Timely news thodupuzha

logo

Month: December 2025

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ്

ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കട്ടപ്പനയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. രാഹുൽ, എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലത്. കോൺ​ഗ്രസ് നേതാക്കളുടെ കൂട്ടായ തീരുമാനത്തെ തുടർന്നാണ് രാഹുലിനെ പുറത്താക്കിയത്. തിരഞ്ഞെടുപ്പിൽ ഈ വിഷയം പാർട്ടിയെ ബാധിക്കില്ലെന്നും മാതൃകാപരമായ നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കിയിലെ ഭൂ വിഷയങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിയ്ക്കുമെന്ന് വി.ഡി സതീശൻ

ഇടുക്കി: യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കിയിലെ ഭൂ വിഷയങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപാധി രഹിത പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യും. എൽ.ഡി.എഫ് സർക്കാർ ഇടുക്കിയെ കൂടുതൽ വനവത്കരിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്നും സതീശൻ പറഞ്ഞു. സി.പി.എം കൊള്ളക്കാരുടെ സംഘമായി മാറിയെന്നും കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമലയിലെ തങ്ക വിഗ്രഹവും എൽ.ഡി.എഫ് മോഷ്ടിച്ചു കടത്തുമായിരുന്നുവെന്നും സതീശൻ തൂക്കുപാലത്ത് ആരോപിച്ചു.

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള

ഇടുക്കി: ആനച്ചാലിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുരുങ്ങുകയും സംഭവം വലിയ വാർത്തയാവുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള രംഗത്തെത്തിയിട്ടുള്ളത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമടക്കം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്.ആനസവാരി കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തി നിയമം പാലിച്ചാണോ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഗ്രീൻ കെയർ കേരള ജില്ലാ ജനറൽ സെക്രട്ടറി കെ …

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള Read More »

സിദ്ധാരാമയ്യക്കെതിരെ വിമർശനവുമായി ബി.ജെ.പി

ബാംഗ്ലൂർ: കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞ ദിവസം ഉപമുഖ‍്യമന്ത്രി ഡി.കെ ശിവകുമാറിൻറെ വീട്ടിലെത്തിയപ്പോൾ ധരിച്ച വാച്ചിനെ ചൊല്ലി വിവാദം. 43 ലക്ഷം രൂപ വിലയുള്ള ആഢംബര വാച്ചാണ് സിദ്ധാരാമയ്യ ധരിക്കുന്നതെന്നും സോഷ‍്യലിസ്റ്റാണെന്ന് പറയുന്ന സിദ്ധാരാമയ്യയ്ക്ക് അതിൽ കുഴപ്പമില്ലെന്നും ബിജെപി വിമർശിച്ചു. കാർട്ടിയർ എന്ന ബ്രാൻഡിൻറെ റോസ് ഗോൾഡ് നിറത്തിലുള്ള വാച്ചാണ് സിദ്ധാരാമയ്യ അന്ന് ധരിച്ചതെന്നാണ് ചിത്രത്തിൽ നിന്നും വ‍്യക്തമാവുന്നത്. നേരത്തെയും ബിജെപി സിദ്ധാരാമയ്യക്കെതിരേ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. 70 ലക്ഷം രൂപ വിലയുള്ള വാച്ചാണ് സിദ്ധാരാമയ്യ ധരിക്കുന്നതെന്ന് …

സിദ്ധാരാമയ്യക്കെതിരെ വിമർശനവുമായി ബി.ജെ.പി Read More »

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. രാഹുലിൻറെ ജാമ‍്യാപേക്ഷയിൽ വാദം പുറത്തായി. വിധി പ്രസ്താവം ഒരു മണിക്കൂറിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിൻറെ അറസ്റ്റ് തടയണമെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ‍്യപ്പെട്ടത്. രാഹുലിനു വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കർണാടക കേന്ദ്രീകരിച്ചും രാഹുലിനായി തെരച്ചിൽ നടത്തുന്നുണ്ട്. ബുധനാഴ്ച ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുൽ എത്തിയതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. വ‍്യാഴാഴ്ച രാഹുൽ ഒളിവിൽ …

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും Read More »

കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസിനെ സമ്മർദത്തിലാക്കി വീണ്ടും ശശി തരൂർ എം.പി. പാർലമെൻറിൽ പ്രതിപക്ഷ പാർട്ടി ഉത്തരവാദിത്തം മറന്നുപോകുന്നുവെന്നാണ് തരൂരിൻറെ വിമർശനം. പാർലമെൻറ് നടപടികൾ തടസപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം പ്രാധാന്യം കൊടുക്കുന്നതെന്ന് തരൂർ ഒരു ദേശീയ പത്രത്തിന് നൽകിയ ലേഖനത്തിൽ പറയുന്നു. പാർലമെൻറിന് അകത്ത് ചർച്ചയിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാതെ സഭാനടപടികൾ തടസപ്പെടുത്തുന്ന രീതിയാണ് കണ്ടുവരുന്നത്. യുപിഎ സർക്കാരിൻറെ കാലത്ത് ബിജെപി തുടർന്ന് വന്ന രീതിയാണ് ഇന്ത്യൻസഖ്യം പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇത് ശരിയായ നടപടിയല്ല. നഷ്ടം പ്രതിപക്ഷത്തിനാണെന്നും തരൂർ ഓർമ്മിപ്പിച്ചു.

പ്രസാർ ഭാരതി ചെയർമാൻ രാജിവച്ചു

ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ ചെയർമാൻ നവനീത് കുമാർ സെഹ്ഗാർ രാജിവച്ചു. കാലാവധി അവസാനിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കെയാണ് രാജി. കാരണം വ്യക്തമാക്കാതെയാണ് നവനീത് രാജി സമർപ്പിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജി സ്വീകരിച്ചു. ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ നവനീത് കുമാർ 2024 മാർച്ച് 16 നാണ് പ്രസാർഭാരതി ചെയർമാനായി നിയമിതനായത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ ഉൾപ്പെട്ട സമിതിയാണ് നവനീതിനെ ചെയർമാനാക്കിയത്.

മുതിർന്ന തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ നിര്യാതനായി

ചെന്നൈ: തമിഴിലെ മുതിർന്ന സിനിമ നിർമാതാവ് എവിഎം ശരവണൻ(86) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിൻറെ 86 ആം പിറന്നാൾ. എവിഎം പ്രൊഡക്ഷൻസിൻറെ ബാനറിൽ തമിഴിൽ നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. രജനികാന്തിൻറെ ശിവാജി ദ ബോസ്, വിജയ് യുടെ വേട്ടൈക്കാരൻ, അരവിന്ദ് സ്വാമി, കജോൾ, പ്രഭുദേവ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മിൻസാരക്കനവ്, സൂര്യയുടെ അയൻ, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. എവിഎം പ്രൊഡക്ഷൻസിൻ്റെയും സ്റ്റുഡിയോയുടെ ഉടമയായ എ.വി …

മുതിർന്ന തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ നിര്യാതനായി Read More »

അതിശക്ത മഴ: ചെന്നൈയിൽ 3000 ത്തോളം വീടുകളിൽ വെള്ളം കയറി

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. 3000 ത്തോളം വീടുകളിൽ വെള്ളം കയറി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദവും പിന്നീട് തീവ്ര ന്യൂനമർദവും ആയതോടെയാണ് മഴ കനത്തത്. ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ്. വീടുകളിൽ കയറിയ വെള്ളത്തിൽ പാമ്പുകളും മാലിന്യങ്ങളുമുണ്ട്. കുമരൻ നാഗറില് 15 ഓളം വീടുകളിലെ ആളുകളെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി ദുരന്ത നിവാരണ കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ മുതലാണ് ചെന്നൈയിൽ മഴ ശക്തമായത്.

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫാണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ബീച്ചിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞദിവസം ഇയാളെ ബീച്ചിൽ കണ്ടതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ശ്രീകുമാർ ഒപ്പ് വെച്ചിരുന്നു. ‌ശ്രീകുമാറിൻറെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകരുതെന്നുമുള്ള അന്വേഷണ സംഘത്തിനെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിൻറെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത് എന്നാണ് ശ്രീകുമാറിൻറെ വാദം.

രാഹുൽ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിലെത്തിച്ച കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തെരച്ചിൽ തുടരുന്നതിനിടെ ഡ്രൈവർ കസ്റ്റഡിയിൽ. രാഹുലിനെ ബെംഗളൂരുവിലേക്കെത്തിച്ച കാർ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും രാഹുൽ അവിടെ നിന്നും മുങ്ങിയിരുന്നു. മലയാളിയായ ഡ്രൈവർ ഇപ്പോഴും അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിലാണ്. ഏത് ദിവസമാണ് രാഹുലിനെ എത്തിച്ചതെന്നോ മറ്റ് വിവരങ്ങളോ ഒന്നു തന്നെ ലഭ്യമല്ല. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രഹസ്യ നീക്കങ്ങൾ തുടരുമ്പോഴും രാഹുലിനെ പിടികൂടാനാവാത്തതിൽ അന്വേഷണ സംഘത്തിന് സമ്മർദം ഏറുകയാണ്. …

രാഹുൽ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിലെത്തിച്ച കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു Read More »

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിനെ ദ്വാരപാലക ശിൽപ്പകേസിലും പ്രതി ചേർത്തു. തട്ടിപ്പിൽ പത്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നേരത്തെ കട്ടിളപാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിരുന്നു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു എ.പത്മകുമാറിനെ എസ്ഐടി സംഘം നേരത്തെ അറസ്റ്റ് ചെയ്തത്. അതിനിടെ പത്മകുമാറിൻറെ മൊഴിയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി സംഘം. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടിള പാളി കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് …

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു Read More »