Timely news thodupuzha

വിവാദത്തെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാനൊരുങ്ങി ശശി തരൂര്‍

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ വിവാദങ്ങള്‍ സോണിയ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും ധരിപ്പിക്കുമെന്ന് ശശി തരൂര്‍ . സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നും് അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്.

തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നണ് കേരളപര്യടനത്തില്‍ നിന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയത്. തരൂരിന്റെ പോക്കില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിര്‍ക്കുന്നു. ചില എംപിമാരുടെ മാത്രം പിന്തുണയാണുള്ളത്. സ്വന്തം സംസ്ഥാനത്ത് ഇത്രത്തോളം എതിര്‍പ്പുയരുമ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്കുള്ള തരൂരിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *