Timely news thodupuzha

logo

പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബി.എസ്.പിയും വൈ.എസ്.ആർ കോൺഗ്രസും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് ബി.എസ്.പിയും വൈ.എസ്.ആർ കോൺഗ്രസും.

നിലവിൽ അവിശ്വാസ പ്രമേയത്തിൻറെ ആവശ്യമില്ലെന്ന നിലപാടിലാണ് ഇരു മുന്നണികളും. പ്രമേയം അവതരിപ്പിച്ചാൽ പ്രതിപക്ഷം ദുർബലമാവുമെന്നും വൈ.എസ്.ആർ കോൺഗ്രസ് എംപി വി.വിജയസായി റെഡ്ഡി പറഞ്ഞു.

‘കോൺഗ്രസിൽ‌ അഭാവമുണ്ട്. ബി.ജെ.പിക്ക് അതിനെ എതിർക്കാനുള്ള കരുത്തുണ്ട്. പ്രമേയത്തിൻ മേൽ ചർച്ച നടക്കും. എല്ലാവരും അതിൽ അഭിപ്രായം പറ‍യും. ശേഷം മോദി എത്തി ഇതിനെല്ലാം മറുപടി നൽകും. പ്രതിപക്ഷം ദുർബലമാവും.

പ്രതിപക്ഷം ദുർബലമായാൽ രാജ്യം ദുർബലമാവും. ബി.ജെ.പി ഏകപക്ഷീയമായി ഭരിക്കും. കോൺഗ്രസാണ് പ്രധാന പ്രതിപക്ഷം. അവർ ആലോചിച്ച് നടപടികളെടുക്കണമെന്നും’ അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ അംഗീകീരം നൽകിയിരുന്നു. പ്രമേയത്തിൽ അടുത്തയാഴ്ചയാവും ചർച്ച നടക്കുക.

കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയി ബി.ആർ.എസ് എം.പി നമോ നാഗേശ്വർ റാവു എന്നിവരാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.

ഇന്നലെ പന്ത്രണ്ട് മണിക്ക് സഭ ചേർന്നപ്പോൾ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗണിച്ചത്.

നോട്ടീസ് അംഗീകരിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിച്ച സ്പീക്കർ ചർച്ചയ്ക്കുള്ള തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി. അതേസമയം, പ്രമേയം ഡൽഹി ഓർഡിനൻസിന് പകരമുള്ള ബില്ലിന് ശേഷം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് സർക്കാർ.

ഇതിനിടെ മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നടപടിയും സർക്കാർ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *