Timely news thodupuzha

logo

അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പി.വി ശ്രീനിജൻ എം.എൽ.എ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക് പരി​ഗണിക്കാൻ മാറ്റി. മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജൻ സ്കറിയയുടേതെന്നും കോടതി വിമർശിച്ചു.

ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് ഹർജി പരി​ഗണിച്ചത്. കുന്നത്ത് നാട് എം.എല്‍.എ പി.വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജൻ ഹൈക്കോടതിയെ സമീപിച്ചത്.

അറസ്റ്റ് തടയാൻ ഉത്തരവിടാത്ത കോടതി ഷാജന്റെ മാധ്യമ പ്രവർത്തനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞ ഹൈക്കോടതി ഷാജന്റെ മാധ്യമ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി.

പി.വി.ശ്രീനിജൻ എം.എൽ.എയ്ക്കെതിരായി ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെ പരിശോധിച്ചതിനു ശേഷമേ തീരുമാനമെടുക്കൂവെന്നും കോടതി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *