Timely news thodupuzha

logo

Crime

സത്യേന്ദറിനെതിരെ കേസെടുക്കാൻ സാധ്യത; അനുമതി തേടി സി.ബി.ഐ

ന്യൂഡൽഹി: ധനികരായ കുറ്റവാളികൾക്ക് ജയിലിലൽ സുഖജീവിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിനെതിരെ കേസടുക്കാൻ ഒരുങ്ങി സിബിഐ. അനുമതി തേടിക്കൊണ്ട് സി.ബി.ഐ ലഫ്. ഗവണർ വി.കെ സക്സേനയ്ക്കു കത്ത് നൽകി. കള്ളപ്പണം വെളുപ്പിൽ കേസിൽ പ്രതിയയാതിനെ തുടർന്നാണ് ജെയിൻ തൻറെ മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഡൽഹിയിലെ ജയിലുകളുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. വിവാദ ഉടനിലക്കാരനായ സുകാഷ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം പണം വാങ്ങിയതായി സി.ബി.ഐ ആരോപിക്കുന്നുണ്ട്. കൂടാതെ ഡൽഹിയിലെ ജയിലുകളിൽ കഴിയുന്ന ധനികരിൽ …

സത്യേന്ദറിനെതിരെ കേസെടുക്കാൻ സാധ്യത; അനുമതി തേടി സി.ബി.ഐ Read More »

കോടതി വിധി കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്കുള്ള ശക്തമായ താക്കീത്; മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവ പീഡനക്കേസിലെ കോടതി വിധി കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങൾ പ്രവർത്തിച്ചത്. പരാതി ലഭിച്ചപ്പോൾ തന്നെ പൊലീസ് …

കോടതി വിധി കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്കുള്ള ശക്തമായ താക്കീത്; മുഖ്യമന്ത്രി Read More »

അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: കേരളം കാത്തിരുന്ന വിധിപ്രഖ്യാപനം നടന്നു. ആലുവയിൽ അഞ്ച് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിനാണ് പ്രതിയെ പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനും മറ്റ് പോക്സോ വകുപ്പുകൾക്കുമായി മൂന്ന് ജീവപര്യന്തവപം പ്രതിക്ക് വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് 5 വർഷവും ജസ്റ്റിസ് ജുവനൈൽ വകുപ്പ് പ്രകാരം കുട്ടിക്ക് ലഹരി നൽകിയതിന് 3 വർഷവും തടവിന് ശിക്ഷിച്ചിട്ടുണ്ട്. എറണാകുളം പോക്‌സോ …

അസ്ഫാക് ആലത്തിന് വധശിക്ഷ Read More »

മദ്യപിച്ച് വഴക്ക്; കണ്ണൂരിൽ കുത്തേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലക്കോട് അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യുവാണ്(36) കൊല്ലപ്പെട്ടത്. സുഹൃത്ത് ആലക്കോട് സ്വദേശി ജയേഷ് പൊലീസ് കസ്റ്റഡിയിലാണ്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ആലുവ പീഡനം; ശിക്ഷാ വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക്‌ ആലത്തിൻറെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജൂലൈ 28നാണ്‌ ബിഹാർ ദമ്പതികളുടെ മകൾ അതിദാരുണമായി കൊല്ലപ്പെട്ടത്‌. സംഭവം നടന്ന്‌ മണിക്കൂറുകൾക്കം പ്രതി ബിഹാർ സ്വദേശി അസ്‌ഫാക്‌ ആലമിനെ പൊലീസ്‌ പിടികൂടി. പ്രതിക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തിന്‌ നീതിലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക അന്വേഷകസംഘത്തെയും നിയോഗിച്ചു. സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറായി ജി മോഹൻരാജിനെ നിയമിച്ച്‌ റെക്കോഡ്‌ …

ആലുവ പീഡനം; ശിക്ഷാ വിധി ഇന്ന് Read More »

നെടുമ്പാശേരിയിൽ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി. വളയരൂപത്തിലാക്കിയ സ്വർണം ക്രീമിൽ പൂഴ്ത്തി ഗ്രിൻ ചാനൽവഴി കടത്താനായിരുന്നു ശ്രമം. ഇറ്റലിയിൽ നിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്.

ദുരിതാശ്വാസനിധി വകമാറ്റി; വിധി ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ ലോകായുക്ത ഇന്ന് വിധി പറയും. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് വിധി പറയുക. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. കോണ്‍ഗ്രസ് നേതാവ് ആര്‍.എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ നടപടിയാവശ്യപ്പെട്ട് ലോകായുക്തയെ …

ദുരിതാശ്വാസനിധി വകമാറ്റി; വിധി ഇന്ന് Read More »

മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി

കണ്ണൂർ: അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെയ്പ്പുണ്ടായാത്. പട്രോളിങ് സമയത്ത് മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് തിരിച്ചടിച്ചു. സംഭവത്തിൽ രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായാണ് വിവരം. മൂന്നു തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ വയനാട് പേര്യയിലും മാവോയിസ്റ്റും പൊലീസും തമ്മിൽ വെടിവെയ്പ് നടന്നിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി കണ്ണൂർ ജില്ലയിലെ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ കരിക്കോട്ടക്കരിയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയതായും വിവരമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് …

മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി Read More »

ഉഡുപ്പിയിൽ അമ്മയും ആൺമക്കളും വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ

ബാംഗ്ലൂർ: കർണാടകയിലെ ഉഡുപ്പിയിൽ അമ്മയും മക്കളും വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നെജർ ഗ്രാമത്തിലാണ് സംഭവം. ഹസീനയെന്ന വീട്ടമ്മയും മൂന്നു ആൺ മക്കളുമാണ് കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർതൃമാതാവിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവിടെക്കെത്തിയ 12 കാരനായ ഇളയമകനെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം പഠിച്ചു. അതേസമയം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് …

ഉഡുപ്പിയിൽ അമ്മയും ആൺമക്കളും വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ Read More »

മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ് തുടങ്ങി

ആലപ്പുഴ: കുന്നിടിച്ചു നിരത്തുന്നതിനെതിരെ പ്രതിഷേധം ആളിക്കത്തിയ ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ് തുടങ്ങി. മണ്ണുമായെത്തുന്ന ലോറികൾ തടയുമെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. തുടർന്ന് വൻ പൊലീസ് സന്നാഹവും സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് വൻ സംഘർഷമുണ്ടായിരുന്നു. പൊലീസും നാട്ടുകാരും ഏറ്റുമുട്ടേണ്ടി വരുകയും നിരവധി പേരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സ്ര്തീകളടക്കം നിരവധി പേരാണ് പ്രതിഷേധമായി രംഗത്തെത്തിയത്. ഹൈക്കോടതിയുടെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് മണ്ണെടുപ്പ് നടക്കുന്നതെന്നും നാട്ടുകാർ സഹകരിക്കണമെന്നും തഹസിൽദാർ ആവശ്യപ്പെട്ടു. കുന്നുകളിടിച്ച് …

മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ് തുടങ്ങി Read More »

അടച്ചുപൂട്ടിയ പപ്പടവട റസ്‌റ്റോറന്റ് പങ്കാളി എം.ഡി.എം.എയുമായി പിടിയിൽ

കൊച്ചി: കലൂരിൽ അടച്ചുപൂട്ടിയ പപ്പടവട റസ്‌റ്റോറന്റ് പങ്കാളി എം.ഡി.എം.എയുമായി വീണ്ടും പിടിയിലായ കേസിൽ അന്വേഷണം ബാംഗ്ലൂരിലേക്ക്. പ്രതി പനമ്പള്ളിനഗർ പുത്തൻമഠത്തിൽ എൽ.ഐ.ജി 767ൽ അമൽനായർ (38) ലഹരി മരുന്ന് എത്തിച്ചിരുന്നത് ബാംഗ്ലൂരിൽ നിന്നാണ്. കഴിഞ്ഞവർഷം ലഹരിക്കേസിൽ അറസ്‌റ്റിലായ അമലിന് അന്ന് മയക്കുമരുന്ന് നൽകിയിരുന്നത് ബാംഗ്ലൂരിലുള്ള ആഫ്രിക്കൻ വംശജനാണ്. ഈ കേസിലും ആഫ്രിക്കൻ വംശജന് പങ്കുള്ളതായാണ് സൂചന. പ്രതിയുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്‌ച നൽകും. ഇയാളെ ചോദ്യംചെയ്‌തശേഷം ബാംഗ്ലൂരിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാത്രിയാണ് എറണാകുളം സൗത്ത് പൊലീസ് അമലിനെ …

അടച്ചുപൂട്ടിയ പപ്പടവട റസ്‌റ്റോറന്റ് പങ്കാളി എം.ഡി.എം.എയുമായി പിടിയിൽ Read More »

ഐഎസ്ഐഎസ് ബന്ധം; രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പദ്ധതിയിട്ടു; നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി :ഐ​എ​സ്ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. യു​പി പൊ​ലീ​സ് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ന​വേ​ദ് സി​ദ്ദി​ഖി (23), മു​ഹ​മ്മ​ദ് നാ​സിം (23) മു​ഹ​മ്മ​ദ് നൊ​മാ​ൻ (27), റാ​ക്കി​ബ് ഇ​മാം അ​ൻ​സാ​രി(29), എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ലി​ഗ​ഡ് മു​സ്ലീം സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദ​ധാ​രി​ക​ളാ​ണ് ഇ​വ​ർ. പ്ര​തി​ക​ളി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണും പെ​ൻ​ഡ്രൈ​വും പി​ടി​ച്ചെ​ടു​ത്തു. ഐ​എ​സു​മാ​യി മ​റ്റു​ള്ള ആ​ളു​ക​ളെ ബ​ന്ധി​പ്പി​ക്കാ​ൻ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​വ​ർ ശ്ര​മി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. സ​മാ​ന …

ഐഎസ്ഐഎസ് ബന്ധം; രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പദ്ധതിയിട്ടു; നാല് പേർ അറസ്റ്റിൽ Read More »

ചെന്നൈയിൽ ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്

ചെന്നൈ: പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. പ്രതി പിടിയിൽ. മുരളീകൃഷ്ണ എന്നയാളാണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല. പ്രാർഥന ഫലിക്കാത്തതിനാലാണ് ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന മുരളികൃഷ്ണ ക്ഷേത്രത്തിൽ സ്ഥിരമായി ദർശനത്തിന് എത്താറുണ്ട്. എന്നും നടത്തുന്ന പ്രാർഥനകൾ ഫലിക്കാത്തതിനാൽ ചായക്കടയ്ക്ക് ഉള്ളിൽ നിന്നും പെട്രോൾ ബോംബ് നിർമ്മിക്കുകയും തുടർന്ന് പ്രതി ക്ഷേത്രത്തിൻ്റെ അകത്തേക്ക് കടന്ന് ക്ഷേത്രത്തിന് …

ചെന്നൈയിൽ ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ് Read More »

വ്യാജമദ്യ ദുരന്തം; ഹരിയാനയിൽ മരണസംഖ്യ 19 ആയി

ചണ്ഡീഗഡ്: ഹരിയാനയിൽ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 19 ആയി ഉയർന്നു. തുടക്കത്തിൽ യമുനാനഗറിൽ നിന്നാണ് വ്യാജമദ്യം കഴിച്ച് മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാലിപ്പോൾ യമുനാനഗറിൽ മാത്രം 12 പേരാണ് മരിച്ചതെന്നാണ് വിവരം. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമത്തിലും അംബാല ജില്ലയിലുമാണ് മരണങ്ങൾ സംഭവിച്ചത്. വ്യാജ മദ്യം തയ്യാറാക്കാൻ ഉപയോഗിച്ച 14 ഡ്രമ്മുകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട പഴയ ഫാക്ടറിയിലാണ് പ്രതികൾ വ്യാജ മദ്യം തയ്യാറാക്കിയിരുന്നത്. ഇത്തരത്തിൽ 200 ബോക്‌സുകൾ ഇവർ …

വ്യാജമദ്യ ദുരന്തം; ഹരിയാനയിൽ മരണസംഖ്യ 19 ആയി Read More »

പത്തനംതിട്ടയിൽ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

പത്തനംതിട്ട: ഓമല്ലൂരിലെ റോഡരികിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ മൃതദേഹം പുരുഷൻ്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ശനിയാഴ്‌ച രാവിലെയാണ് സംഭവം. ഓമല്ലൂരിലെ പള്ളത്ത് റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

കൂട്ടുകാരിയോട് സംസാരിച്ചു; 12ആം ക്ലാസുകാരൻറെ വിരൽ അറുത്തുമാറ്റി സീനിയർ

ന്യൂഡൽഹി: ട്യൂഷൻ ക്ലാസിലെ കൂട്ടുകാരിയോട് സംസാരിച്ചതിന് 12ആം ക്ലാസുകാരൻറെ വിരൽ സീനിയറായിരുന്ന വിദ്യാർത്ഥിനി അറുത്തുമാറ്റി. സംഭവത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിലെ ദ്വാരക സൗത്തിൽ ഒക്ടോബർ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. മോട്ടോർ സൈക്കിൾ ചെയിനിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടുവെന്നാണ് എല്ലാരോടും പറഞ്ഞിരുന്നത്. എന്നാൽ‌ വെള്ളിയാഴ്ച കുട്ടി മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി ഇതേ സ്‌കൂളിൽ നേരത്തെ പഠിച്ചിരുന്നതാണ്. ട്യൂഷൻ ക്ലാസിലെ …

കൂട്ടുകാരിയോട് സംസാരിച്ചു; 12ആം ക്ലാസുകാരൻറെ വിരൽ അറുത്തുമാറ്റി സീനിയർ Read More »

കടബാധ്യത; കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് പ്രസാദ് (55)ആണ് ആത്മഹത്യ ചെയ്തത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ വായ്പ ലഭിക്കാതിരുന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.

സഹകരണ മേഖലയെ ജനങ്ങൾ സംരക്ഷിക്കും, അവർക്ക് മുൻപന്തിയിൽ സർക്കാരും; മുഖ്യമന്ത്രി

കോഴിക്കോട്: സഹകരണ മേഖലയെ സംരക്ഷിക്കാൻ ജനങ്ങളുണ്ടാകുമെന്നും അവർക്ക് മുൻപന്തിയിൽ സർക്കാരുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖല ജനങ്ങളുടേതാണ്. സഹകരണ മേഖലയെ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ലെന്നും സഹകരണമേഖലയെ തകർത്തു കളയാമെന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ കേരളത്തിലെ സഹകരണമേഖലയെ ഉന്നംവച്ചു നടത്തിയ നീക്കങ്ങൾ സഹകരണ മേഖല ഒറ്റക്കെട്ടായി നേരിട്ടു. നമ്മുടെ സംസ്ഥാനത്ത് മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകളും …

സഹകരണ മേഖലയെ ജനങ്ങൾ സംരക്ഷിക്കും, അവർക്ക് മുൻപന്തിയിൽ സർക്കാരും; മുഖ്യമന്ത്രി Read More »

ഓരോ 10 മിനിറ്റിലും ഒരു കുട്ടി ഗാസയില്‍ കൊല്ലപ്പെടുന്നു; ടെഡ്രോസ് അദാനോം ഗിബര്‍സീയുസ്

​ന്യൂഡല്‍ഹി: ഗാസയില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗിബര്‍സീയുസ്. ഗാസയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ 250ഓളം ആക്രമണങ്ങളാണ് ഉണ്ടായത്. 100ഓളം യു.എന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗായയില്‍ ഒരാളും സുരക്ഷിതരല്ലെന്ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അദ്ദേഹം അറിയിച്ചു. അതേസമയം, ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഗാസയിലെ നാല് ആശുപത്രികള്‍ ഇസ്രായേല്‍ സേന വളഞ്ഞിരുന്നു. അല്‍ …

ഓരോ 10 മിനിറ്റിലും ഒരു കുട്ടി ഗാസയില്‍ കൊല്ലപ്പെടുന്നു; ടെഡ്രോസ് അദാനോം ഗിബര്‍സീയുസ് Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 109 വർഷം തടവ്

പത്തനംതിട്ട: പോക്സോ കേസിൽ പ്രതിയെ 109 വർഷം തടവിനു ശിക്ഷിച്ചു. പന്തളം പൂഴിക്കാട് സ്വദേശി തോമസ് സാമുവലിനെയാണ് കേടതി ശിക്ഷിച്ചത്. തമിഴ്നാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. അടൂർ ഫസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടേതാണ് ഉത്തരവ്.

സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

കൊച്ചി: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞെങ്കിലും പരാതിയുമായി മുന്നോട്ട് പോവാനായിരുന്നു മാധ്യമ പ്രവർത്തകയുടെ …

സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് Read More »

വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

കൊച്ചി: കോതമംഗലം പൊലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. രാവിലെ പത്തുമണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ് കോതമംഗലം സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺകോൾ എത്തുന്നത്. ഭീഷണി സന്ദേശം ലഭിച്ചയുടനെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പരിശോധനയിൽ വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തുകയായിരുന്നു.

പട്ടാപ്പകൽ 25 മിനിറ്റ് കൊണ്ട് 10 കോടി രൂപയുടെ സ്വർണവും വജ്രവും കൊള്ളയടിച്ച് മോഷ്ടാക്കൾ

ഡെറാഡൂൺ: സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൊള്ള നൽകിയ ഞെട്ടലിലാണ് ഉത്തരാഖണ്ഡ് ഇപ്പോഴും. പട്ടാപ്പകൽ വെറും 25 മിനിറ്റ് കൊണ്ട് 10 കോടി രൂപയുടെ സ്വർണവും വജ്രവുമാണ് മോഷ്ടാക്കൾ കൊള്ളയടിച്ചത്. ഡെറാഡൂണിലെ രാജ്പുർ റോഡിലുള്ള റിലയൻസ് സ്വർണ വജ്ര ആഭരണശാലയിൽ വ്യാഴാഴ്ചയാണ് കൊള്ള നടന്നത്. ഉത്തരാഖണ്ഡ് സ്ഥാപന ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുർമു നഗരത്തിലെത്തിയ ദിവസം. കൂടുതൽ പൊലീസുകാരും രാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുമെന്ന് കണക്കു കൂട്ടിയായിരുന്നു അന്നു തന്നെ കൊള്ളയ്ക്കായി തെരഞ്ഞെടുത്തതെന്നാണ് പൊലീസിന്‍റെ …

പട്ടാപ്പകൽ 25 മിനിറ്റ് കൊണ്ട് 10 കോടി രൂപയുടെ സ്വർണവും വജ്രവും കൊള്ളയടിച്ച് മോഷ്ടാക്കൾ Read More »

പാലമേൽ മണ്ണെടുപ്പ്; പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം

ആലപ്പുഴ: നൂറനാട് പാലമേൽ മണ്ണെടുപ്പിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധത്തിന് പിന്തുണയായി എം.എസ്.അരുൺ കുമാർ എം.എൽ.എയും രംഗത്തെത്തി. പുലർച്ചെ പ്രതിഷേധത്തെ തുടർന്ന് 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് പ്രതിഷേധമായി രംഗത്തെത്തിയിരിക്കുന്നത്. മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാരൊന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. കുന്നുകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പാലമേൽ പഞ്ചായത്തിന്‍റെയും മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ മാസങ്ങളായി സംഘർഷം നടക്കുന്നുണ്ടായിരുന്നു. ഗ്രമപഞ്ചായത്തടക്കം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മണ്ണെടുക്കുന്നതിന് അനുകൂലമായ ഉത്തരവാണ് വന്നത്. തുടർന്ന് ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. …

പാലമേൽ മണ്ണെടുപ്പ്; പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം Read More »

ഇസ്രയേൽ അധിനിവേശ യുദ്ധം അവസാനിപ്പിക്കണം; അടിയന്തര അറബ് ഉച്ചകോടി നാളെ റിയാദിൽ

മനാമ: ഗാസയിലെ ഇസ്രയേൽ അധിനിവേശ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര അറബ് ഉച്ചകോടി ശനിയാഴ്ച റിയാദിൽ ചേരും. അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ സെഷനിൽ 22 അറബ് രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കും. യോഗത്തിന്റെ തയ്യാറെടുപ്പുകൾ വ്യാഴാഴ്ച റിയാദിൽ യോഗം ചേർന്ന അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വിലയിരുത്തി. ഞായറാഴ്ച ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ(ഒ.ഐ.സി) രാജ്യങ്ങളുടെ അസാധാരണ യോഗവും ചേരും. ഒക്ടോബർ 18ന് ഈജിപ്തിൽ ചേർന്ന വിദേശകാര്യ മന്ത്രിതല ഒഐസി യോഗം അടിയന്തര വെടിനിർത്തലിന് …

ഇസ്രയേൽ അധിനിവേശ യുദ്ധം അവസാനിപ്പിക്കണം; അടിയന്തര അറബ് ഉച്ചകോടി നാളെ റിയാദിൽ Read More »

ഹമാസിനെതിരെയല്ല, എല്ലാ പലസ്തീൻകാർക്കും എതിരെയാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്‌; പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി

പാരീസ്‌: രാജ്യത്തിന്‌ അന്താരാഷ്‌ട്ര സംരക്ഷണം വേണെന്ന്‌ പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മൊഹമ്മദ് ശ്തയ്യെ പാരീസിൽ നടന്ന ഗാസ സഹായ സമ്മേളനത്തിൽ പറഞ്ഞു. ഗാസയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ലംഘിക്കപ്പെട്ടെന്നും യുദ്ധക്കുറ്റങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിക്കാൻ എത്ര പലസ്തീൻകാർ കൊല്ലപ്പെടണം, ഹമാസിനെതിരെയല്ല, എല്ലാ പലസ്തീൻകാർക്കും എതിരെയാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്‌. ഞങ്ങൾക്ക്‌ പരിക്കേറ്റവരെ പരിപാലിക്കണം, വൈദ്യുതി, വെള്ളം, മരുന്നുകൾ എന്നിവ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യങ്ങളുടെയും സംഘടനകളുടെയുമായി 80 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഗാസയിൽ വെടിനിർത്തൽ …

ഹമാസിനെതിരെയല്ല, എല്ലാ പലസ്തീൻകാർക്കും എതിരെയാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്‌; പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി Read More »

ബർഗർ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

പത്തനംതിട്ട: ഇലവുംതിട്ടയിൽ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ആഹാരം കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് പരാതി. 15 ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയതായാണ് വിവരം. ഇലവുംതിട്ടയിലെ ദീപാ ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരിൽ ചിലർക്ക് കാര്യമായ അരോഗ്യ പ്രശ്നങ്ങളുണ്ട്. ഭക്ഷ്യവിഷബാധ തന്നെയെന്ന് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഷവർമ്മ കഴിച്ചവർക്കും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി.

യഥാർത്ഥത്തിൽ ഈ കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് പി.സി.ജോർജ്

കോട്ടയം: ഡോളർ കടത്തും സ്വർണക്കടത്തും കേരളത്തിൽ നടത്തിയ യഥാർത്ഥ പ്രതിയെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ബാക്കി സഹായികളെയെല്ലാം പ്രതികളാക്കിമാറ്റി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്രകുമാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ ഉത്തരവ് പക്ഷപാതപരമാണ്. യഥാർത്ഥത്തിൽ ഈ കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് മുൻ എം.എൽ.എ പി.സി.ജോർജ്. 2017 ജനുവരി മാസത്തിൽ പിണറായി വിജയൻ യു.എ.ഇ സന്ദർശനത്തിന് പുറപ്പെട്ടതോടുകൂടിയാണ് കള്ളക്കടത്തിന് ആരംഭം കുറിച്ചത്. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയശേഷം ഒരു ബാഗേജ് കൊണ്ടുവരാൻ മറന്നെന്നും അത് എത്രയും വേഗം …

യഥാർത്ഥത്തിൽ ഈ കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് പി.സി.ജോർജ് Read More »

യുദ്ധത്തിനു ശേഷം ഇസ്രയേൽ ഗാസയിൽ അധിനിവേശം നടത്തരുത്; ആന്റണി ബ്ലിങ്കൻ

ടോക്യോ: യുദ്ധത്തിനു ശേഷം ഗാസയിൽ വീണ്ടും അധിനിവേശം നടത്തരുതെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിനോട്‌ ആവശ്യപ്പെട്ടു. ഗാസ വീണ്ടും പിടിച്ചെടുക്കുന്നത്‌ ഇസ്രയേൽ ജനതയുടെതന്നെ താൽപ്പര്യത്തിന്‌ എതിരാകുമെന്നും മുന്നറിയിപ്പ്‌ നൽകി. ജപ്പാനിലെ ടോക്യോയിൽ ജി 7 വിദേശമന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിനുശേഷം ഹമാസ്‌ ഗാസയുടെ ഭരണത്തിൽ ഉണ്ടാകില്ലെന്ന്‌ കഴിഞ്ഞ ദിവസം ബ്ലിങ്കൻ പറഞ്ഞിരുന്നു. എന്നാൽ, ഗാസയിൽ ഒരുതരത്തിലുള്ള പാവ സർക്കാരിനെയും അനുവദിക്കില്ലെന്ന്‌ ഹമാസ്‌ അപ്പോൾത്തന്നെ തിരിച്ചടിച്ചു. അതേസമയം, ഗാസയിൽ ആക്രമണത്തിന്‌ താൽക്കാലിക ശമനം …

യുദ്ധത്തിനു ശേഷം ഇസ്രയേൽ ഗാസയിൽ അധിനിവേശം നടത്തരുത്; ആന്റണി ബ്ലിങ്കൻ Read More »

പലസ്തീനെ അനുകൂലിച്ച ഡെമോക്രാറ്റ്‌ എം.പിക്ക്‌ ശാസന

വാഷിങ്ങ്‌ടൺ: അമേരിക്കൻ കോൺഗ്രസിലെ ഏക പലസ്തീൻ വംശജയായ എംപിക്ക്‌ ശാസന. പലസ്തീൻ അനുകൂല നിലപാട്‌ എടുത്തതിനാണ്‌ പ്രതിനിധിസഭയിലെ ഡെമോക്രാറ്റ്‌ അംഗമായ റാഷിദ താലിബിനെതിരെ നടപടി എടുക്കുന്നത്‌. അവർക്ക്‌ പരസ്യശാസന നൽകാനുള്ള പ്രമേയം പ്രതിനിധിസഭ 188നെതിരെ 234 വോട്ടിന്‌ അംഗീകരിച്ചു. റിപ്പബ്ലിക്കന്മാർക്കു പുറമെ, ചില ഡെമോക്രാറ്റ്‌ അംഗങ്ങളും ബില്ലിനെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്തു. ലോകമെങ്ങും പലസ്തീൻ അനുകൂലികൾ ഉയർത്തുന്ന ‘ഫ്രം റിവർ ടു സീ, പലസ്തീൻ വിൽ ബി ഫ്രീ’ (നദി മുതൽ കടൽ വരെ, പലസ്തീൻ സ്വതന്ത്രമാകും) …

പലസ്തീനെ അനുകൂലിച്ച ഡെമോക്രാറ്റ്‌ എം.പിക്ക്‌ ശാസന Read More »

ഇസ്രയേലിനെതിരെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്

മാഡ്രിഡ്: പലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. സ്പെയിൻ, ബൽജിയം തുടങ്ങിയ രാജ്യങ്ങൾ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഗാസയിലെ പലസ്‌തീൻ ജനതയെ ആസൂത്രിതമായി വംശഹത്യ നടത്തുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഉപരോധം ഏർപ്പെടുത്തണമെന്ന് സ്പാനിഷ് സാമൂഹ്യനീതി മന്ത്രി ഇയോൺ ബെലറ ആവശ്യപ്പെട്ടു. ലോകനേതാക്കൾ പുലർത്തുന്നത്‌ ഇരട്ടത്താപ്പാണ്‌. ഉക്രെയ്‌നിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നവർ ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ നിശബ്ദത പാലിക്കുന്നതായും അവർ പറഞ്ഞു. ബൽജിയം സർക്കാർ ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ഉപപ്രധാനമന്ത്രി പെട്ര ദേ …

ഇസ്രയേലിനെതിരെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത് Read More »

ബോംബ് ഭീഷണി; പൊലീസും ബോംബ് സ്‌ക്വാഡും സെക്രട്ടറിയറിയറ്റിൽ, പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: സെക്രട്ടറിയറ്റ് കെട്ടിടത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സെക്രട്ടേറിയറ്റിൽ പരിശോധന ആരംഭിച്ചു.

ആലുവ പീഡനം; ശിക്ഷാ വിധിക്കു മുന്നോടിയായുള്ള വാദം ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിക്കുന്നതിനു മുന്നോടിയായുള്ള വാദം എറണാകുളം പോക്‌സോ കോടതിയിൽ ഇന്ന് നടക്കും. പ്രതി അസ്‌ഫാക്‌ ആലമിനെതിരെയുള്ള 16 കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞിരുന്നു. വധശിക്ഷ ലഭിക്കാവുന്നതാണ്‌ അഞ്ച്‌ കുറ്റങ്ങൾ. ഈ സാഹചര്യത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള റിപ്പോർട്ടുകൾ ജഡ്‌ജി തേടിയിരുന്നു. ജയിൽ സൂപ്രണ്ട്‌, പ്രൊബേഷൻ ഓഫീസർ, സർക്കാർ എന്നിവരുടെ റിപ്പോർട്ടുകൾക്കുപുറമെ ഇരയുടെ കുടുംബസാഹചര്യം സംബന്ധിച്ച റിപ്പോർട്ടുമാണ്‌ തേടിയത്‌. മുദ്രവച്ച കവറിൽ നാല്‌ റിപ്പോർട്ടുകളും ഹാജരാക്കി. പ്രതിക്ക്‌ പറയാനുള്ളതെന്താണെന്ന്‌ കോടതി വ്യാഴാഴ്‌ച …

ആലുവ പീഡനം; ശിക്ഷാ വിധിക്കു മുന്നോടിയായുള്ള വാദം ഇന്ന് Read More »

ഇസ്രയേൽ സൈന്യം ആക്രമണം രൂക്ഷമാക്കി

ഖാൻ യൂനിസ്‌: ഗാസ സിറ്റിയുടെ ഹൃദയഭാഗത്ത്‌ എത്തിയെന്ന്‌ പ്രഖ്യാപിച്ച ഇസ്രയേൽ സൈന്യം നാലുപാടും ആക്രമണം രൂക്ഷമാക്കി. 24 മണിക്കൂറിൽ 214 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതോടെ രണ്ടാം മാസത്തിലേക്ക്‌ കടന്ന യുദ്ധത്തിൽ ആകെ കൊല്ലപ്പെട്ട ഗാസ നിവാസികളുടെ എണ്ണം 10,569 ആയി. 70 ശതമാനം ജനങ്ങളും അഭയാർഥികളായി. ഇസ്രയേൽ ദിവസേന പ്രഖ്യാപിക്കുന്ന നാലുമണിക്കൂർ വെടിനിർത്തലിൽ കൂടുതൽ ആളുകൾ തെക്കൻ ഗാസയിലേക്ക്‌ പലായനം ചെയ്യുകയാണ്‌.നഗരഹൃദയത്തിലുള്ള ഹമാസ്‌ തുരങ്കങ്ങൾ പൂർണമായും തകർക്കുമെന്ന്‌ ഇസ്രയേൽ പ്രഖ്യാപിച്ചു. എന്നാൽ, നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്‌ വലിയ …

ഇസ്രയേൽ സൈന്യം ആക്രമണം രൂക്ഷമാക്കി Read More »

നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു

ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു. നെടുങ്കണ്ടം കൗന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ മാവടി സ്വദേശി ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ടോമിയുടെ മകളും ജോബിന്റെ ഭാര്യയുമായ ടിന്റുവിനും ഗുരുതരമായി പരിക്കേറ്റു. ടിന്റുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ടോമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ടിന്റുവും ഭർത്താവ് ജോബിനും അകന്നുകഴിയുകയായിരുന്നു.

ആലുവ പീ‍ഡനം; അസഫാക് ആലത്തിന്‍റെ മാനസിക നില പരിശോധനാ റിപ്പോർട്ട് കോടതിയിൽ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന്‍റെ മാനസിക നില പരിശോധനാ റിപ്പോർട്ട് കോടതിയിൽ. മുദ്രവെച്ച കവറിലാണ് അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ അധികൃതര്‍, ജില്ലാ പ്രൊബേഷനറി ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടെ പെൺകുട്ടിയുടെ കുടുംബവും കോടതിയിലെത്തി. ശിക്ഷയുടെ കാര്യത്തിൽ കുടുംബത്തിന് പറയാനുള്ളത് രേഖാമൂലം കോടതിയെ അറിയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസായിട്ടാണ് ഇത് പരിഗണിക്കുന്നതെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നു. …

ആലുവ പീ‍ഡനം; അസഫാക് ആലത്തിന്‍റെ മാനസിക നില പരിശോധനാ റിപ്പോർട്ട് കോടതിയിൽ Read More »

ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സുരക്ഷാ നിർദേശം

ന്യൂഡൽഹി: ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സുരക്ഷാ നിർദേശങ്ങളുമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. നവംബർ 19ന് എയർഇന്ത്യ വിമാനങ്ങൾക്കെതരേയും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനെതിരേയും ആക്രമണം ഉണ്ടായേക്കുമെന്ന തരത്തില്‍ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുനിന്‍റെ ഭീഷണി സന്ദേശം പുറത്തു വന്നതിനു പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാൻ നീക്കം തുടങ്ങിയത്. ഡൽഹി വിമാനത്താവളത്തിൽ സന്ദർശക പാസ് നൽകുന്നത് അവസാനിപ്പിക്കാൻ ബിസിഎഎസ് നിർദേശം നൽകി. പഞ്ചാബില്‍ എല്ലാ എയര്‍ഇന്ത്യ വിമാനങ്ങളിലും ബോര്‍ഡിങ്ങിന് മുമ്പായി സുരക്ഷാപരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ …

ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സുരക്ഷാ നിർദേശം Read More »

അലന്‍ ഷുഹൈബിനെ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടെത്തി, അമിത അളവില്‍ ഉറക്കഗുളികകള്‍ കഴിച്ചെന്ന് ഡോക്ടർമാർ

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലന്‍ ഷുഹൈബിനെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളികകള്‍ കഴിച്ച നിലയില്‍ ഫ്ലാറ്റില്‍ നിന്നാണ് അലനെ കണ്ടെത്തിയത്. തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സിസ്റ്റമാണ് തന്നെ കൊല്ലുന്നതെന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ അലന്‍ പറയുന്നുണ്ട്.

മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം, ലസിത പാലക്കലിനും ആര്‍.ശ്രീരാജിനും എതിരെ കേസ്

കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ലസിത പാലക്കല്‍, ആര്‍.ശ്രീരാജ് എന്നിവര്‍ക്കെതിരെ കേസെടുത്തു. പി.ഡി.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മഅദ്‌നിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് ലസിത പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐ.പി.സി 153 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഷാക്കിർ സുബാനെതിരെ പോക്‌സോ കേസ്

കൊച്ചി: ‘മല്ലു ട്രാവലർ’ യൂട്യൂബ് ചാനൽ ഉടമ ഷാക്കിർ സുബാനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്. ഷാക്കിർ സുബാനെതിരെ ആദ്യ ഭാര്യ റിപ്പോർട്ടർ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധർമ്മടം പൊലീസാണ് കേസെടുത്തത്. ഷാക്കിർ സുബാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ആദ്യ ഭാര്യ നടത്തിയത്. ഗർഭിണിയായിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കി. കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് ഷാക്കിർ ഉപദ്രവിച്ചു. നിരവധി പെൺകുട്ടികൾ ഷാക്കിറിന്റെ കെണിയിൽ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് …

ഷാക്കിർ സുബാനെതിരെ പോക്‌സോ കേസ് Read More »

എൻ.ഐ.എ റെയ്ഡ്, വ്യാജ ആധാർ കാർഡുകളുമായി ചെന്നൈയിൽ 3 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻ.ഐ.എ റെയ്ഡ്. ചെന്നൈയിൽ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ എൻ.ഐ.എ പിടികൂടി. ഷബാബുദീൻ, മുന്ന, മിയാൻ എന്നിവരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിൽ 3 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അംബാനിയെ ഭീഷണിപ്പെടുത്തിയ രാജ്‌വീര്‍ ഖാന്‍ നിര്‍മ്മിച്ച ഇമെയില്‍ ഐ.ഡി പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ പേരിലെന്ന് ക്രൈം ബ്രാഞ്ച്

ന്യൂഡൽഹി: മുകേഷ് അംബാനിക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശത്തില്‍ മുംബൈ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസില്‍ പിടിയിലായ രാജ്‌വീര്‍ ഖാന്‍ നിര്‍മ്മിച്ച ഇമെയില്‍ ഐ.ഡി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷദബ് ഖാന്റെ പേരിലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. ഇന്ത്യയില്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് shadabkhan@mailfence എന്ന മെയിൽ ഐഡി ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മുഖ്യപ്രതിയെ ഈ മാസം 8 …

അംബാനിയെ ഭീഷണിപ്പെടുത്തിയ രാജ്‌വീര്‍ ഖാന്‍ നിര്‍മ്മിച്ച ഇമെയില്‍ ഐ.ഡി പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ പേരിലെന്ന് ക്രൈം ബ്രാഞ്ച് Read More »

പല്ലു വേദനയെ തുടർന്ന് തൃശൂർ മലങ്കര ആശുപത്രിയിലെത്തിയ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

തൃശൂർ: മുണ്ടൂർ സ്വദേശിയായ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ. പല്ലു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. മുണ്ടൂർ മലങ്കര ആശുപത്രിക്കു നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാലിനാൽ ചെയ്യണമെന്ന് അധികൃതർ പറയുകയും രാവിലെ 6 മണിയോടെ സർജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് സർജറിക്ക് ശേഷം …

പല്ലു വേദനയെ തുടർന്ന് തൃശൂർ മലങ്കര ആശുപത്രിയിലെത്തിയ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ Read More »

ഡോളർ കടത്ത്; സ്വപ്ന സുരേഷിനും എം.ശിവശങ്കരനും 65 ലക്ഷം പിഴ ചുമത്തി കസ്റ്റംസ്

കൊച്ചി: ഡോളർ കടത്തു കേസിൽ പിഴ ചുമത്തി കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനും 65 ലക്ഷം വീതമാണ് പിഴ ചുമത്തിയത്. യൂണിറ്റാക്ക് എം.ഡി സന്തോഷ് ഈപ്പൻ ഒരു കോടിയും യു.എ.ഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം തലവൻ ഖാലിദ് 1.30 കോടിയും പിഴ അടയ്ക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. സന്ദീപ്, സരിത്ത്, സ്വപ്ന സുരേഷ്, എം.ശിവശങ്കർ …

ഡോളർ കടത്ത്; സ്വപ്ന സുരേഷിനും എം.ശിവശങ്കരനും 65 ലക്ഷം പിഴ ചുമത്തി കസ്റ്റംസ് Read More »

ഒന്നര ലിറ്റർ ചാരയവും നൂറു ലിറ്റർ വാഷുമായി എ.ഐ.റ്റി.യു.സി കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ നേതാവ് പിടിയിൽ

തൃശൂർ: എക്സൈസ് നടത്തിയ റെയ്ഡിൽ നൂറു ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരയവും പിടിച്ചെടുത്തു. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർഥനാണ്(65) അറസ്റ്റിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്‍റെ പുൻഭാഗത്തു നിന്നും ലാക്ഷും ചാരായവും പിടിച്ചെടിക്കുകയായിരുന്നു. എ.ഐ.റ്റി.യു.സി കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ നേതാവുമാണ് ഇയാൾ.

മദ്യക്കുപ്പിയിൽ പല്ലിയുടെ അവശിഷ്ടം

പലാക്കാട്: ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിൽ പല്ലിയുടെ അവശിഷ്ടം. പാലക്കാട് കല്ലേക്കാട് സ്വദേശി സുരേഷ് കുമാർ, ഒലവക്കോട് താണാവിലെ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യ കുപ്പിയിലാണ് പല്ലിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. സംഭവത്തിൽ കുറ്റക്കാരായ മദ്യ നിർമ്മാണ കമ്പനിയെ വിവരം അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സുരേഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. സർക്കാരിന്റെ മദ്യ വില്പന ശാലയായ ബെവ്കോയിൽ നിന്ന് പാലക്കാട് കല്ലേക്കാട് സ്വദേശി സുരേഷ് കുമാറാണ് അര ലിറ്റർ മദ്യം വാങ്ങിയത്. കുപ്പിയ്ക്കടിയിൽ ഒരു നൂല് …

മദ്യക്കുപ്പിയിൽ പല്ലിയുടെ അവശിഷ്ടം Read More »

മുവാറ്റുപുഴ ഇരട്ടക്കൊലപാതകം; ഒഡീഷ സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴ: ഇരട്ടക്കൊലപാതക കേസിൽ ഒഡീഷ സ്വദേശി പിടിയിലായി. കൊല്ലപ്പെട്ടവർക്കൊപ്പം തടി മില്ലിൽ ജോലി ചെയ്തിരുന്ന ഗോപാൽ മാലികാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടാണ് അസം ദമാജി ബാലിഡാലി ഹസ്താറാം സ്വർഗിരി സ്വദേശി മഹന്ദ സ്വർഗിരി(30), ദമാജി തേക്ജാരി ബിഷ്നപുർ ബോഡോ റോബിഡമാസ് സ്വദേശി ദീപാങ്കർ ബസുമട്രെ(33) എന്നിവരെ തടിമില്ലിൽ കഴുത്തറുത്ത്‌ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തടിമില്ലിന്‌ 30 മീറ്റർ അകലെയുള്ള കെട്ടിടത്തിലെ മുറിയിലാണ്‌ ഞായർ പകൽ 3.30ന്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌. സംഭവത്തിൽ ഒപ്പം ജോലി ചെയ്യുന്ന അസം സ്വദേശി സന്തോഷിനെ(30) …

മുവാറ്റുപുഴ ഇരട്ടക്കൊലപാതകം; ഒഡീഷ സ്വദേശി അറസ്റ്റിൽ Read More »

കളമശേരി ബോംബ് സ്ഫോടനം; ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ്

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു. തിരിച്ചറിയാൻ ആകാത്ത നിലയിൽ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉടൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കളമശേരി ബോംബാക്രമണ കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ 10ലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി. …

കളമശേരി ബോംബ് സ്ഫോടനം; ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് Read More »

ഇടുക്കിയിൽ വന്യ മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

തൊടുപുഴ: ഇടുക്കി കരുണാപുരത്ത് കമ്പി വേലിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. വന്യ മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നുമാണ് ഷോക്കേറ്റത്. തണ്ണിപ്പാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫാണ് മരിച്ചത്. ‌‌‌ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

തിരഞ്ഞെടുപ്പിനിടെ ഛത്തീസ്ഗഡിൽ സ്‌ഫോടനം; കമാൻഡോക്ക് പരിക്കേറ്റു

റായ്പൂർ: ഛത്തീസ്ഗഡിൽ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ മാവോയിസ്റ്റ് ആക്രമണത്തിൽ സ്ഫോടനം. നക്സൽ ബാധിത സുഖ്മ ജില്ലയിലാണ് സ്‌ഫോടനം നടന്നത്. ഐ.ഇ.ഡി സ്ഫോടനത്തിൽ സി.ആർ.പി.എഫിന്‍റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാൻഡോക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.സിആർപിഎഫിന്‍റെയും കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്രാ) 206-ാം ബറ്റാലിയന്‍റെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കോബ്രാ 206-ാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്തിനാണ് പരിക്കേറ്റത്. …

തിരഞ്ഞെടുപ്പിനിടെ ഛത്തീസ്ഗഡിൽ സ്‌ഫോടനം; കമാൻഡോക്ക് പരിക്കേറ്റു Read More »