അടിമാലി: വൈദ്യംതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് അടിമാലി, മൂന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ അടിമാലി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് ബാബു പി.കുര്യാക്കോസ് അധ്യക്ഷത വഹിച്ച ഉപരോധസമരം കെ.പി.സി.സി മുൻ വൈസ് പ്രസിഡൻ്റ് എ.കെ.മണി ഉദ്ഘാടനം ചെയ്തു.
സമസ്ത മേഖലകളിലും നിരക്കുകൾ കുത്തനെ കൂട്ടി സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് തകർത്ത സർക്കാർ വൈദ്യംതിചാർജ് വർദ്ധനവിലൂടെ വീണ്ടും ജനങളെ ഷോക്കടിപ്പിക്കുകയാണെന്ന് എ.കെ മണി പറഞ്ഞു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എ.പി.ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.
ക്ഷേമപെൻക്ഷനുവേണ്ടി പാവപ്പെട്ട അമ്മമാർ തെരുവിൽ ഭിഷാടനം നടത്തിയപ്പോൾ കോടികളുടെ മാമാങ്കം നടത്തി സർക്കാർ സഹായം കാത്തിരിക്കുന്നവരുടെ മുഖത്ത് ആട്ടി തുപ്പുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് എ.പി ഉസ്മാൻ പറഞ്ഞു. ഡി കുമാർ, കെ.ഐ ജീസ്സസ്, ജി മുനിയാണ്ടി, ജോർജ് തോമസ്, പി.ആർ സലിംകുമാർ, എസ് വിജയകുമാർ, ജോൺസി ഐസക്ക്, സി.എസ് നാസർ, ജോബി സി ജോയി, ഷിൻസ് ഏലിയാസ്, സോമൻ ചെല്ലപ്പൻ, എം.എ അൻസാരി, സിജോ പുല്ലൻ, കെ.എസ് മൊയ്തു, ഹാപ്പി കെ വർഗീസ്, കെ കൃഷ്ണമൂർത്തി, എ.എൻ സജികുമാർ, എസ്.എ ഷജാർ, മാക്സിൻ ആൻ്റണി, പി.ഐ ബാബു, ബേബി മുണ്ടുപ്ലാക്കൽ, അലോഷി തിരുതാളിൽ, എം.ഐ ജബ്ബാർ, കെ.പി അസ്സീസ്, ഉഷസദാനന്ദൻ, എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് കെ.കെ സുലൈമാൻ, ബേബി അഞ്ചേരി, എഫ് രാജ, കെ.ജെ സിബി, സാജു മാങ്കുളം, ജോവീസ് വെളിയത്ത് എന്നിവർ പ്രകടനത്തിന് നേതൃത്യം നൽകി.