തൃശൂർ: ആനന്ദപുരത്ത് ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചാലക്കുടി സ്വദേശിയായ ആദർശ് വി.യു ആണ് (20) മരിച്ചത്.
ചാലക്കുടി ഐ ടി ഐ വിദ്യാർത്ഥിയായ ആദർശ് മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കുളത്തിൽ കുളിക്കാൻ എത്തിയത്. കുളത്തിന്റെ മറുകരയിലേയ്ക്ക് നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
ഇരിങ്ങാലക്കുട ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കുറോളമായി കുളത്തിൽ തിരച്ചിൽ നടത്തിയിയെങ്കിലും ആദർശിനെ കണ്ടെത്താനായില്ല. തുടർന്ന് തൃശൂരിൽ നിന്നും സ്‌കൂബാ ടീം എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.