തൊടുപുഴ: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യാ 2023ന്റെ പ്രചരണാർത്ഥം നടക്കുന്ന ഇടുക്കി ജില്ലാ തല വാഹന പ്രചരണ ജാഥ വണ്ണപ്പുറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ജാഥാ ക്യാപ്റ്റനും അസോസിയേഷൻ ജില്ലാ പ്രസിഡൻ്റുമായ കെ.എം മാണി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി റ്റി.ജി.ഷാജി, മർച്ചന്റ് അസ്സോസിയേഷൻ യൂണീറ്റ് പ്രസിഡന്റ് ബാബു കുന്നത്തുശ്ശേരി, വാർഡ് മെമ്പർ റഷീദ് തോട്ടുങ്കൽ, സംഘടന സംസ്ഥാന കമ്മിറ്റിയംഗം ബിജോ മങ്ങാട്, ജില്ലാ ട്രഷറർ സെബാൻ ആതിര, ജില്ലാ പി.ആർ.ഒ സജി ഫോട്ടോ പാർക്ക്, തൊടുപുഴ മേഖല പ്രസിഡന്റ് ലിൻസൺ രാഗം, ജ്യോതിഷ്കുമാർ എന്നിവർ സംസാരിച്ചു.
ജാഥയ്ക്ക് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ ജില്ലാ പ്രസിഡന്റ് കെ.എം മാണിയെ മേഖല പ്രസിഡന്റ് ലിൻസൺ രാഗം പൊന്നാടയണിയിച്ച് സ്വീകരിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ 18, 19 തീയതികളിൽ ജാഥ പര്യടനം നടത്തും.