
തിരുവനന്തപുരം: വന്ദേ ഭാരത് കേരളത്തിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിന്റെ വികസനത്തിനും വേഗത കൂടും. സിൽവർ ലൈനിനായി വാദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വന്ദേ ഭാരതിനായും കത്തെഴുതിയിരുന്നു.

മന്ത്രി വി.അബ്ദുറഹ്മാൻ മുഖ്യമന്ത്രിയുമായി സംസാരിച്ചാൽ കാര്യങ്ങൾ മനസിലാകും. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുന്നത് എങ്ങനെ രാഷ്ട്രീയ ലക്ഷ്യമാകും. രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി ഭാരതിനായും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കെ റെയിൽ അപ്രായോഗികമാണ്. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസെത്തിയതിന് പിന്നാലെയാണ് വി.മുരളീധരൻ ഈ കാര്യങ്ങൾ വിശദീകരിച്ചത്.
