കണ്ണൂർ: സംസ്ഥാനത്ത് തുടർച്ചയായി തെരുവുനായ ശല്യം വർധിക്കുകയാണ്. കണ്ണൂരിൽ ഇന്ന് മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഓട്ടോഡ്രൈവർ തൃചംബരം പി.വി മുനീർ, കപ്പാലം സി.ജാഫർ, പട്ടുവം പി.വി. വിനോദ് എന്നിവർക്കാണ് കടിയേറ്റത്.
ഇവരെ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരം ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് തെരുവുനായയുടെ അക്രമണം ഉണ്ടായത്.
മൂനിറിനെ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ വച്ചാണ് കടിച്ചത്. ജാഫർ മാർക്കറ്റ് റോഡ് ജംഗ്ഷനു സമീപത്തെ കടയിൽ പത്രം വായിച്ചുകൊണ്ടു നിന്നപ്പോഴും, വിനോദിനെ ഹൈവേയിൽ വെച്ചുമാണ് തെരുവുനായ ആക്രമിച്ചത്.