എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കോട്ടയത്താണ് സംഭവം
കോട്ടയം: എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിൻറെ ഭാര്യ അമിത സണ്ണിയാണ് (32) മരിച്ചത്. ഞായറാഴ്ച രാത്രി 10.30 യോടെയാണ് സംഭവം. ഞായറാഴ്ച രാത്രി അമിത വീട്ടുകാരെ ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. അമിതയുടെ വീട്ടുകാർ ഫോണിൽ തിരികെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ അഖിലിനെ ഫോണിൽ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഖിൽ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ അമിതയെ കാണുന്നത്. …

