Timely news thodupuzha

logo

കേരളത്തിൽ മൂന്നാഴ്ച്ചക്കിടെ ഡങ്കിപ്പനി ബാധിച്ച് 22 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധികൾ പകർന്നു പിടിക്കുകയാണ്. മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർ പനി ബാധിച്ച് ചികിത്സ തേടി. ബുധനാഴ്ച മാത്രം 89 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

141 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പനി ബാധിച്ച് തിങ്കളാഴ്ച 8556 പേരും ചൊവാഴ്ച 9013 പേരും ബുധനാഴ്ച 8757 പേരും ചികിത്സ തേടി. പകർച്ചവ്യാധികളും മറ്റും പകരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

കുട്ടികളും പ്രായമായവരും പ്രത്യേക ജാഗ്രത പുലർത്തണമെന്നും പനിയെയും പകർച്ച വ്യാധികളെയും പ്രതിരേധിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പു നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *