ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്‌ടറേറ്റിൽ എത്തിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റർ റോഡ് ഷോയും നടത്തിയിരുന്നു.
മോദി പ്രധാനമന്ത്രിയായാൽ യോഗി ആദിത്യനാഥിനെയടക്കം ഒതുക്കുമെന്ന ഡലി്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് യു.പി മുഖ്യമന്ത്രിയെയും കൂടെക്കൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും ആദിഥ്യനാഥ് പങ്കെടുത്തിരുന്നു.