Timely news thodupuzha

logo

കഞ്ചാവ് ലഹരിയില്‍ ചെന്നൈയിൽ അമ്മയെ കൊലപ്പെടുത്തി യുവാവ്

ചെന്നൈ: കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. 25കാരനായ രാകേഷ് വര്‍ഷനാണ് അമ്മ ശ്രീപ്രിയയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു കൊലപാതകം നടന്നത്. പ്രതി രാകേഷ് ചെന്നൈയിലെ ഒരുസ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

രണ്ടുവര്‍ഷമായി വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ വീട്ടിലിരുന്നാണ് ഇയാൾ ജോലി ചെയ്യുന്നത്.രാകേഷ് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ഇതിന്റെ പേരിൽ നിരന്തരമായി അമ്മയോട് വഴക്കിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ശ്രീപ്രിയ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും രാകേഷ് അനുസരിച്ചിരുന്നില്ല. ഇതിന്റെപേരില്‍ അമ്മയെ മര്‍ദിക്കുന്നതും പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി.

വഴക്ക് വർധിച്ചതോടെ ഇയാൾ ശ്രീപ്രിയയെ ആക്രമിക്കുകയും തല ചുമരിലിടിപ്പിക്കുകയുമായിരുന്നു. ഇതോടെ ശ്രീപ്രിയ ബോധം കെട്ടുവീണു. തുടർന്ന് പ്രതി 108-ല്‍ വിളിച്ച് വൈദ്യസഹായം അഭ്യര്‍ഥിച്ചു. ആംബുലന്‍സുമായി ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അമ്മയ്ക്ക് സമീപം കൈയില്‍ മുറിവേറ്റനിലയില്‍ രാകേഷും കിടക്കുന്നതാണ് കണ്ടത്.

തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശ്രീപ്രിയ നേരത്തെ മരിച്ചിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തലയിലേറ്റ പരിക്കാണ് ശ്രീപ്രിയയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.

തലയിൽ ഒന്നിലധികം തവണ ക്ഷതമേറ്റതായി റിപ്പോർട്ടിൽ കണ്ടെത്തി. ആദ്യം ചോദ്യം ചെയ്തപ്പോൾ അമ്മ ബോധരഹിതയായി കിടക്കുന്നതുകണ്ടാണ് കൈമുറിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. വിശദമായ ചോ​ദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *