Timely news thodupuzha

logo

ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഇന്ത്യയിലും റിപ്പോർട്ടു ചെയ്തു; ജാഗ്രത

ന്യൂഡൽഹി: കൊവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയിലും. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമെന്ന് സംശയിക്കുന്ന ബി എഫ് 7 എന്ന ഒമിക്രോൺ വകഭേദമാണ് ഗുജറാത്തിൽ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ അമെരിക്കയിൽ നിന്നെത്തിയ 61 കാരിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ്  ബി എഫ് 7 റിപ്പോർട്ടു ചെയ്യുന്നത്.

ചൈന, അമെരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെ്തതിയിരുന്നു. വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത്  നിയന്ത്രിക്കണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കൊവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കൊവിഡ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിർദേശം. കൊവിഡ് ഇതുവരെ പൂർണമായി അവസാനിച്ചിട്ടില്ല. നിരീക്ഷണങ്ങൾ ശക്തമാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും ഉന്നതതലയോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *