ഭോപ്പാൽ: ആദിവാസി യുവാവിന്‍റെ തലയിലും മുഖത്തും മൂത്രമൊഴിച്ച സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ.
ബി.ജെ.പി സിദ്ധി എം.എൽ.എ കേഥാർനാഖ് ശുക്ലയുടെ അടുത്ത അനുനായി പ്രവേഷ് ശുക്ലയെയാണ് അറസ്റ്റ് ചെയ്തത്.
നിലത്തിരുന്ന യുവാവിന്‍റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയൊ സമൂഹമാധ്യമങ്ങളിൾ പ്രചരിച്ചിരുന്നു.
പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. ദേശീയ സുരക്ഷാ ആക്‌ടും എസ്.സി, എസ്.റ്റി ആക്‌ടും മറ്റു വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.