ശ്രീനഗർ: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ തങ്ങളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും.
എന്നാൽ ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഈ ആരോപണം നിഷേധിച്ചു. പൊലീസും ആരോപണം തള്ളിയിട്ടുണ്ട്. സുപ്രീം കോടതി ഹർജികളിൽ വിധി പറയുന്നതിനു മുമ്പേ പൊലീസ് മെഹ്ബൂബ മുഫ്തിയുടെ വസതിയുടെ വാതിലുകൾ അടച്ചു പൂട്ടിയെന്നും അവരിപ്പോൾ അനധികൃതമായ വീട്ടു തടങ്കലിലാണെന്നും പി.ഡി.പി എക്സിലൂടെ ആരോപിച്ചിട്ടുണ്ട്.
ഫാറൂഖ് അബ്ദുള്ളയുടെയും ഒമർ അബ്ദുള്ളയുടെയും വസതികൾ അതിരാവിലെ പൊലീസ് അടച്ചു പൂട്ടിയെന്ന് നാഷണൽ കോൺഫറൻസും ആരോപിച്ചിരുന്നു. പൂട്ടിയിട്ട ഗേറ്റിന്‍റെ ചിത്രങ്ങളും ഇവർ പങ്കു വച്ചു.