽ​​​എ​​​മാ​​​ർ …

ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു Read More »

ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു എന്നാണ് വിവരം. മരിച്ച 8 പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. കൂടാതെ 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. പരുക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇമ്രാൻ ഖാൻ്റെ ഭാര്യയെ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്

ഇസ്ലാമാബാദ്‌: വീട്ടുതടങ്കലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ഭാര്യ ബുഷറ ബീബിയെ അദ്യല ജയിലിലേക്ക്‌ മാറ്റാൻ ഇസ്ലാമാബാദ്‌ കോടതി ഉത്തരവ്. ബുഷറ നൽകിയ ഹർജി മുൻനിർത്തിയാണ് കോടതിയുടെ നടപടി. സുരക്ഷ പ്രശ്‌നങ്ങൾ പരിഗണിച്ച് ജയിലിലേക്ക് മാറ്റാനാണ് ഉത്തരവ് വീട്ടു തടങ്കലിൽ മലിനമായ ഭക്ഷണം നൽകുന്നതായി ബുഷറ ബീബി പരാതിപ്പെട്ടിരുന്നു. സ്വകാര്യതയെ ഹനിക്കും വിധം സി.സി.റ്റി.വി മുറിയിൽ ഘടിപ്പിച്ചതിന് എതിരെയും അവർ പരാതിപ്പെട്ടു. ജനുവരിയിലാണ്‌ ഇരുവരും ശിക്ഷയുടെ ഭാഗമായി വീട്ടുതടങ്ങലിലായത്.

കർഷക സമരം; പഞ്ചാബ് അതിർത്തിയിൽ വനിതാ കർഷക കുഴഞ്ഞു വീണ് മരിച്ചു

ഛത്തീസ്ഗഢ്: പഞ്ചാബ് അതിർത്തിയിൽ കർഷക സമരത്തിൽ പങ്കെടുത്ത വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൗകിൽ നടത്തിവന്ന ട്രെയിൻ തടയൽ സമയത്തിനിടെ സുഖ്മിന്ദർ കൗൾ എന്ന കർഷക കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21ആമത്തെ വ്യക്തിയാണിവരെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. കർഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടു.

ഇന്ത്യൻ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തി; ഓസ്ട്രേലിയയിൽ സഹോദരങ്ങൾ അറസ്റ്റിൽ

മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി കേസിൽ ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. ഹരിയാന കർണാൽ സ്വദേശിയായ എംടെക് വിദ്യാർഥി നവജീത് സന്ധു(22)വാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം ഒമ്പതിനായിരുന്നു സംഭവം. വാടകയുമായി ബന്ധപ്പെട്ട് ചില വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോഴാണ് നവ്ജീത് സന്ധുവിന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അഭിജിത് (26), റോബിൻ ​ഗാർതൻ (27) എന്നിവരെ ചൊവ്വാഴ്ച രാവിലെ ​ഗോൾബേണിൽ നിന്നാണ് വിക്ടോറിയ പൊലീസ് സംഘം പിടികൂടിയത്. പ്രതികളും കർണാൽ സ്വദേശികളാണ്. നവജീത് …

ഇന്ത്യൻ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തി; ഓസ്ട്രേലിയയിൽ സഹോദരങ്ങൾ അറസ്റ്റിൽ Read More »

ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അന്ത്യശാസനം, കേന്ദ്ര സർക്കാർ യോഗം വിളിച്ചു

ന്യൂഡൽഹി: വിമാന സർവീസുകൾ പ്രതിസന്ധിയിലാവും വിധം പ്രതിഷേധം തുടരുന്ന ജീവനക്കാർ അന്ത്യശാസനം നൽകി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച വൈകിട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ജീവനക്കാർക്ക് കമ്പനി നൽകിയ നിർദേശം. നേരത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 ഓളം ജീവനക്കാരെ എയർ ഇന്ത്യ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് അന്ത്യശാസനം. അതേസമയം, പ്രതിസന്ധിക്ക് പരിഹാരം തേടി കേന്ദ്ര സർക്കാർ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഡൽഹിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. മാനേജ്മെന്‍റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോ​ഗത്തിൽ പങ്കെടുക്കും. കൂട്ടത്തോടെ …

ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അന്ത്യശാസനം, കേന്ദ്ര സർക്കാർ യോഗം വിളിച്ചു Read More »

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല

ചണ്ഡീഗഡ്: ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല. ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തിയത്. എന്നാൽ ഇതിൽനിന്ന് മൂന്നു പേർ കോൺഗ്രസിൽ ചേർന്നതോടെ നയാബ് സിങ്ങ് സൈനി സർക്കാരിന്‍റെ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും ഭൂരിപക്ഷം തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നപക്ഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ദുഷ്യന്ത് കത്തിൽ ആവശ്യപ്പെടുന്നു. 2019 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ …

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല Read More »

മുംബൈ വിമാനത്താവളം 6 മണിക്കൂറോളം അടച്ചിടും

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് (സിഎസ്എംഐഎ) ഇന്ന് (09/05/2024) 6 മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രൈമറി റൺവേ 09/27, സെക്കൻഡറി റൺവേ 14/32 എന്നിവ മൺസൂൺ അറ്റകുറ്റപ്പണികൾക്കായി രാവിലെ 11 മുതൽ വൈകിട്ട് 5 വരെ അടച്ചിടും. വിമാന താവളത്തിന്‍റെ അറ്റകുറ്റപ്പണികളും റൺവേകളുടെ അറ്റകുറ്റപ്പണികളുമാണ് കാരണം. മൺസൂൺ സമയത്ത് ലാൻഡിംഗും ടേക്ക് ഓഫും സമയത്ത് വെള്ളക്കെട്ടും മറ്റ് പ്രശ്‌നങ്ങളും കാരണം തടസ്സങ്ങൾ പല പ്രശ്നങ്ങളും നേരിടേണ്ടിവരും, അതിന്‍റെ ഭാഗമായാണ് …

മുംബൈ വിമാനത്താവളം 6 മണിക്കൂറോളം അടച്ചിടും Read More »

ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെ, ഉത്തരേന്ത്യക്കാർ വെള്ളക്കാരെ പോലെ; വിവാദമായി കോൺ​ഗ്രസ് നേതാവിന്റെ പരാമർശം

ന്യൂഡൽഹി: പിന്തുടർച്ചാ സ്വത്ത് വിവാദത്തിനു പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് സാം പിത്രേദ. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കു കിഴക്കുള്ളവർ ചൈനക്കാരെ പോലെയും ഉത്തരേന്ത്യയിൽ ഉള്ളവർ വെള്ളക്കാരെ പോലെയുമെന്ന് ആയിരുന്നു പിത്രോദയുടെ പരാമർശം. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിനിടെ ആണ് വിവാദ പ്രസ്താവന. ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിന് ഇടയിൽ നടത്തിയ നിരീഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കിടെയുണ്ടാകുന്ന കലാപങ്ങൾ മാറ്റി നിർത്തിയാൽ 75 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാൻ …

ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെ, ഉത്തരേന്ത്യക്കാർ വെള്ളക്കാരെ പോലെ; വിവാദമായി കോൺ​ഗ്രസ് നേതാവിന്റെ പരാമർശം Read More »

അവിശ്വാസ പ്രമേയം വന്നാല്‍ ഹരിയാനയിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി

ചണ്ഡീഗഢ്: ഹരിയാനയിൽ ബി.ജെ.പി സർക്കാരിനെതിരെ പ്രമേയം കൊണ്ടുവരികയാണെങ്കിൽ പിന്തുണക്കുമെന്ന് മുന്‍ സഖ്യ കക്ഷിയായിരുന്ന ജെ.ജെ.പി(ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നാൽ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നു പേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ്ങ് സൈനി സർക്കാരിന്റെ നിലനിൽപ്പ്‌ തുലാസിലായിരുന്നു. ഇതിന് പിന്നാലെയാണ് ജെ.ജെ.പിയും ബി.ജെ.പിയ്ക്കെതിരെ രം​ഗത്തെത്തിയത്. 90 അംഗ നിയമസഭയിൽ നിലവിൽ 88 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക്‌ …

അവിശ്വാസ പ്രമേയം വന്നാല്‍ ഹരിയാനയിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി Read More »