Timely news thodupuzha

logo

വെടിനിർത്തൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടും

ടെൽ അവീവ്: വെടിനിർത്തൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടാൻ ഇസ്രയേൽ – ഹമാസ് ധാരണയായതായി റിപ്പോർട്ടുകൾ. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ നീട്ടാൻ ധാരണയായത്.

ഗാസയിൽ അടിയന്തരസഹായങ്ങൾ എത്തിക്കാനുള്ള വെടിനിർത്തൽ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന പശ്ചാത്തലത്തിലാണ് വെടിനിർത്തൽ 48 മണിക്കൂർ കൂടി നീട്ടുന്നത്.

വെടിനിർത്തൽ നീട്ടുന്നതിനുള്ള കരാറിൻറെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇതിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം ലഭിച്ചു.

വെടിനിർത്തൽ ധാരണ പ്രകാര 17 ബന്ദികളെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ ഓരോ ദിവസവും ദീർഘിപ്പിക്കാമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *