തൃശൂർ: ഒല്ലൂർ രാമൂസ് ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിൽ തീ പിടിത്തം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശൂരിൽ നിന്ന് അഗ്നിശമനാ സേന അംഗങ്ങൾ എത്തിയാണ് തീ പൂർണമായും അണച്ചത്. എടിഎം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കൺട്രോൾ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. എടിഎം മെഷീന് കേട് സംഭവിച്ചിട്ടില്ല.