Timely news thodupuzha

logo

കട്ടപ്പനയില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. ചെറുകിട വ്യവസായം, കച്ചവടം, സേവന സംരംഭം എന്നിവയ്ക്ക് ആവിഷ്‌കരിച്ചിട്ടുള്ള സബ്സിഡി സ്‌കീമുകള്‍, ഗ്രാന്റുകള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി മനോജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സവിത ബിനു അധ്യക്ഷത വഹിച്ചു.

വ്യവസായവകുപ്പിന്റെ വിവിധ സബ്‌സിഡി പദ്ധതികളെക്കുറിച്ച് താലൂക്ക് വ്യവസായ ഓഫീസര്‍ വിജീഷ് എന്‍.വി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വ്യവസായ പദ്ധതികളെക്കുറിച്ച് വ്യവസായ വികസന ഓഫീസര്‍ ജിബിന്‍ കെ ജോണ്‍ വിശദീകരിച്ചു. സംരംഭകത്വ താല്‍പര്യമുള്ള ബ്ലോക്ക് പരിധിയിലെ 120 പ്രദേശവാസികളാണ് ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയത്.

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജലജ വിനോദ്, ലാലച്ചന്‍ വെള്ളക്കട, ജോസ് സ്‌കറിയ, ഷൈനി റോയി, അന്നമ്മ ജോണ്‍സണ്‍, വി.പി ജോണ്‍, രാജലക്ഷ്മി കെ.ആര്‍, പഞ്ചായത്ത് സെക്രട്ടറി ബേബി രജനി പി.ആര്‍, വിവിധ പഞ്ചായത്തുകളിലെ വ്യവസായ വികസന എക്സിക്യൂട്ടീവുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *