Timely news thodupuzha

ഗായകൻ സോനു നിഗത്തിന്‍റെ പിതാവിന്റെ വീട്ടിൽ മോഷണം

മുംബൈ: പ്രശസ്ത ഗായകൻ സോനു നിഗത്തിന്‍റെ പിതാവായ അഗംകുമാർ നിഗത്തിന്റെ വീട്ടിൽ ഞായറാഴ്ച്ച 72 ലക്ഷം രൂപയുടെ മോഷണം നടന്നു. ഈ കേസിൽ ഡ്രൈവറെ ബുധനാഴ്ച അറസ്റ്റ് ചെയ്തുവെന്നും പ്രതി കുറ്റം സമ്മതിച്ചു വെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മാർച്ച് 19 നും മാർച്ച് 20 നും ഇടയിലാണ് കുറ്റകൃത്യം നടന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സോനുവിന്‍റെ ഇളയ സഹോദരി നികിത ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നതായി ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അഗംകുമാറിന് 8 മാസത്തിലേറെയായി രെഹാൻ ആയിരുന്നു ഡ്രൈവർ. പക്ഷെ ഈയടുത്ത് ജോലിയിൽ ശ്രദ്ധക്കുറവ് പുലർത്താത്തതിനാൽ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *