Timely news thodupuzha

logo

പൊലീസുകാരെ ആക്രമിച്ചയാൾ അറസ്റ്റിൽ

വയനാട്: മാനന്തവാടിയിൽ പൊലീസുകാരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് ഗാന്ധിപുരം സ്വദേശി പ്രമോദാണ് അറസ്റ്റിലായത്. വള്ളിയൂർകാവ് ഉത്സവത്തിന് കച്ചവടത്തിനെത്തിയ പ്രമോദ് ആഘോഷ കമ്മിറ്റി ഭാരവാഹിയെ മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ എസ്.ഐയ്ക്കും മർദ്ദനമേറ്റു. അസഭ്യം പറഞ്ഞ് ശാരീരികമായി മർദ്ദനമേറ്റ എസ്.ഐ ജോസടക്കം 6 പൊലീസുകാർ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *