Timely news thodupuzha

logo

കെ.വിദ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്തയാഴ്‌ചയിലേക്ക് മാറ്റി

കൊച്ചി: താൽക്കാലിക അധ്യാപക നിയമനത്തിന്‌ മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയ കേസിൽ കെ.വിദ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്‌ച പരിഗണിക്കാൻ മാറ്റി. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജി ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസാണ്‌ പരിഗണിച്ചത്‌. ജാമ്യമില്ലാക്കുറ്റം തനിക്കെതിരെ നിലനിൽക്കില്ലെന്നും ഹർജിയിൽ വിദ്യ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *