തിരുവനന്തപുരം: സർക്കാർ വാടക ഹെലികോപ്റ്ററിനെ സംബന്ധിച്ച പാർക്കിങ്ങ് തർക്കം പരിഹരിച്ചു. ഇതോടെ അടുത്ത ആഴ്ച അന്തിമ ധാരണാപത്രം പുറത്തിറക്കും. ഡൽഹി ആസ്ഥാനമായ ചിപ്സൻ ഏവിയേഷനെന്ന സ്വകാര്യ കമ്പനിയുടെ ചാലക്കുടിയിലെ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ പാർക്ക് ചെയ്യുക.
പാർക്കിങ്ങ് ഫീസ് ചിപ്സിനു നൽകേണ്ടെന്നും യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരത്ത് പാർക്കിങ് വേണമെന്നായിരുന്നു പൊലീസിൻറെ ആവശ്യം. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ മാർച്ചിലാണു മന്ത്രിസഭാ തീരുമാനം എടുത്തത്. ചിപ്സിൻറെ ടെൻഡർ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു.
പിന്നാലെ മാർച്ചിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുൻ കരാറിന് വീണ്ടും സാധൂതരണം നൽകുകയായിരുന്നു. മാസം 20 മണിക്കൂർ പറക്കാൻ വാടകയായി നൽകേണ്ടത് 80 ലക്ഷം രൂപയാണ്.