Timely news thodupuzha

logo

സൈനികനെയും സഹോദരനെയും സ്റ്റേഷനിൽ മർദിച്ച കേസിലെ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഏഴ് മാസം മുമ്പ് കിളികൊല്ലൂരിലെ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത പൊലീസുകാരെ സർവീസിൽ തിരിച്ചെടുത്തു. സി.ഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത് ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ്.

പേരൂർ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർ‍ദ്ദിച്ചത് എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ്. സൈനികനായ വിഷ്ണുവും മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും തമ്മിലുണ്ടായ തർക്കത്തിൻറെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. പൊലീസ് സ്റ്റേഷനിൽ ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നുവെന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും കേസെടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലോക്കപ്പ് മർദ്ദനം വിവാദമായി. പിന്നീട് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *