Timely news thodupuzha

logo

സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു

ജയ്‌പുർ: രാജസ്ഥാനിലെ ജോധ്പൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സുഹൃത്തിന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്‌തു. അജ്‌മീറിൽനിന്ന് എത്തിയവരാണ്‌ അക്രമത്തിന് ഇരയായത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമാണ് അക്രമികളുടെ ക്രൂരത.

സംഭവത്തിൽ എ.ബി.വി.പി പ്രവർത്തകരായ മൂന്ന് കോളജ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് പെൺകുട്ടിയും സുഹൃത്തും അജ്മീറിൽ നിന്നും ജോധ്പൂരിലെത്തിയത്. ഒരു ലോഡ്ജിലെത്തിയെങ്കിലും ജീവനക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇവിടെ നിന്നിറങ്ങി.

ഇതിന് പുറത്ത് നിൽക്കുമ്പോഴാണ് പ്രതികളായ സമന്തർ സിങ്‌, ധരംപാൽ സിംഗ്, ഭതം സിംഗ് എന്നിവർ എത്തിയത്. കഴിക്കാനുള്ള ഭക്ഷണവും താമസിക്കാൻ ഇടം നൽകാമെന്നും ഉറപ്പ് നൽകി പ്രതികൾ ഇവരെ കൂട്ടിപ്പോകുകയായിരുന്നു.

പുലർച്ചെയോടെ ജെൻവിയു യൂണിവേഴ്‌സിറ്റി ക്യാമ്പസലിലെ ഹോക്കി മൈതാനത്ത് എത്തിച്ചാണ് സുഹൃത്തിനെ മർദിച്ചതും തുടർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചതും. രാവിലെ നടക്കാനിറങ്ങിയവരാണ് ഗുരുതരാവസ്ഥയിലുള്ള ഇരുവരെയും കണ്ടത്. തുർന്ന് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *