Timely news thodupuzha

logo

കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാറിന്റെ നീക്കം; ഇ.പി.ജയരാജന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍.

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി സർക്കാരിന് കീഴിൽ സംസ്ഥാനം നേടിയത് പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് സംസ്ഥാന വികസനം തടയിടാൻ ബിജെപി ശ്രമിക്കുമ്പോൾ, വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്.

കേന്ദ്രം അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണ്. അർഹിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *