



തൊടുപുഴ: തട്ടക്കുഴ എൻ.എസ്.എസ് കരയോഗത്തിലെ ഓണാഘോഷം തട്ടക്കുഴ രവി ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.മോഹനൻ നായർ സ്വാഗതം ആശംസിച്ചു.



തൊമ്മൻകുത്ത് ജോയി മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾക്ക് പ്രൊഫിഷ്യൻ സി പ്രൈസുകൾ വിതരണം ചെയ്തു. വനിതാ സമാജം അത്തപ്പൂക്കളം ഒരുക്കി.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ മത്സരങ്ങൾ അരങ്ങേറി. തുടർന്ന് ഓണസ്സദ്യയും ഉണ്ടായിരുന്നു.