അടിമാലി: യുവാക്കളിൽ ഏറെ ആവേശം നിറച്ച് വർഗ്ഗീയതയോടും, അഴിമതിയോടും സന്ധിയില്ലെന്ന് ഉറക്കെ വിളിച്ചോതി മൂന്ന് ദിവസമായി നടന്ന കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന യൂത്ത്കോൺഗ്രസ്സ് ജില്ല സമ്മേളനത്തിന് കൊടിയിറങ്ങി. സമ്മേളനം വൻ വിജയമാക്കാൻ അരയും, തലയും മുറുക്കി പ്രയത്നിച്ചവർ ഏറെയാണ്.
സമ്മേളനം നടന്ന അടിമാലി പട്ടണത്തെ ത്രിവർണ പതാകകളും, വൈദ്യുതലാങ്കാരങ്ങളും ഏറെ മനോഹരമാക്കി. അടുക്കും, ചിട്ടയോടും കൂടീ സമ്മേളനം വർണാഭമാക്കാൻ ബാബു കുര്യാക്കോസിൻ്റെയും, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് കെ.എസ്.അരുണിൻ്റെയും, സംസ്ഥാന സെക്രട്ടറി എം.എ.അൻസാരിയുടെയും നേത്യത്വത്തിലുള്ള സംഘാടക സമിതി അക്ഷീണം പ്രവർത്തിച്ചുവെന്നും നേതാക്കൾ അറിയിച്ചു.
ജില്ല സെക്രട്ടറിമാരായ ഷിൻസ് ഏലിയാസ്, കെ.കൃഷ്ണമൂർത്തി, ഷിയാസ് മാളിയേക്കൽ, നിയോജകമണ്ഡലം പ്രസിഡൻറ് അനിൽ കനകൻ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത്കോൺഗ്രസ് ഭാരവാഹികളും, പ്രവർത്തകരും ഒന്നടങ്കം അണിനിരന്നതോടെ സമ്മേളനം വൻ വിജയമായി.