ന്യൂഡൽഹി: ലോക്സഭാ പാലർമെന്‍റിൽ നിന്നും അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ സ്ഥലത്തേക്ക് താമസം മാറിയാൽ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സി ആർ പി എഫ് അവലോഹനം ചെയ്യും.
എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി താമസിക്കുന്ന ഔദ്യോഗിക വസതിയായ തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒരു മാസത്തിനകം ഒഴിയണമെന്ന് സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് രാഹുൽഗാന്ധി പുതിയ വസതിയിലേക്ക് മാറിയാൽ സുരക്ഷ അവലോകനം ചെയ്യാനാണ് സി ആർ പി എഫ് നിശ്ചയിച്ചിരിക്കുന്നത്.