ആലപ്പുഴ: ജില്ലയിലെ സി.പി.എം നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സംസ്ഥാന നേതൃത്വം. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിടാൻ സാധ്യത.
പി.പി.ചിത്തരഞ്ജൻ അടക്കം 30 ജില്ലാ നേതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്തെ വിഭാഗീയതയിലാണ് നടപടി.
ലഹരിക്കടത്തിൽ ഉൾപ്പെട്ട കൗൺസിലർ ഷാനവാസിനെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് സാധ്യത. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 19, 20 തീയതികളിൽ ആലപ്പുഴയിലുണ്ടാകും.
അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റി യോഗങ്ങളും ചേരും. വിഭാഗീയതയിൽ ഉൾപ്പെട്ടവർക്കെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യും. സ്ഥാനം താഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുണ്ട്. പാർട്ടി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻ മേലാവും നടപടി.