Timely news thodupuzha

logo

ബാരാമുള്ളയിൽ ഭീകരർക്കു വേണ്ടി തെരച്ചിൽ തുടരുന്നു

ജമ്മു കശ്മീർ: ബാരാമുള്ളയിൽ ഭീകരർക്കു വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. ശനിയാഴ്ച രണ്ടു ഭീകരരെ വധിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു. ബാരാമുള്ള പൊലീസും സൈനിക നടപടിയിൽ സഹകരിക്കുന്നു. ഉറി, ഹഥ്‌ലംഗ മേഖലകളിലാണ് തെരച്ചിൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

പാക്കിസ്ഥാൻ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ പ്രവർത്തനകേന്ദ്രം ബാരാമുള്ളയിൽ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. അറസ്റ്റിലായ രണ്ട് ഭീകര പ്രവർത്തകരിൽനിന്നാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കിട്ടിയത്. അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിക്കൊണ്ടിരുന്നതും ഇവർ തന്നെയാണെന്നു വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച നാലാമത്തെ സൈനികനും ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *