Timely news thodupuzha

logo

തൊടുപുഴ സെന്റ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ തിരുനാൾ

തൊടുപുഴ: സെന്റ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെയും തിരുനാൾ 9, 10, 11, 12 തീയതികളിൽ ആഘോഷിക്കും.

ഒമ്പതിന് രവിലെ 6.15ന് വിശുദ്ധ കുർബാന(തെനംകുന്നിൽ), സെമിത്തേരി സന്ദർശനം, മരിച്ചവരുടെ ഓർമ്മയാചരണം. വൈകീട്ട് 4.30 ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, നൊവേന – റവ. ഡോ. സ്റ്റാൻലി കുന്നേൽ നയിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബ്ബാന, സന്ദേശം – റവ ഫാ മാത്യു രാമനാട്ട് നേതൃത്വം നൽകും.

10ന് രാവിലെ ആറിനും ഏഴിനും എട്ടിനും വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് വാർഡുകളിൽ നിന്നും അമ്പെഴുന്നള്ളിക്കൽ 4.15ന് ലദ്ദീഞ്ഞ്, നൊവേന. 4.45ന് ആഘോഷമായ തിരുനാൾ കുർബാന റവ ഫാ ജോർജ് പിച്ചാനിക്കുന്നേൽ നയിക്കും. ഫാ ജോർജ് പൊട്ടക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ടൗൺ പ്രദക്ഷിണം.

11ന് ഓവിലെ ആറിനും എട്ടിനും 10നും വിശുദ്ധ കുർബാന, മൂന്നിന് വാർഡുകളിൽ നിന്ന് അമ്പെഴുന്നള്ളിക്കൽ, 4.15ന് ലദീഞ്ഞ്, നൊവേന. 4.45ന് ആഘോഷമായ തിരുനാൾ കുർബാന – റവ. ഫാ. ജെയിംസ് പറയ്ക്കനാൽ നയിക്കും. റവ. ഫാ. ജോർജ് മാറാപ്പിള്ളിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.

12ന് രാവിലെ 6.15ന് വിഭൂതി തിരുക്കർമ്മങ്ങൾ, വിശുദ്ധ കുർബാന തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ, റവ. ഫാ. ജയിംസ് പറയ്ക്കാനാൽ, റവ. ഫാ. അഗസ്റ്റിൻ കുന്നപ്പിള്ളിൽ, കൈക്കാരൻമാരായ സി.വി ജോസ് ചെറുപറമ്പിൽ, ജോൺ റ്റി.എ തയ്യിൽ, ഷിബി മൈക്കിൾ ഭഗവതിക്കുന്നേൽ എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *