Timely news thodupuzha

logo

വണ്ടിപ്പെരിയാർ മ്ലാമലയിൽ പതിനാറുകാരി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു

വണ്ടിപ്പെരിയാർ: ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.എസ്റ്റേറ്റ് ലയത്തിൽ താമസക്കാരിയായ 16 വയസ്സുകാരി കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ ശരത്ത് മൊബൈലിൽ കുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു.

ഇത് കണ്ട് കുട്ടി ബഹളം വെക്കുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രതി മൊബൈൽ തീയിട്ട് കത്തിച്ചു കളയുകയായിരുന്നു.

പിന്നീട് വീട്ടുകാർ തമ്മിൽ വഴക്കുണ്ടാവുകയും സംഭവം പുറത്താവുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ്.വണ്ടിപ്പെരിയാർ പോലീസിൽപരാതി നൽകിയത് പരാതിയിൻ മേൽ സർക്കിൾ ഇൻസ്പെക്ടർ കെ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരായ അതിക്രമം, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.

Leave a Comment

Your email address will not be published. Required fields are marked *