Timely news thodupuzha

logo

താനൂർ അപകടം; ബോട്ട് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽവെച്ച് രൂപമാറ്റം നടത്തിയതാണെന്ന് ആരോപണം

താനൂർ: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട്, മീൻ പിടുത്ത ബോട്ട് രൂപം മാറ്റിയെടുത്തതാണെന്ന് ആരോപണം. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽവെച്ചാണ് രൂപമാറ്റം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകിയാതും സൂചനയുണ്ട്. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ബോട്ട് ഒരുകാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. മാത്രമല്ല, ബോട്ടിന് ഫിറ്റിനസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ സകല വിവരങ്ങളും വ്യക്തമാക്കേണ്ടതുണ്ട്.

അതിനുമുമ്പേ പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയെന്നാണ് വിവരം. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും അതിനുമുൻപ് സർവ്വീസിനിറങ്ങുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനേർപ്പെട്ടവരും സമീപപ്രദേശങ്ങളിലുള്ളവരാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *