കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക്. കേസിൽ ഡിസംബർ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. ഇതേ ദിവസം എല്ലാപ്രതികളും ഹാജരാകണമെന്നും ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രിലിൽ പ്രൊസിക്യൂഷൻറെയും പ്രതിഭാഗത്തിൻറെയും വാദം പൂർത്തിയായിരുന്നു.
ഇതിന് ശേഷം 27 തവണയാണ് വാദത്തിൽ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ ആകെ 9 പ്രതികളാണ് ഉള്ളത്. പൾസർ സുനി ഒന്നാംപ്രതിയും, നടൻ ദിലീപ് എട്ടാംപ്രതിയുമാണ്.
അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപിനെ പ്രതി ചേർത്തിരിക്കുന്നത്. കഴിഞ്ഞ വർഷം വിചാരണ നടപടികൾ പൂർത്തിയായിയെങ്കിലും അന്തിമ നടപടിക്രമങ്ങൾ ഒരു വർഷത്തിലധികം നീണ്ടു.




